Skip to main content

അവരിടങ്ങൾ 7

ചിന്തകളിൽ അഴിഞ്ഞു വീണത് പോലെ, തന്റെ വലം കൈയിൽ തല ചേർത്തു കിടക്കുന്ന അവളുടെ മുഖത്തേക്ക് അയാൾ ആർദ്രമായി നോക്കി. അവളുടെ, നനവുണ്ടെന്നു തോന്നിക്കുന്ന മിഴികളിൽ താൻ അലിഞ്ഞില്ലാതാകുന്നൊരു വേദന,  അയാൾക്കു തന്റെ അടിവയറ്റിൽ അനുഭവപ്പെട്ടു..അവൾ പതിയെ മുഖമുയർത്തി അയാളെ നോക്കി. എന്ത് പറ്റി എന്നർത്ഥത്തിൽ തല ചലിപ്പിച്ചു. അയാൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് അവളെ തന്റെ ശരീരത്തേക്ക്  ചേർത്ത് പിടിച്ചു ഇടം കൈയിൽ സ്വന്തം ശിരസ്സുയർത്തി വച്ചു.
അവൾ വീണ്ടും അയാളെ നോക്കി. അയാളുടെ നോട്ടം തങ്ങൾക്കു മേലെ, കറങ്ങുന്ന ഫാനിലായിരുന്നു..

" ഞാൻ പറയട്ടെ, എന്താണ് ആലോചിക്കുന്നതെന്ന്? ! അവൾ ചോദിച്ചു.

"വേണ്ട ". അയാൾ ഫാനിൽ നിന്നുള്ള നോട്ടം മാറ്റിയില്ല.

അവൾ തലയുയർത്തി ചോദ്യഭാവത്തിൽ അയാളെ നോക്കി..

"ഞാൻ ആലോചിക്കുന്നത് എന്താണെന്ന് നീ പറയുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് " അയാൾ പുഞ്ചിരിയോടെ അവളെ നോക്കി.

അത്ര, ഉറപ്പാണോ? !

"അങ്ങനെ തോന്നുന്നു"

എന്ത്? !

വിശ്വസിക്കാൻ !!

അവൾ അൽപനേരം നിശബ്ദയായി.

"പക്ഷെ.... "അവൾ പറയാൻ തുടങ്ങിയതിനെ തടഞ്ഞു കൊണ്ട് അയാൾ തന്റെ ചൂണ്ടു വിരൽ അവളുടെ ചുണ്ടുകളിൽ അമർത്തി..

"മിണ്ടരുത്.. അയാൾ കുസൃതിയോടെ അവളുടെ ചുണ്ടുകളിൽ വിരലോടിച്ചു..

അമിതമായൊരു ആകാംക്ഷയിൽ ഉയരുന്ന തന്റെ ഹൃദയമിടിപ്പ് അയാൾ കേൾക്കുമോ എന്ന് അവൾ ഭയന്നു.. അതിലവൾക്കൊരു നാണക്കേട് തോന്നി.അയാൾ തന്റെ ഇരുകൈകളും അവളുടെ ചുമലിനടിയിലൂടെ ചേർത്ത് അവളെ തനിക്ക് അഭിമുഖമായി മലർത്തി കിടത്തി. അവളുടെ മുഖത്തിന്‌ നേരെ തന്റെ മുഖമുയർത്തി. അവളുടെ മിഴിയിൽ അലിവോടെ നോക്കി..

"പക്ഷെ, ഈ നിമിഷങ്ങൾ ഒന്നും നമ്മളെ സംബന്ധിച്ച് യാഥാർഥ്യമല്ല..അവൾ പറഞ്ഞു വന്നത് ധൃതിയിൽ പൂർത്തിയാക്കി "

"എനിക്ക് യാഥാർഥ്യങ്ങളെക്കാൾ ചില വിശ്വാസങ്ങളിൽ ജീവിക്കാൻ ആണ് പലപ്പോഴും ഇഷ്ടം " അവളുടെ മുഖത്തേക്ക് ഊർന്നു വീണ മുടിയിഴകൾ അയാൾ സാവധാനം ഒതുക്കി വെച്ചു. അവളുടെ മുഖത്ത് ഒരു നിസ്സഹായത തെളിഞ്ഞു.  "എല്ലാത്തിനും ഉണ്ടാകും ചില കാരണങ്ങൾ. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതെന്നോ എഴുതപ്പെട്ടതെന്നോ പറയാൻ പറ്റുന്ന തരത്തിൽ, മനസിലാക്കാൻ പറ്റാത്ത തരം ചില കാരണങ്ങൾ.അതുപോലെ ഒന്നാണ് എനിക്ക് നീ " അവൾ ശ്വാസമടക്കി പിടിച്ചെന്നോണം അയാളുടെ മുഖത്തേക്ക് നോക്കി കിടന്നു. ഒരു വേദന തന്റെ ഉള്ളിൽ പിറവിയെടുക്കുന്നത് അവളറിഞ്ഞു. കണ്ണുകൾ നീറിയിട്ടെന്നോണം അവൾ അയാളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി..

"ഓർമ്മിക്കാൻ തക്കവണ്ണം  പ്രത്യേകിച്ചൊരു നിമിഷവും നമ്മളെ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല, പിന്നെങ്ങനെ,  നമ്മൾ... ! അവൾ പാതിയിൽ നിർത്തി.

