Skip to main content

Posts

Showing posts from June, 2018

ഭ്രാന്ത്

നിന്റെ പ്രണയവേഗങ്ങൾക്കിടയിൽ, എപ്പോഴെങ്കിലും, അവളൊരു പൂവുപോലെ വിടർന്ന് , വേരുപോലെ പടർന്ന്, തീപോലെ എരിഞ്ഞു , മഴപോലെ പെയ്തു നിറയുന്നത് നീ കണ്ടിട്ടുണ്ടോ ??! നിന്റെ കണ്ണിലും ചുണ്ടിലും പ്രണയം ചാലിച്ചെഴുതി നീയവളെ ഉണർത്തി നോക്കൂ .. നിനക്ക് അജ്ഞാതമായ , നിനക്കൊറ്റയ്ക്ക് ഒരിക്കലും എത്തിച്ചേരാൻ സാധ്യമല്ലാത്ത, പ്രണയത്തിന്റെ മറ്റൊരു ദൂരത്തിലേക്ക് അവൾ നിന്നെ കൈപിടിച്ചുയർത്തും .. നിന്റെ ഉള്ളിലെ കാമമുണരുന്നതിനും മുന്നേ ചിറകെട്ടി നിർത്തിയിരുന്നൊരു തടാകം പോലെ അവൾ നിന്നിലേക്ക്‌ കുത്തിയൊഴുകും .. അങ്ങനെയൊന്നുണ്ടായാൽ, യുഗങ്ങളോളം ഒരേയൊരുവളിൽ - തടവിലാക്കപ്പെടുന്നവന്റെയുള്ളിലെ ഭ്രാന്ത് എന്തെന്ന് നീയറിയും...!!

അറിയാത്തവള്‍

തീയുടെ ഗന്ധം  ചൂടിയവള്‍.. കടല്‍ തേടി ചെന്നിട്ടും അണയാതിരുന്നവള്‍.. അറിയാത്തൊരു തീരത്ത് നങ്കൂരം ഉറപ്പിച്ചവള്‍.. നടന്നു നടന്നു മറഞ്ഞു പോയവള്‍..

വിശപ്പ്

മഴഘോഷം നിറയുന്ന പാതിരാവ്.. ഉറക്കം മുറിയുന്ന ഞാനും, എന്റെ നല്ലപാതിയും... ഉണർന്നങ്ങനെ കിടക്കുമ്പോൾ ഇരുവർക്കും തോന്നുന്ന, ഒരേ വികാരം !! അടക്കാനാവാത്ത വിശപ്പ് !! (ദാഹമല്ല !!) അത്താഴത്തിന്റെ ബാക്കിവറ്റിൽ, ഉപ്പിട്ട്  പങ്കിട്ടു കഴിക്കുന്ന ആ സുഖമത്രെ കവി പാടിയ കവിതയും, പ്രണയവും. .

പാത

എന്റെ ചുണ്ടുകളിൽ നിന്ന് നിന്റെ ചുണ്ടുകളിലേക്കുള്ള ദൂരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അതിവേഗപാത..!! തീ പിടിച്ച നിശ്വാസങ്ങൾ വഴിയാത്രികരായ വിജനപാത..!