പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..!
“ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.
“തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.
“ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.”
“ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ വച്ചിട്ട് ചാരി ഇരുന്നു. ട്രെയിൻ എടുത്തു.
“നീയെന്താ അവിടെ താമസത്തിന് പോകുവാണോ ? നൌഷാദിന്റെ കൈയിലെ വലിയ ബാഗിലേക്ക് നോക്കി കൊണ്ട് അയാൾ തിരക്കി.
“എനിക്കിത് കഴിഞ്ഞു കുറച്ചു പരിപാടികൾ കൂടി ഉണ്ട്.” നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചോദ്യഭാവത്തിൽ നോക്കി.
“ഒന്ന് രണ്ടു സിനിമക്കാര്യങ്ങൾ കൂടി റെഡി ആയിട്ടുണ്ട്. അതൊക്കെ കൂടി ഒന്ന് സംസാരിച്ചു തീരുമാനം ആക്കണം.
“ആഹാ.. എന്താ പ്രോജക്റ്റ്? അയാൾ തിരക്കി.
“അത് ചെന്നാലെ അറിയൂ. ഒരു സുഹൃത്ത് വഴി വന്നതാണ്. രണ്ടു പ്രോജക്റ്റ് ആണ്. രണ്ടും പുതിയ ആളുകളുടെ ആണ്. ഒന്ന് കയറി കിട്ടിയാൽ രക്ഷപ്പെടാം.” ഒന്ന് നിർത്തിയിട്ട് നൌഷാദ് അയാളെ നോക്കിയിട്ട് തുടർന്നു.
“എന്തെങ്കിലും ഒന്ന് ശേരിയായില്ലെങ്കിൽ ഇനിയും സിനിമ എന്നും പറഞ്ഞു കുടുംബത്ത് പിടിച്ചു നിൽക്കാൻ പറ്റില്ല അളിയാ. ഇപ്പോൾ തന്നെ ഭാര്യയുടെ ചിലവിൽ ഞാൻ വെറുതെ കറങ്ങി നടക്കുന്നു എന്നാണ് പരാതി. അവൾക്ക് എന്നെ മനസിലാകുമെങ്കിലും രണ്ടു വീട്ടുകാരുടെയും ചോദ്യങ്ങൾക്ക് അവൾ കൂടി മറുപടി പറയണ്ടേ ?! നൌഷാദിന്റെ മുഖത്ത് ഒരു നിസ്സഹായ ഭാവം തെളിഞ്ഞു.
“ഇപ്പോൾ ഒരു അവസരം കിട്ടിയില്ലേ.,നമുക്ക് നോക്കാമെടാ.എല്ലാം ശെരിയാകും!” അയാൾ നൌഷാദിനെ ആശ്വസിപ്പിച്ചു. നൌഷാദ് ചിരിച്ചു.
“നീ prepared അല്ലേ ?! നൌഷാദ് അയാളെ നോക്കി.
"എന്ത് preparation? നമ്മൾ പരീക്ഷ എഴുതാൻ ഒന്നും പോകുവല്ലല്ലോ.കഥ പറയുന്നു, പോരുന്നു."
“അതല്ലടാ, ഇങ്ങനെ ഒക്കെ പറയുന്നെങ്കിലും എനിക്ക് സത്യത്തിൽ നല്ല ടെൻഷൻ ഉണ്ട്. ഇതെങ്കിലും നമുക്ക് ശേരിയാക്കണം” നൌഷാദ് അയാളെ നോക്കി.
“എനിക്ക് അത്ര പ്രതീക്ഷ ഒന്നും ഇല്ല. പിന്നെ കഥയുടെ കാര്യം, നിനക്ക് അറിയാമല്ലോ, ഞാൻ അത് എത്ര കാലം എടുത്ത് ആണ് എഴുതിയത് എന്ന്. അത് ആരോടെലും പറയാൻ എനിക്ക് അത്ര തയ്യാറെടുപ്പിന്റെ ആവശ്യം ഒന്നും ഇല്ല. “
“അതറിയാം, എന്നാലും എന്റെ ഒരു ടെൻഷൻ കാരണം ചോദിച്ചത് ആണ്.”
