ഒരേ ഓർമകളുടെ ശവപ്പറമ്പുകൾ
ഇന്നലകളിൽ നിറഞ്ഞു പൂക്കുന്നുണ്ട്.
ഓരോ ചിതയിലും കത്തിയമരുന്ന
മാംസത്തിലും എല്ലുകളിലും
അതേ ഓർമ്മകൾ വീണ്ടും ജ്വലിക്കുന്നുമുണ്ട്.
നീയെന്ന, സദാ എരിയുന്നൊരു
ചിതയും പേറി
ഒരേ ഓർമയുടെ ശവപ്പറമ്പുകൾ
ഇന്നലകളിൽ നിറഞ്ഞു പൂക്കുന്നുണ്ട്
എന്നെ തേടി എത്തുന്നുണ്ട്.
ഇന്നലകളിൽ നിറഞ്ഞു പൂക്കുന്നുണ്ട്.
ഓരോ ചിതയിലും കത്തിയമരുന്ന
മാംസത്തിലും എല്ലുകളിലും
അതേ ഓർമ്മകൾ വീണ്ടും ജ്വലിക്കുന്നുമുണ്ട്.
നീയെന്ന, സദാ എരിയുന്നൊരു
ചിതയും പേറി
ഒരേ ഓർമയുടെ ശവപ്പറമ്പുകൾ
ഇന്നലകളിൽ നിറഞ്ഞു പൂക്കുന്നുണ്ട്
എന്നെ തേടി എത്തുന്നുണ്ട്.
Comments
Post a Comment