പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും
അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും..
ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന,
എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന
വിദൂര ഓർമ്മകൾ..
അപ്രതീക്ഷിതമായൊരു നാൾ,
സ്വപ്നം പോലെ ഒരു നാൾ,
പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു..
പിന്നെയുള്ള ഓർമ്മകൾക്കെല്ലാം നിലാവിന്റെ നിറവും,
നിന്റെ ഗന്ധവും ആണ്..
നിലാവ് വിടരുന്ന ചില രാത്രികൾ..
എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !!
പരസ്പരം ഉറഞ്ഞുകൂടി,
ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!

കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ..
നാമറിയാത്ത ഏതോ കാലത്തു നിന്ന്
പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... !
തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ..
ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !!
നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊണ്ടിരിക്കുന്ന ഞാനും,
എന്നിലേക്ക് മാത്രം എത്തിച്ചേരുന്ന നിന്റെ വഴികളും.. !
ഇനിയുമുണ്ട് കാതങ്ങളേറെ നമുക്കൊപ്പം പോരാൻ,
പിരിയാതെ, കൊഴിയാതെ, നിറയുന്ന നിലാനേരങ്ങൾ... !!

Comments
Post a Comment