"പിരിഞ്ഞു കഴിഞ്ഞപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നത് വേദനയായി തുടങ്ങിയത്..." !! പറഞ്ഞു വന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കഴിഞ്ഞു പോയൊരു കാലത്തിന്റെ ഓർമ്മകൾ, അവന്റെ മിഴികളെ നനയ്ക്കുന്നത് അവൾ കണ്ടു കൊണ്ടിരുന്നു. ശാന്തമായി തുടർന്നിരുന്നോരു കടൽ, അപ്രതീക്ഷിതമായി തിരയിളകിയത് പോലെയെന്നവൾക്ക് തോന്നി. നോട്ടം മറയ്ക്കാൻ എന്നോണം അവൻ മൊബൈൽ എടുത്ത് വെറുതെ അതിൽ പരതിക്കൊണ്ടിരുന്നു. അവന്റെ മുഖത്തു നിന്ന് കണ്ണെടുത്ത് അവൾ ഇരുണ്ടു വരുന്ന ആകാശത്തേക്ക് നോക്കി. "മഴ പെയ്യുമെന്നു തോന്നുന്നു.. " ഉം? !! അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി അവൾ ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു "മഴ പെയ്യുമെന്നു തോന്നുന്നു.. മഴക്കാറ്.. ! അവൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ അവൻ പറഞ്ഞു, "അതുകൊണ്ട് തന്നെ എനിക്കറിയാം, ജീവിതത്തിൽ ആരൊക്കെ, ഏതൊക്കെ സമയത്ത് ഒപ്പം കാണുമെന്ന്. "അവൻ അർത്ഥഗർഭമായി അവളെ നോക്കി. അവൾ മിണ്ടിയില്ല. അവൻ തുടർന്നു. "അങ്ങനെ എപ്പോഴെങ്കിലുമൊക്കെയായിട്ടാണെങ്കിലും, കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നൊരുത്തി ആണ് എന്റെ മുന്നിൽ ഇപ്പോൾ ഇരിക...