“നിനക്ക് എന്തിനാണ് ഇത്ര ടെൻഷൻ എന്നാണ് എനിക്ക് അറിയാത്തത്. ഇതല്ലെങ്കിൽ മറ്റൊന്ന് നമ്മൾ ശേരിയാക്കും. അത്ര തന്നെ.."
“എന്റെ ടെൻഷൻ അതോന്നുമല്ലെടാ . ഒരു സ്വസ്ഥത ഇല്ല ഇപ്പോൾ. വീട്ടുകാരുടെ ഭാഗത്തു നിന്ന് പോലും ഒരു സ്വസ്ഥത ഇല്ല. അവരുടെ നോട്ടത്തിൽ ഭാര്യയെ ജോലിക്ക് വിട്ടിട്ട് ഞാൻ വീട്ടിലിരുന്ന് കൊച്ചിനെ നോക്കുന്നു. സിനിമ എന്നു പറഞ്ഞു സമയം കളയാതെ വല്ല ജോലിക്കും പോകാൻ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. അവർക്കൊക്കെ നാട്ടുകാർ എന്ത് വിചാരിക്കുന്നു എന്നതിൽ ആണ് പ്രശ്നം." നൗഷാദിന്റെ സ്വരത്തിൽ നിരാശ നിറഞ്ഞു.
“നീ വീട്ടിൽ ഇരിക്കുന്നത് നിന്റെ ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ പിന്നെ നീ അതൊക്കെ എന്തിനാണ് കാര്യമാക്കുന്നത്.?"
“അവൾ താങ്ങുന്ന പ്രെഷർ നിനക്ക് അറിയാഞ്ഞിട്ടാണ്. എല്ലാം കളഞ്ഞിട്ട് ഓടി പോകാൻ തോന്നുന്നു എന്നൊക്കെ ഇടയ്ക്ക് പറയുന്നത് കേൾക്കാം.”
"നീ തൽക്കാലം അതൊന്നും കാര്യമാക്കാൻ നിൽക്കണ്ട. ഭാര്യ വീട്ടുകാര്യങ്ങൾ നോക്കി വീട്ടിലിരുന്നിട്ട്, ഭർത്താവ് ജോലിക്ക് പോകുന്നത് ആണല്ലോ നാട്ടുനടപ്പ്. നിന്റെ കാര്യത്തിൽ നിങ്ങൾ രണ്ടുപേരും നിയമം തെറ്റിക്കുന്നതിന്റെ ചൊരുക്ക് ആണ് ഈ പറയുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും.”
“അതൊക്കെ ശെരി തന്നെ, പക്ഷേ ചില സമയത്ത് പിടി വിട്ടു പോകും”. നൗഷാദ് ദീർഘമായി നിശ്വാസിച്ചു.
“നമ്മുക്ക് ശെരിയാക്കാമെടാ” അയാൾ വീണ്ടും ആശ്വസിപ്പിച്ചു. നൌഷാദ് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. രണ്ടു പേരും പിന്നീട് കുറച്ചു സമയത്തേക്ക് ഒന്നും സംസാരിച്ചില്ല. അയാൾ പുറത്തേക്ക് നോക്കി ഇരുന്നു. നൌഷാദ് അല്പം കഴിഞ്ഞപ്പോൾ എന്തോ പെട്ടെന്ന് ഓർത്തത് പോലെ അയാളെ നോക്കി വിളിച്ചു.
“എടാ..” അയാൾ ചോദ്യ ഭാവത്തിൽ നൌഷാദിനെ നോക്കി. നൌഷാദ് എന്തോ പറയാൻ വന്നിട്ട് പറയണോ വേണ്ടയോ എന്ന ശങ്കയോടെ അയാളെ നോക്കി.
