നിന്റെ പ്രണയവേഗങ്ങൾക്കിടയിൽ,
എപ്പോഴെങ്കിലും,
അവളൊരു പൂവുപോലെ വിടർന്ന് ,
വേരുപോലെ പടർന്ന്,
തീപോലെ എരിഞ്ഞു ,
മഴപോലെ പെയ്തു നിറയുന്നത്
നീ കണ്ടിട്ടുണ്ടോ ??!
നിന്റെ കണ്ണിലും ചുണ്ടിലും
പ്രണയം ചാലിച്ചെഴുതി
നീയവളെ ഉണർത്തി നോക്കൂ ..
നിനക്ക് അജ്ഞാതമായ ,
നിനക്കൊറ്റയ്ക്ക് ഒരിക്കലും
എത്തിച്ചേരാൻ സാധ്യമല്ലാത്ത,
പ്രണയത്തിന്റെ മറ്റൊരു ദൂരത്തിലേക്ക്
അവൾ നിന്നെ കൈപിടിച്ചുയർത്തും ..
നിന്റെ ഉള്ളിലെ കാമമുണരുന്നതിനും മുന്നേ
ചിറകെട്ടി നിർത്തിയിരുന്നൊരു തടാകം പോലെ
അവൾ നിന്നിലേക്ക് കുത്തിയൊഴുകും ..
അങ്ങനെയൊന്നുണ്ടായാൽ,
യുഗങ്ങളോളം ഒരേയൊരുവളിൽ -
തടവിലാക്കപ്പെടുന്നവന്റെയുള്ളിലെ
ഭ്രാന്ത് എന്തെന്ന് നീയറിയും...!!
എപ്പോഴെങ്കിലും,
അവളൊരു പൂവുപോലെ വിടർന്ന് ,
വേരുപോലെ പടർന്ന്,
തീപോലെ എരിഞ്ഞു ,
മഴപോലെ പെയ്തു നിറയുന്നത്
നീ കണ്ടിട്ടുണ്ടോ ??!
നിന്റെ കണ്ണിലും ചുണ്ടിലും
പ്രണയം ചാലിച്ചെഴുതി
നീയവളെ ഉണർത്തി നോക്കൂ ..
നിനക്ക് അജ്ഞാതമായ ,
നിനക്കൊറ്റയ്ക്ക് ഒരിക്കലും
എത്തിച്ചേരാൻ സാധ്യമല്ലാത്ത,
പ്രണയത്തിന്റെ മറ്റൊരു ദൂരത്തിലേക്ക്
അവൾ നിന്നെ കൈപിടിച്ചുയർത്തും ..
നിന്റെ ഉള്ളിലെ കാമമുണരുന്നതിനും മുന്നേ
ചിറകെട്ടി നിർത്തിയിരുന്നൊരു തടാകം പോലെ
അവൾ നിന്നിലേക്ക് കുത്തിയൊഴുകും ..
അങ്ങനെയൊന്നുണ്ടായാൽ,
യുഗങ്ങളോളം ഒരേയൊരുവളിൽ -
തടവിലാക്കപ്പെടുന്നവന്റെയുള്ളിലെ
ഭ്രാന്ത് എന്തെന്ന് നീയറിയും...!!
Comments
Post a Comment