Skip to main content

Posts

Showing posts from February, 2022

നിനക്കുള്ള കത്തുകൾ 12

അടുത്ത തവണ നീ വരുമ്പോൾ നമുക്ക് ഒരു യാത്ര പോകാം. നീ ഒരിക്കൽ എനിക്ക് എഴുതിയിരുന്ന പോലെ മുന്തിരി തോട്ടങ്ങൾ തേടി..! അല്ലെങ്കിൽ സൂര്യകാന്തി പാടങ്ങൾ തേടി..! ഋതുഭേദങ്ങൾ ഇല്ലാതെ തന്നെ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു താഴ്വര തേടി..! നീ പറയാറുള്ളത് പോലെ തന്നെ, ഇടക്ക് ഏതെങ്കിലും മലയുടെ മുകളിൽ കൈകോർത്തു ചേർന്നു നിൽക്കാം..! അവിടെനിന്നും കടൽത്തീരങ്ങൾ തേടി പതിയെ നടക്കാം..! ആളുകളില്ലാത്ത ഒരു തുരുത്തിൽ വെറുതെ പരസ്പരം നോക്കിയിരുന്നു സമയം പോക്കാം..! അസ്തമയങ്ങളിൽ പറന്നകലുന്ന പക്ഷികൾക്കൊപ്പം വന്നണയുന്ന ഇരുട്ടിനെ പര്സപരമണിയിക്കാം..! ഒറ്റക്കൊരു ആകാശം പങ്കുവയ്ക്കാം..!! ഇനിയങ്ങനെ എത്രയെത്ര നിമിഷങ്ങളെ ഒപ്പം ചേർത്തു നടക്കേണ്ടവരാണ് നമ്മൾ..!! ഒറ്റക്കിരിക്കുമ്പോഴെല്ലാം,  നീയൊത്തു ചെയ്യാനുള്ള കാര്യങ്ങളിങ്ങനെ കുറിച്ചുവയ്ക്കുകയാണ് ഞാൻ, നീ വരുമ്പോൾ ആദ്യം തേടുന്നത് എന്റെയീ കുറിപ്പുകൾ ആണെന്ന് എനിക്കറിയാവുന്നത് കൊണ്ടു തന്നെ..!! ഇനി വരുമ്പോൾ എന്തായാലും, നാം, ആ മുന്തിരിതോട്ടങ്ങൾ തേടി യാത്ര പോകും..!!

നിനക്കുള്ള കത്തുകൾ 13

നിന്നെ എഴുതാൻ തുനിയുമ്പോൾ മാത്രമാണ് ഞാൻ ആത്മാവിൽ നിറയെ അക്ഷരമുള്ളവളായി മാറുന്നത്. ഇത്രയേറെ കെട്ടുപിണഞ്ഞ വാക്കുകൾ എന്നിൽ നിന്ന് ഊറിയിറങ്ങുന്നതും നിന്നെ വരഞ്ഞിടുമ്പോൾ മാത്രമാണ്. ഞാനെന്നും നീയെന്നുമുള്ള വാക്കുകൾക്കിടയിലൂടെ നാമെന്ന ലോകത്തേക്ക് ഞാൻ എത്ര കത്തുകൾ കൊടുത്തയച്ചിരിക്കുന്നു. എപ്പോഴും, നീയെന്നെ വായിക്കുക മാത്രമാണ് ചെയ്യുന്നത്..! നീ മാത്രം വിരലോടിച്ചു വായിക്കാൻ പരന്നു കിടക്കുന്ന സമതലമായി ഞാനേത്രയോ തവണ എന്നെ മാറ്റിയെഴുതിയിക്കുന്നു..! നീ, എന്നെ വായിക്കുക മാത്രമാണ് ചെയ്യുന്നത്..!! നിനക്ക് വേണ്ടി മാത്രം ഓരോ അക്ഷരങ്ങൾ ചേർത്തു തുന്നി,  എന്നെ പകർത്തിയെഴുതി  കൊണ്ടേയിരിക്കുമ്പോൾ ഞാനൊരു എഴുത്തുമുറിയായി ചുരുങ്ങി പോകാറുണ്ട്. ഒരിക്കൽ , പെറുക്കിയെടുത്ത് സൂക്ഷിച്ചു വച്ച ഒരു വാചകം കൊണ്ട് നീയെന്റെ മേൽ മഞ്ഞു പോലെ പൊഴിഞ്ഞതും, പിന്നെ നമ്മൾ ഒന്നിച്ചലിഞ്ഞിറങ്ങിയതും, ഉരുകി ഒഴുകി അടിഞ്ഞതുമൊക്കെ  എന്റെ വരികളിൽ ഓരം ചേർന്നിളകാറുണ്ട്. കാലം തെറ്റിയൊരു വാക്ക് പോലും നമുക്കിടയിൽ അന്ന് പെയ്തില്ല. ഓർമയിലങ്ങനെ പലവരി, മറുവരി കവിതകൾ എത്രയെത്ര എഴുതി തീർന്നിരിക്കുന്നു. നീയില്ലാ നേരങ്ങളിൽ നിശബ്ദമായി  സൂ...