നടന്നു കയറിയ വഴികളിലിക്കെയും ചുവപ്പോ നീലയോ കലർന്ന പൂക്കൾ ഇടക്കൊക്കെയും തെളിഞ്ഞു മറഞ്ഞു.. !! വിയർത്ത നിശ്വാസങ്ങളിലൊക്കെ പേരറിയാത്ത ഗന്ധം കലർന്നിരുന്നു.. !! തളർന്ന നിമിഷങ്ങളിലൊക്കെ കൈകളിൽ മുഖമർത്തി ഒരേ ആകാശം കണ്ടു..!! നിലാവ് പൂത്തിറങ്ങുന്നതും, നിശാഗന്ധികൾക്കുറക്കം നഷ്ടപ്പെടുന്നതും കണ്ടുകൊണ്ടേയിരുന്നു.. !! വേരുപടർന്ന വഴികളിലൊക്കെയും തടയാതെ, ഇടറാതെ, കൈകോർത്ത്, ഒഴുക്കിന്റെ വേഗമായി, താളമായി, പിന്നെയും മുന്നോട്ട്... !! മഴ കൊണ്ട്, വെയിൽ കൊണ്ട്, മഞ്ഞിന്റെ കുളിർ കൊണ്ട് ഏകാന്തകാലങ്ങൾ പലതങ്ങു മറഞ്ഞു... !! മൗനം പറഞ്ഞ കഥ കേട്ടു പല കാലം, ചിരി മാത്രം പങ്കിട്ടു, നീയെന്നും ഞാനെന്നും ഓർമകളിൽ ഉയിർ കൊണ്ടു.. !!