എന്തെന്ന് വച്ചാൽ, പ്രേമത്തിന്
അങ്ങനെ ഒരു ഗുണമുണ്ട് ..
നിനച്ചിരിക്കാതെ കിട്ടുന്നൊരു
കരുത്താണത് ..
കണ്ണിൽ നോക്കി
കത്തിപ്പടരാനുള്ള
കരുത്ത് ..
ഇതുവരെ കാണാതിരുന്നൊരു
ലോകത്തെ ചിരികളെ
നിന്നിലേക്ക്
ചുരുക്കിയെടുക്കാനുള്ള കരുത്ത്. .
നിന്റെ വലതു തോളിനു താഴെ,
കറുത്തു കുറുകിയൊരു
പുള്ളിയിലേക്ക്
സ്വയം എരിഞ്ഞൊഴുകുന്നവനാകാൻ
ഒരുവനെ നിർബന്ധിക്കുന്ന
കരുത്ത് ...
ഉപ്പു രുചിയുള്ള നിമിഷങ്ങളുടെ
ഉടമസ്ഥയായിരിക്കാനുള്ള കരുത്ത് ...
നീയെന്ന മങ്ങിയ കാഴ്ചയെ
അറിയാനാവാതെ ഒരുവൻ
പിന്തിരിയുന്നത് നോക്കി നിന്ന്
നിറഞ്ഞു പെയ്യാനുള്ള കരുത്ത്.
അങ്ങനെ ഒരു ഗുണമുണ്ട് ..
നിനച്ചിരിക്കാതെ കിട്ടുന്നൊരു
കരുത്താണത് ..
കണ്ണിൽ നോക്കി
കത്തിപ്പടരാനുള്ള
കരുത്ത് ..
ഇതുവരെ കാണാതിരുന്നൊരു
ലോകത്തെ ചിരികളെ
നിന്നിലേക്ക്
ചുരുക്കിയെടുക്കാനുള്ള കരുത്ത്. .
നിന്റെ വലതു തോളിനു താഴെ,
കറുത്തു കുറുകിയൊരു
പുള്ളിയിലേക്ക്
സ്വയം എരിഞ്ഞൊഴുകുന്നവനാകാൻ
ഒരുവനെ നിർബന്ധിക്കുന്ന
കരുത്ത് ...
ഉപ്പു രുചിയുള്ള നിമിഷങ്ങളുടെ
ഉടമസ്ഥയായിരിക്കാനുള്ള കരുത്ത് ...
നീയെന്ന മങ്ങിയ കാഴ്ചയെ
അറിയാനാവാതെ ഒരുവൻ
പിന്തിരിയുന്നത് നോക്കി നിന്ന്
നിറഞ്ഞു പെയ്യാനുള്ള കരുത്ത്.
Comments
Post a Comment