Skip to main content

അവരിടങ്ങൾ 5

"പിരിഞ്ഞു കഴിഞ്ഞപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന നിമിഷങ്ങൾ എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നത് വേദനയായി തുടങ്ങിയത്..." !!

പറഞ്ഞു വന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ കഴിഞ്ഞു പോയൊരു കാലത്തിന്റെ ഓർമ്മകൾ, അവന്റെ മിഴികളെ നനയ്ക്കുന്നത് അവൾ കണ്ടു കൊണ്ടിരുന്നു.
ശാന്തമായി തുടർന്നിരുന്നോരു കടൽ, അപ്രതീക്ഷിതമായി തിരയിളകിയത് പോലെയെന്നവൾക്ക് തോന്നി.
നോട്ടം മറയ്ക്കാൻ എന്നോണം അവൻ മൊബൈൽ എടുത്ത് വെറുതെ അതിൽ പരതിക്കൊണ്ടിരുന്നു. അവന്റെ മുഖത്തു നിന്ന് കണ്ണെടുത്ത് അവൾ ഇരുണ്ടു വരുന്ന ആകാശത്തേക്ക് നോക്കി.

"മഴ പെയ്യുമെന്നു തോന്നുന്നു.. "

ഉം? !! അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി

അവൾ ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു
"മഴ പെയ്യുമെന്നു തോന്നുന്നു.. മഴക്കാറ്.. !

അവൾ പറഞ്ഞത് ശ്രദ്ധിക്കാത്ത മട്ടിൽ അവൻ പറഞ്ഞു,
"അതുകൊണ്ട് തന്നെ എനിക്കറിയാം, ജീവിതത്തിൽ ആരൊക്കെ, ഏതൊക്കെ സമയത്ത് ഒപ്പം കാണുമെന്ന്. "അവൻ  അർത്ഥഗർഭമായി അവളെ നോക്കി. അവൾ മിണ്ടിയില്ല.  അവൻ തുടർന്നു.

"അങ്ങനെ എപ്പോഴെങ്കിലുമൊക്കെയായിട്ടാണെങ്കിലും,  കൂടെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നൊരുത്തി ആണ് എന്റെ മുന്നിൽ ഇപ്പോൾ ഇരിക്കുന്നത് " അവൾ ഭാവഭേദം കൂടാതെ താടിക്ക് കൈ ഊന്നി കൊണ്ട് ചോദിച്ചു.

"എന്താണ് ഉറപ്പ് "

"ഉറപ്പൊന്നുമില്ല..പക്ഷെ,  ജീവിതത്തിൽ ആരൊക്കെയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് വേണ്ടി  നീ അവിടെ തന്നെ ഉണ്ടാകുമെന്ന് തോന്നുന്ന ചില നേരങ്ങൾ ഉണ്ട് , എനിക്ക് മാത്രം മനസിലാകുന്ന നേരങ്ങൾ അല്ലെങ്കിൽ ഞാൻ മാത്രം മനസിലാക്കുന്ന നേരങ്ങൾ. അതിനോളം പ്രാധാന്യം ഞാൻ മറ്റൊന്നിനും കൊടുത്തിട്ടില്ല!!"

"ഉം. അങ്ങനെ ആണെങ്കിൽ പിന്നെ ഒന്നും പറയാനില്ല.. " അവൾ ചിരിച്ചു.

"അങ്ങനെ തന്നെ ആണ് " അവൻ ചിരിച്ചില്ല.

അവളുടെ ചിരിയിൽ പക്ഷെ കണ്ണീർ കലർന്നിരുന്നു.. !


Comments

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...