Skip to main content

Posts

Showing posts from April, 2021

അവരിടങ്ങൾ 15

നനഞ്ഞു കിടന്ന രാത്രിയുടെ വിജനതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൾ, കുറെയേറെ അഴിഞ്ഞ ചിന്തകളുമായി. മുന്നിൽ നിന്നു വന്ന കാറിൽ നിന്നൊരു ചെറുപ്പക്കാരൻ അവളെ നോക്കി ചിരിച്ചു "ഫ്രീയാണോ?  അവൾ മനസിലാകാതെ അയാളെ നോക്കി.അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു നിന്നു. "ഫ്രീയാണെങ്കിൽ കയറിക്കോ" അയാൾ പറഞ്ഞത് എന്താണെന്ന് മനസിലായപ്പോൾ അവൾ സ്വയം ഒന്നു നോക്കി. തലയ്ക്കുള്ളിൽ ഒരു വെളിച്ചം മിന്നിയത് പോലെ പിന്നെയവൾ ചുറ്റുപാടും നോക്കി. ഇരുണ്ട മൂലകളിൽ നിന്നു കടും ചായങ്ങൾ അണിഞ്ഞ മുഖങ്ങൾ എത്തി നോക്കുന്നു.അവജ്ഞയോടെ പിറുപിറുക്കുന്നു. അയാൾക്ക് നേരെ ശബ്ദമുയർത്തി വാഗ്ദാനങ്ങൾ നീട്ടുന്നു. താൻ ഏറെനേരമായി നഗരത്തിലെ ഒഴിഞ്ഞ ആ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു എന്നു അവൾ പതിയെ ഓർത്തെടുത്തു. അരികിലിരുന്ന ചെറിയ ബാഗ് കൈയിലെടുത്ത് അവൾ എഴുന്നേറ്റു. ചെറുപ്പക്കാരൻ ആവേശത്തോടെ കാർ സ്റ്റാർട്ട് ചെയ്തു. അവൾ വെയ്റ്റിംഗ് ഷെഡിൽ നിന്നിറങ്ങി എങ്ങോട്ട് പോകണം എന്നില്ലാത്ത പോലെ ഒരു നിമിഷം നിന്നു. പിന്നെ ഡോർ തുറന്നു പിടിച്ചു അവളെ കാത്തു നിൽക്കുന്ന ചെറുപ്പക്കാരനെ ഒന്നു നോക്കി. എന്തോക്കെയൊ കാരണങ്ങളാൽ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാ...

മഴനൂൽ ദൂരങ്ങൾ

നിനച്ചിരിക്കാതെ പെയ്യുന്ന മഴനൂൽ ദൂരങ്ങൾക്കപ്പുറമാണിപ്പോൾ നീ.. മേഘാവൃതമായൊരെന്റെ  ആകാശ ചരിവുകളിൽ ഓർമകൾ നിലതെറ്റി ഒഴുകി തുടങ്ങിയിട്ടുമുണ്ട്..! ഓളപ്പാച്ചിലുകൾ തട്ടിയുലയുമ്പോഴൊക്കെയും ഉള്ളിലുറഞ്ഞു കൂടിയ നോവുകളിങ്ങനെ നിലയ്ക്കാതെ പെയ്യാറുമുണ്ട്..! പുതപ്പ് പോലെ പരസ്പരം, പുണർന്നിരുന്ന നനുത്ത നേരങ്ങളുടെ മിടിപ്പിലാണ് പനിച്ചൂട് പോലെ നിന്നെ ഞാനിന്നും അറിയുന്നത്..! ഇരുണ്ടു പോയൊരെന്റെ മുറിയുടെ  തണുത്ത ചുവരുകൾ നിന്റെ പേരിനാൽ മാത്രമാണിപ്പോഴും  തിളച്ചു തൂവുന്നത്..! തെളിഞ്ഞും മങ്ങിയും ഇടനേരങ്ങൾ ഓരോ യുഗങ്ങളായി ഇഴയുമ്പോഴൊക്കെ നീ മാത്രമറിയുന്ന എന്റെയീ വഴിയിലെ വളർന്നു മൂടിയ പുൽനാമ്പുകൾ, നിന്റെ  കാൽപാടുകൾ തേടി കാതോർത്തു നിൽപ്പാണ്..!