ചിന്തകളിൽ അഴിഞ്ഞു വീണത് പോലെ, തന്റെ വലം കൈയിൽ തല ചേർത്തു കിടക്കുന്ന അവളുടെ മുഖത്തേക്ക് അയാൾ ആർദ്രമായി നോക്കി. അവളുടെ, നനവുണ്ടെന്നു തോന്നിക്കുന്ന മിഴികളിൽ താൻ അലിഞ്ഞില്ലാതാകുന്നൊരു വേദന, അയാൾക്കു തന്റെ അടിവയറ്റിൽ അനുഭവപ്പെട്ടു..അവൾ പതിയെ മുഖമുയർത്തി അയാളെ നോക്കി. എന്ത് പറ്റി എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. അയാൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് അവളെ തന്റെ ശരീരത്തേക്ക് ചേർത്ത് പിടിച്ചു ഇടം കൈയിൽ സ്വന്തം ശിരസ്സുയർത്തി വച്ചു. അവൾ വീണ്ടും അയാളെ നോക്കി. അയാളുടെ നോട്ടം തങ്ങൾക്കു മേലെ, കറങ്ങുന്ന ഫാനിലായിരുന്നു.. " ഞാൻ പറയട്ടെ, എന്താണ് ആലോചിക്കുന്നതെന്ന്? ! അവൾ ചോദിച്ചു. "വേണ്ട ". അയാൾ ഫാനിൽ നിന്നുള്ള നോട്ടം മാറ്റിയില്ല. അവൾ തലയുയർത്തി ചോദ്യഭാവത്തിൽ അയാളെ നോക്കി.. "ഞാൻ ആലോചിക്കുന്നത് എന്താണെന്ന് നീ പറയുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് " അയാൾ പുഞ്ചിരിയോടെ അവളെ നോക്കി. അത്ര, ഉറപ്പാണോ? ! "അങ്ങനെ തോന്നുന്നു" എന്ത്? ! വിശ്വസിക്കാൻ !! അവൾ അൽപനേരം നിശബ്ദയായി. "പക്ഷെ.... "അവൾ പറയാൻ തുടങ്ങിയതിനെ തടഞ്ഞു കൊണ്ട് അയാൾ തന്റെ ചൂണ്ടു വിരൽ അവളുടെ ചു...