മുന്നൊരുക്കങ്ങൾ ഇല്ലാതെ, ആദ്യം കാണുന്ന ബസിനു കൈ കാണിച്ചു കയറി, വിൻഡോ സീറ്റ് എന്ന സ്വർഗ്ഗത്തിന്റെ വാതിലിനു പുറത്തേക്ക് കൂട് തുറന്നു വിടുന്ന ചിന്തകൾക്കൊപ്പം, സ്വയം മാഞ്ഞില്ലാതായി തീരുന്ന ഓരോ യാത്രകൾ..
എനിക്കും,ഞാൻ കാണുന്ന കാഴ്ചകൾക്കിടയിലും കാറ്റടിച്ചു പാറുന്ന മുടിയിഴകളുടെ ഭാരമില്ലായ്മ മാത്രം..
പച്ച പൂത്ത കാടുകൾക്കും, മഞ്ഞു മൂടുന്ന മലനിരകൾക്കും ഒപ്പം, ഇറങ്ങി വരുന്ന -
നീലയും വെള്ളയും കലർന്ന ആകാശത്തിന്റെ അതിരുകൾക്കപ്പുറം പറക്കാൻ ഒരുവളെ നിർബന്ധിക്കുന്ന
അതേ ഭാരമില്ലായ്മ..
ഓരോ യാത്രയും ഓരോ അനുഭവം ആണ്..
പിന്നീട് ഒരിക്കലും ആവർത്തിക്കപ്പെടാനാകാത്ത വിധം
ഒരാളിലേക്ക് മാത്രം നിറയുന്ന നിമിഷങ്ങളുടെ അനുഭവം..
ഓരോ കാഴ്ചയും കണ്ടു തീരാനുള്ളവയും അല്ല..
പിന്നെയും പിന്നെയും പുതുമ തേടിയുള്ള മനസിന്റെ തിരിച്ചു വരവ് മാത്രമാണ്..

Comments
Post a Comment