തന്റെ നെഞ്ചിൽ മുഖം അമർത്തി നിൽക്കുന്ന അവളെ അവൻ തന്നോട് ചേർത്ത് പിടിച്ചു.തന്നിൽ നിന്നും അകലാൻ സമ്മതിക്കില്ല എന്ന വാശി പോലെ അവളുടെ നഖങ്ങൾ തന്റെ പുറത്ത് ആഴ്ന്നിരിക്കുന്നു എന്നു അവനു തോന്നി.അവളുടെ നെഞ്ചിൽ കുരുങ്ങിയൊരു കരച്ചിൽ എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിതറിയേക്കാം എന്ന തോന്നലിൽ അവൻ അവളെ വീണ്ടും ഇറുകി പുണർന്നു കൊണ്ട് അവളുടെ ചുമലിൽ പതിയെ തഴുകി..അവളുടെ ദീർഘ നിശ്വാസങ്ങൾ അവന്റെ നെഞ്ചിൽ വീണുകൊണ്ടിരുന്നു. ഏയ്..?! അവൻ പതിയെ അവളെ തന്റെ നെഞ്ചിൽ നിന്നു അടർത്താൻ ശ്രമിച്ചു..പക്ഷെ അവൾ കൂടുതൽ ചേർന്നു നിന്നതേ ഉള്ളു.. "ഞാൻ പറയുന്നത് കേൾക്ക്.." അവൾ ബലമായി അവളെ അടർത്തിയെടുത്തു..കൈകൾ കൊണ്ട് കവിളിൽ അമർത്തി അവളുടെ കണ്ണുകളിൽ നോക്കി..അവളുടെ ചുണ്ടുകളിലെ നിസ്സഹായമായ വിതുമ്പലുകൾ അവന്റെയുള്ളിൽ പോറലുകൾ വീഴ്ത്തി. "ഇന്നൊരു ദിവസം എനിക്ക് എല്ലാവർക്കും വേണ്ടി നിന്നു കൊടുക്കാതെ പറ്റില്ല..എനിക്കോ നിനക്കോ എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് എല്ലാം സംഭവിച്ചു പോയതല്ലേ..നമ്മൾ അത് മനസിലാക്കി തന്നെ അല്ലെ ഇത്ര വരെ എത്തിയത്.." വാക്കുകൾ അവന്റെ തൊണ്ടയിൽ തടഞ്ഞിട്ട് എന്നവണ്ണം അവൻ കിതച്ചു..ഒന്നു നിർത്തിയിട...