Skip to main content

Posts

Showing posts from February, 2020

അവരിടങ്ങൾ 9

പതിവുപോലെ അവർ ഗുൽമോഹർ തണൽ വിരിച്ച ആ പാതയിലെ ബെഞ്ചിൽ, കായൽ വിശാലതയ്ക്കു അഭിമുഖമായി ഇരുന്നു. നിറയെ പൂത്ത ,ചുവപ്പിൽ പടർന്നു നിൽക്കുന്ന വലിയൊരു ഗുൽമോഹർ മരത്തിനു കീഴെയാണ് അവർ സ്ഥിരമായി ഇരിക്കാറുള്ളത്..പാതയോരവും ,നിരന്നു കിടക്കുന്ന ബെഞ്ചുകളും ഗുൽമോഹർ പുഷ്പങ്ങളുടെ ചുവപ്പിൽ അമർന്നു കിടന്നു..അവനവളെ വെറുതെ ഒന്ന് നോക്കി..മുന്നിലെ കായലിൽ, ചെറുവള്ളങ്ങളിലും ബോട്ടുകളിലും ആളുകൾ സവാരി നടത്തുന്ന കാഴ്ചകളിലേക്ക് അവൾ സ്വയം മറന്നിരിക്കുന്നു..ഇടക്കിടെ പൊഴിയുന്ന ഗുൽമോഹർ ഇതലുകളിൽ ഒന്ന് അവളുടെ ചുരുണ്ട മുടിയിഴകളിൽ കുരുങ്ങി കിടക്കുന്നു..കൈനീട്ടി അതെടുക്കാൻ അവൻ ആഗ്രഹിച്ചു..പിന്നെ തന്റെ കൈകളിലിരിക്കുന്നതിനെക്കാൾ അവളുടെ ചുരുണ്ട മുടിയിൽ തന്നെ ഇരിക്കുന്നതാണ് ആ പൂവിന്റെ ഭംഗി എന്നു അവൻ ചിന്തിച്ചു. അസ്തമയ സൂര്യന്റെ ചുവപ്പു കലർന്ന രശ്മികൾ അവളുടെ മൂക്കുത്തിയിൽ തട്ടി തിളങ്ങി..അവളിൽ നിന്നു മുഖം തിരിച്ച്, അവൾ നോക്കുന്ന ദിശയിലേക്ക് തന്നെ നോട്ടം മാറ്റുമ്പോൾ അവൻ ആലോചിച്ചത് ഓരോ ദിവസവും കാണുമ്പോൾ ഓരോ പ്രത്യേകതകൾ കൊണ്ട് തന്റെ മനസിനെ കീഴ്പ്പെടുത്തുന്ന അവളെ കുറിച്ചു തന്നെ ആയിരുന്നു..അല്ലെങ്കിൽ ,പരിചയപ്പെട്ട നാൾ മുതൽ താൻ അവളിൽ എന്തൊക്...