വീട്ടിലെ ആകെയുള്ള ആൺതരി അച്ഛനായിരുന്നത് കൊണ്ട് ഭക്ഷണത്തിന്‍റെ കാര്യത്തിലോ മറ്റെന്തിലുമോ വേർതിരിവുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല ഇന്നോളം. മാത്രമല്ല കുഞ്ഞുന്നാൾ മുതൽ വീട്ടിൽ പാചകം ഒഴിച്ച ഉള്ള ജോലികൾ ചെയ്യാന്‍ അച്ഛൻ അമ്മയുടെ കൂടെ കൂടാറുമുണ്ട്. അമ്മയുടെ ഇടക്കിടക്കുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരിക്കാം അച്ഛനെ അതിനു പ്രേരിപ്പിച്ചതും. ഞങ്ങൾ മൂന്നു മക്കളെയും ദേഹം നിറയെ എണ്ണ പുരട്ടി അടുത്തുള്ള പുഴയിൽ കൊണ്ട് പോയി തേച്ചു കുളിപ്പിക്കുന്ന അച്ഛന്‍റെ രൂപം എന്‍റെ മനസ്സിൽ ഉണ്ട് ഇപ്പോഴും. നല്ല ആൺപെൺ വ്യത്യാസം കാണിക്കുന്നൊരു കുടുംബത്തിൽ ജനിച്ച ആളായിരുന്നു അമ്മയെങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ അത്തരം വേർതിരി വുകള്‍ അമ്മയ്ക്ക് കാണിക്കേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും കേരളത്തിലെ ഏതൊരു അമ്മയെയും പോലെ പെണ്‍കുട്ടി ആയാല്‍ ഉണ്ടാവേണ്ട “അടക്കമൊതുക്കം” ഉണ്ടാക്കിയെടുക്കാന്‍ അമ്മയും നല്ല പോലെ കഷ്ടപ്പെട്ടിരുന്നു. പക്ഷെ അതില്‍ നിന്ന് പുറത്ത്ചാടി “ഒച്ച” വച്ചു തുടങ്ങിയിടം മുതല്‍ ഞാനും എന്‍റെ ഉള്ളിലൊരു ഫെമിനിസ്റ്റ് ആണ്. അന്നുമുതല്‍ കുടുംബത്തിലൊരു അഹങ്കാരിയും കൂടിയാണ് ജനിച്ചത്. അടക്കമൊത...