അയാൾ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി, "ഒന്നിനുമല്ലെങ്കിൽ പിന്നെ നമ്മളെന്തിന് കണ്ടു മുട്ടണം? ! മാസങ്ങൾക്കു മുൻപ് ഒരു  രാത്രിയിൽ നീ എന്തിന് എന്റെ കാറിനു മുന്നിൽ കൈ നീട്ടണം?! മുൻപ് യാതൊരു പരിചയവുമില്ലാത്ത നമ്മൾ തമ്മിൽ എന്തിന് അന്ന് രാത്രിയിൽ പരിചയപ്പെടണം? ! കണ്ടു മുട്ടാൻ കാരണങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും തമ്മിൽ കണ്ട ആ ഒരു രാത്രിക്കു വേണ്ടി നമ്മൾ ഒരേ സ്ഥലത്ത് എത്തിപ്പെട്ടില്ലേ? ! അത് മാത്രം മതി എനിക്ക്,  ഈ നിമിഷത്തിൽ വിശ്വാസമുള്ളവനാകാൻ "
അയാൾ തന്റെ വിരലുകൾ കൊണ്ട് അവളുടെ കവിളുകൾ തഴുകി.

"അതൊക്കെയും ആരുടെയും ജീവിതത്തിൽ സംഭവിക്കാൻ ഇടയുള്ള ചില സാഹചര്യങ്ങൾ മാത്രമല്ലെ? ! അവളുടെ നോട്ടം തങ്ങൾക്ക് മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് മാറി...

"ആയിരിക്കാം.. പക്ഷെ എനിക്കത് അങ്ങനെ അല്ല " അയാൾ വെറുതെ അവളുടെ കഴുത്തിൽ തൊട്ടു. പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം തുടർന്നു. "നിനക്ക് മുൻപും എന്റെ ജീവിതത്തിൽ, എന്റെ ഇഷ്ടത്തിനനുസരിച്ച് സ്ത്രീകൾക്ക് നിഷ്പ്രയാസം കയറിയിറങ്ങാമായിരുന്നു..പക്ഷെ, എന്ത് കൊണ്ട് അത് നിന്നിൽ മാത്രമായി എത്തിപ്പെട്ടു എന്നതിന് എനിക്കും ഉത്തരമില്ല.. അവൾ മിണ്ടിയില്ല.. അയാൾ തുടർന്നു "ഇതിനൊന്നും എനിക്കോ നിനക്കോ ഉത്തരമില്ലെങ്കിൽ ഒന്നേ ഉള്ളൂ അതിനുത്തരം..ഇതാണ് യാഥാർഥ്യം, അതിനപ്പുറം മറ്റൊന്നിലും ഞാൻ ഇപ്പോൾ വിശ്വസിക്കുന്നില്ല.. "അയാളുടെ നിശ്വാസം അവളുടെ കവിളിൽ ഉരസി..
അവളുടെ ചുണ്ടുകൾ വിറച്ചു..
"പക്ഷെ, എന്റെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ അല്ല നിങ്ങൾ, അവസാനത്തെയും.. "

അയാൾ പുഞ്ചിരിച്ചു.. "അത് നിന്റെ മാത്രം കാര്യമാണ്. എന്നെ ബാധിക്കുന്ന യാതൊന്നും അതിലില്ല. "

അവൾ അയാളുടെ കൈകളിൽ അമർന്നു കിടന്നു. അയാൾ തന്റെ വലതു കരം അവളുടെ നെറ്റിയിൽ തൊട്ടു. അവളുടെ പുരികങ്ങളിലൂടെ കണ്ണുകളിലൂടെ മൂക്കിൻതുമ്പിലൂടെ അയാളുടെ വിരലുകൾ അവളുടെ ചുണ്ടുകളിൽ എത്തി നിന്നു. . ആദ്യമായി കാണുന്നത് പോലെ അവളുടെ മുഖം നോക്കി കിടന്നതിന് ശേഷം അയാളവളുടെ മുഖം ഇരു കൈകളിലും കോരിയെടുത്തു. കാലങ്ങളായി ദാഹിച്ചലഞ്ഞവനെ പോലെ അയാളവളുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ അമർത്തി. അവളിൽ നിന്നുയർന്ന കിതപ്പിന്റെ സ്വരം അയാളുടെ കാതുകളെ പൊള്ളിച്ചു. അയാളുടെ വിരലുകൾ സ്പർശിച്ച ഇടങ്ങളൊക്കെ അവൾ പൂത്തുലഞ്ഞു.. അയാളുടെ ചുണ്ടുകൾ പതിഞ്ഞ ഇടമെല്ലാം അവൾ നനഞ്ഞു, കുതിർന്നു, കുളിർന്നു.. ..കാലങ്ങളായി വരണ്ടു കിടന്നിരുന്ന അവനിലെ ആഗ്രഹങ്ങളെ അവൾ തന്റെ  സ്പർശം കൊണ്ട് ഉണർത്തി വിട്ടു..
അവളവനെ തന്റെ ശരീരം കൊണ്ടും മനസു കൊണ്ടും സ്വീകരിച്ചു, അവനിൽ നിറഞ്ഞു പെയ്തു..!!

ശരീരവും മനസും ഒരേപോലെ പെയ്തു തോർന്ന ഗതിവേഗങ്ങൾക്കവസാനം തന്റെ നെഞ്ചിൽ തല ചേർത്ത് ഒരു കുഞ്ഞിനെ പോലെ ഉറങ്ങി കിടക്കുന്ന അവനിലെ ശാന്തത അവളിൽ ഒരു വേദന ഉണ്ടാക്കി.. കരച്ചിൽ നിറഞ്ഞൊരു ചിരിയാൽ അവൾ അയാളുടെ മുഖം തഴുകികൊണ്ടിരുന്നു..

പിറ്റേ ദിവസം പ്രഭാതത്തിൽ, ഒരു സ്വപ്നത്തിൽ നിന്നെന്നവണ്ണം ഉണർന്ന അവനരികിൽ അവളുണ്ടായിരുന്നില്ല. . !!




Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...