അടുത്ത തവണ നീ വരുമ്പോൾ നമുക്ക് ഒരു യാത്ര പോകാം.
നീ ഒരിക്കൽ എനിക്ക് എഴുതിയിരുന്ന പോലെ മുന്തിരി തോട്ടങ്ങൾ തേടി..!
അല്ലെങ്കിൽ സൂര്യകാന്തി പാടങ്ങൾ തേടി..!
ഋതുഭേദങ്ങൾ ഇല്ലാതെ തന്നെ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഒരു താഴ്വര തേടി..!
നീ പറയാറുള്ളത് പോലെ തന്നെ, ഇടക്ക് ഏതെങ്കിലും മലയുടെ മുകളിൽ കൈകോർത്തു ചേർന്നു നിൽക്കാം..!
അവിടെനിന്നും കടൽത്തീരങ്ങൾ തേടി പതിയെ നടക്കാം..!
ആളുകളില്ലാത്ത ഒരു തുരുത്തിൽ വെറുതെ പരസ്പരം നോക്കിയിരുന്നു സമയം പോക്കാം..!
അസ്തമയങ്ങളിൽ പറന്നകലുന്ന പക്ഷികൾക്കൊപ്പം വന്നണയുന്ന ഇരുട്ടിനെ പര്സപരമണിയിക്കാം..!
ഒറ്റക്കൊരു ആകാശം പങ്കുവയ്ക്കാം..!!
ഇനിയങ്ങനെ എത്രയെത്ര നിമിഷങ്ങളെ ഒപ്പം ചേർത്തു നടക്കേണ്ടവരാണ് നമ്മൾ..!!
ഒറ്റക്കിരിക്കുമ്പോഴെല്ലാം, നീയൊത്തു ചെയ്യാനുള്ള കാര്യങ്ങളിങ്ങനെ കുറിച്ചുവയ്ക്കുകയാണ് ഞാൻ,
നീ വരുമ്പോൾ ആദ്യം തേടുന്നത് എന്റെയീ കുറിപ്പുകൾ ആണെന്ന് എനിക്കറിയാവുന്നത് കൊണ്ടു തന്നെ..!!
ഇനി വരുമ്പോൾ എന്തായാലും, നാം, ആ മുന്തിരിതോട്ടങ്ങൾ തേടി യാത്ര പോകും..!!
Comments
Post a Comment