Skip to main content

Posts

Showing posts from 2023

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

നിന്നോട് നീയെന്നു മാത്രം ചേരുന്നവൻ

നിന്നോട് പറയാനുള്ളതെന്തെന്നാൽ,  നിന്നോട്, നീയെന്ന അർത്ഥത്തിൽ മാത്രം ഒപ്പം ചേരുന്ന ഒരുവനിൽ ആനന്ദിക്കുക..! അങ്ങനെയൊരുവനോടൊപ്പം മാത്രം സ്വയം ചേർത്തു നിർത്തുക..! അങ്ങനെ ഒരുവനു മാത്രമേ നിന്റെ ഓർമയിൽ പ്രണയം മാത്രം കണ്ടെത്താൻ കഴിയൂ.! നിന്റെ ലോകം കൗതുകത്തോടെ മാത്രം കാണാൻ കഴിയൂ.! അവനു മാത്രമേ നീയെന്നൊരു ലോകത്തേക്ക് മാത്രം നിമിഷനേരം കൊണ്ട് ചുരുങ്ങാൻ കഴിയൂ.! നിനക്കൊപ്പം ചിരിക്കാനും, നിനക്കൊപ്പം കരയാനും കഴിയൂ..! നിന്റെ മുഷിഞ്ഞ രൂപത്താൽ തന്നെയും നിന്നെ നെഞ്ചിൽ ചേർക്കുന്നതിനും, നിന്റെ വരണ്ട മുടിയിഴകളിൽ ഉമ്മകൾ നട്ടു പിടിപ്പിക്കാനും അങ്ങനെയൊരുവന് മാത്രമേ കഴിയൂ, സമയ കാല വ്യത്യാസമില്ലാതെ..! വെയിലും പൊടിയും തട്ടി ഇരുണ്ടു പോകുമ്പോഴും, നിന്റെ മുഖത്തും കരുവാളിച്ച ചുണ്ടുകളും നോക്കി കവിത ചൊല്ലാൻ കഴിയൂ, കവിയല്ലെങ്കിൽ പോലും..! അങ്ങനെ ഒരുവന് മാത്രമേ,  നീയെന്ന പേരിനെ നെഞ്ചിൽ കൊരുത്ത് ,   നീയെന്ന ദൂരം മാത്രം തേടിയെത്താൻ കഴിയൂ.. അങ്ങനെയുള്ള ഒരുവന് മാത്രമേ സ്വന്തം നെഞ്ചിടുപ്പുകൾ നീയെന്നു മാത്രം അടയാളപ്പെടുത്താൻ കഴിയൂ.. മറ്റൊന്നിനോടും സാമ്യപ്പെടുത്താതെ നിന്റെ ചിരികളോടൊപ്പം മാത്രം നിൽക്കാനും കഴിയൂ, ...

വീട്

പണ്ട് കണ്ട സ്വപ്നങ്ങളിൽ ഒരു വീടുണ്ടായിരുന്നു.. നിറഞ്ഞ കാടിന്റെ ഇരുണ്ട അതിരിനോട് ചേർന്ന് തണുപ്പിൽ കുതിർന്നൊരു വീട്. വേലിക്കപ്പുറം , അറ്റമറിയാത്ത ഏതോ ദിക്കിൽ നിന്നൂർന്നിറങ്ങി വരുന്നൊരു അരുവി. ചെന്നിരിക്കാൻ എനിക്ക് മാത്രമൊരു കൽപ്പടവ്. ഞാനും..കാടും..കാടിന്റെ മൗനവും.  പിന്നെയെപ്പോഴോ, മാഞ്ഞു പോയൊരു പകൽകിനാവ് ആയിരുന്നു അത്.. കാലങ്ങൾക്ക് ശേഷം ഇന്നലെ ആ വീട് വീണ്ടുമെന്റെ സ്വപ്നത്തിൽ വന്നു. പൂക്കാത്ത വസന്തം പോലെ ഇല പുതച്ചൊരു വീട്. പടർന്ന വള്ളികൾക്കിടയിൽ പണ്ട് ഞാൻ മറന്നു വച്ച എന്നെയും കണ്ടു..!!