Skip to main content

Posts

Showing posts from August, 2022

നിനക്കുള്ള കത്തുകൾ 18

നാമിരുവരുവരും കണ്ട നാൾ, നാം നിന്ന പാതയോരം ആളുകളുടെയും വാഹനങ്ങളുടെയും ഒച്ചകളാൽ മുഖരിതമായിരുന്നു.. പുകയും പൊടിയും നിറഞ്ഞ, ചൂടും വെയിലുമുള്ള ഒരുച്ച നേരത്ത് കാലങ്ങളായി കരുതി വച്ചൊരു ചിരിയാൽ നാം തമ്മിൽ കാണുകയും ചെയ്തു. അപ്പോഴും, അവിടം സാധാരണമായി, ആളുകളാലും വാഹനങ്ങളാലും ചലിച്ചുകൊണ്ടിരുന്നു.. വസന്തത്തിന്റെ ആഗമനമോ മഴവിൽ വർണ്ണങ്ങളുടെ നിറച്ചാർത്തോ ഉണ്ടായില്ല.. ! വളരെ സാധാരണമായി, സാവധാനം നാം, തമ്മിൽ കണ്ടു.. നീ, നമുക്ക് വേണ്ടി വാങ്ങിയ കാപ്പികളിലൊന്ന് ഊതികുടിക്കുടിച്ചു കൊണ്ടിരുന്നതും, ചെറിയ ആവിയടിച്ചു നിന്റെ തവിട്ടു നിറം കലർന്ന കണ്ണുകൾ അഗാധമായി തിളങ്ങുന്നതും ഇടയ്ക്കു ഞാൻ ശ്രദ്ധിച്ചിരുന്നു.. നീ എന്നോടും, ഞാൻ നിന്നോടും നമ്മൾ കാണുന്നതിന് മുൻപ് സംസാരിച്ചു നിർത്തിയത് മുതൽ തുടർന്നും സംസാരിച്ചു കൊണ്ടിരുന്നു.. അപ്പോഴൊക്കെയും ഞാൻ ചിന്തിച്ചത് നിന്റെ ചിരിയെ പറ്റിയായിരുന്നു. ചെറിയ ചെറിയ കാര്യങ്ങളിൽ നീ നിറഞ്ഞു ചിരിക്കുന്ന സമയങ്ങൾ ഞാൻ നിന്നെ തന്നെ നോക്കിയിരുന്നു.. ഒരു കാപ്പി കുടിച്ചു തീരുന്ന സമയത്തിനുള്ളിൽ നമ്മൾ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും ഞാൻ പിന്നീട് ഓർത്തെടുക്കാൻ ശ്രമിച്ചിരുന്നില്ല. നി...

നിനക്കുള്ള കത്തുകൾ 17

പ്രണയമെന്ന് നീ പറയുമ്പോഴും , വീണ്ടും ഒന്നുകൂടി അവർത്തിക്കുമ്പോഴും ഞാൻ മറ്റെന്തോ ചിന്തകളിൽ ആയിരുന്നു.. വെറുതെ ചിരിക്കാൻ തോന്നി, ഉള്ളിൽ ഒരു പരിഭ്രമം പൊടിഞ്ഞിരുന്നെങ്കിലും.. കൈവെള്ളകൾ കാരണമില്ലാതെ വിയർത്തത് കൊണ്ടാണ് ഞാൻ വേറുതെ മുഖം അമർത്തിതുടക്കുന്നതായി അഭിനയിച്ചത്.. ഇതൊക്കെ എത്ര കേട്ടിരിക്കുന്നു എന്ന ഭാവം വരുത്താൻ ആണ് വെറുതെ വെറുതെ പൊട്ടിച്ചിരിച്ചത്.. പക്ഷെ, ഉള്ളിൽ ഞാൻ അപ്രതീക്ഷിതമായി വഴിയറിയാതെ ഒറ്റപ്പെട്ടു പോയ പോലെ പകച്ചു നിൽക്കുകയായിരുന്നു.. അത്ര അടുത്തു നീ, അത്ര ഉറപ്പോടെ നീ പ്രണയം എന്നു പറഞ്ഞത് എനിക്ക് വിശ്വാസം ആകുന്നതേയില്ലായിരുന്നു.. എന്തുകൊണ്ട് എന്നാണോ?? നിന്നിലോ നിന്റെ പ്രണയത്തിലോ ഉള്ള വിശ്വാസമില്ലായ്മ അല്ലായിരുന്നത്.. എന്തുകൊണ്ട് ഞാൻ, അതായിരുന്നു എന്റെ ചിന്ത..! എന്തു കൊണ്ട് നിനക്ക് ഞാൻ? എന്തുകൊണ്ട് നമുക്ക് നാം ? ഇന്നും ,എപ്പോഴും എന്റെ ഹൃദയം ആ ഒരു ഓർമ്മയിൽ മാത്രം നില വിട്ടു മിടിക്കാറുണ്ട്.. കൂടി ചേരാൻ കാരണങ്ങൾ ഇല്ലാത്ത വിധം , തീർത്തും വ്യത്യസ്തവും, വിജനവുമായ  വഴികളായിരുന്നല്ലോ നാം.. പക്ഷെ, പിന്നെ ഞാൻ എന്റെ ചിന്തകളെ തിരുത്തി വായിക്കാൻ ആരംഭിച്ചിരുന്നു.. എപ്പോഴേന്നോ? മഴ നനഞ്ഞു ക...