“എടാ.. ഞാൻ കഴിഞ്ഞ ദിവസം..” നൌഷാദ് ഒന്ന് നിർത്തി. അയാൾ അവന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുകയാണ്.
“ഞാൻ കഴിഞ്ഞ ദിവസം ഒരാളെ കണ്ടു..”നൌഷാദ് പൂർത്തിയാക്കി.
“ആരെ” ? അയാൾ ചോദിച്ചു.
“അത്..... നിന്റെ..പഴയ....” നൌഷാദ് മുഴുമിപ്പിക്കാതെ നിർത്തിയിട്ട്, അയാളുടെ മുഖത്തേക്ക് ഒരു വല്ലായ്മയോടെ നോക്കി ഇരുന്നു. നൌഷാദിന്റെ മുഖത്ത് നോക്കി ഇരുന്ന അയാളുടെ മുഖത്തെ ശാന്തഭാവം മാറി പെട്ടെന്നൊരു സംഘർഷാത്മകത ഉടലെടുക്കുന്നത് നൌഷാദ് കണ്ടു.
“കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരു ചടങ്ങിൽ വച്ച്.. ഞാൻ നിന്നോട് പറയണോ വേണ്ടയോ എന്നു കരുതി ഇരുന്നതാ..” നൌഷാദ് പറഞ്ഞപ്പോൾ അയാൾ ഒന്നും മിണ്ടാതെ വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു.
ഓർമകൾ കുത്തി നിറച്ചൊരു തീവണ്ടി തന്റെ ഹൃദയത്തിനു കുറുകെയുള്ളൊരു പാതയിൽ കൂടി അതിവേഗം പാഞ്ഞു പോകുന്നതായി അയാൾക്ക് തോന്നി.അതേ തീവണ്ടി ജനാലയ്ക്കരികിൽ കാറ്റടിച്ചു പാറുന്ന മുടിയിഴകൾ കൈകൾ കൊണ്ട് ഒതുക്കാൻ ശ്രമിച്ച്, വായിക്കുന്ന ബുക്കിലേക്ക് തന്നെ ശ്രദ്ധിച്ചിരിക്കുന്ന നീണ്ടുമെലിഞ്ഞൊരുവൾ ഇടയ്‌ക്കയാളെ മുഖമുയർത്തി നോക്കി..ചിരിച്ചു..വീണ്ടും ഓർമയുടെ ചെറിയ ഇരുട്ടു പാകിയ പാളങ്ങളിലെവിടെയോ മറഞ്ഞു.ഏതൊരുവളുടെ ഓർമയിലാണോ താനിന്നും ഒരു വസന്തം കൊഴിയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നത്, അതേ ഒരുവളുടെ ഓർമ..!അയാൾക്ക് നെഞ്ചു വേദനിക്കുന്നു എന്നു തോന്നി.ഓർമകൾ, താങ്ങാനാവാത്ത വേദന നൽകി കടന്നു പോയിട്ട് ഇപ്പോൾ വര്ഷങ്ങളാകുന്നു.വർഷങ്ങളുടെ കൃത്യമായ കണക്കെടുപ്പുകൾ നടത്തിയിട്ടില്ല. സ്വന്തമാക്കി നെഞ്ചിൽ കൊരുത്തു കൊണ്ടു നടന്ന ഒരു സൗഭാഗ്യം കാരണമില്ലാത്ത പല കാര്യങ്ങളാൽ തട്ടിത്തെറിപ്പിച്ചതിനു ശേഷം കണക്കെടുപ്പുകളിൽ എന്തു കാര്യം?! മുന്നോട്ട് കുതിക്കുന്ന ട്രെയിനിന്റെ വേഗതയെ തോൽപ്പിച്ച് അയാളുടെ മനസ് പിറകോട്ട് പാഞ്ഞു..!!

Comments
Post a Comment