Skip to main content

Posts

Showing posts from March, 2021

എന്റെ ഇന്നലെകളിൽ

ഇന്നലെയും ഓർമകളിൽ എവിടെയോ നീ വീണ്ടും ജനിച്ചിരുന്നു. അപ്രതീക്ഷിതമായി എന്നു പറയുന്നതായിരിക്കും നല്ലത്. പണ്ടൊരിക്കൽ വാക്ക് പറഞ്ഞൊരു യാത്രയിൽ നിന്നു നീ പിന്മാറിയതും, പിന്നെയൊരിക്കൽ അനുവാദം ഇല്ലാതെ എന്റെ വാസസ്ഥലത്തേക്ക് ഇടിച്ചുകയറി വന്നതുമൊക്കെ എനിക്ക്  അപ്രതീക്ഷിതമായ ചെറിയ ചെറിയ ഞെട്ടലുകൾ നല്കികൊണ്ടായിരുന്നല്ലോ. അതുകൊണ്ടു തന്നെ മുൻകൂട്ടിയല്ലാത്തൊരു നിമിഷത്തിന്റെ സൂചനയെ ഞാനെപ്പോഴും മനസിൽ കരുതാറുണ്ട്. അതുകൊണ്ടായിരിക്കാം പെട്ടെന്നൊരു നാൾ എവിടേക്കെന്നു പറയാതെ, എന്തിനെന്ന് പറയാതെ, പ്രതീക്ഷിക്കാൻ കഴിയുന്ന സൂചനകൾ ഒന്നും നൽകാതെ നീ അങ്ങു മാഞ്ഞപ്പോഴും എനിക്ക് വലിയ ഞെട്ടൽ തോന്നാതിരുന്നത്. ഇന്നലെ എന്റെ മുറിയിലെ ജനാലയിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട മഞ്ഞ നിറമുള്ള വിരിയിടുമ്പോൾ തോന്നിയിരുന്നു നീ എന്റെ പുറകിലെ കസേരയിൽ ഇരുന്നെന്നെ എന്തോ പറഞ്ഞ് കളിയാക്കുന്നുണ്ട് എന്ന്. നിന്റെ ആ പറയാത്ത യാത്രയ്ക്ക് ശേഷം ആദ്യമായാണ് അങ്ങനെ  ഒരു ഓർമ നിന്നെ കുറിച്ച് ഉണ്ടാകുന്നത്. അല്ലെങ്കിലും മഞ്ഞ പോലെ മായാതെ നിൽക്കണം എന്നു പറഞ്ഞാണല്ലോ നീ ആ ജനാലവിരി എനിക്ക് വേണ്ടി തിരഞ്ഞെടുത്തത്. മഞ്ഞവിരി മാറ്റുമ്പോൾ മുറ്റത്തെ പടർന്നു പന...