ഉരുകിയുറക്കുന്ന നേരങ്ങളിൽ ..
ജനാലപുറത്തേക്ക് പായുന്ന ഓർമകളിൽ..
വെറുതെ തോന്നുന്ന തോന്നലുകളിൽ
കണ്ടെത്തപ്പെടുന്ന നിമിഷങ്ങളിൽ,
നാം തിരയുന്നതിലെല്ലാം
പഴകിയ പോലെയെന്തോ തിളക്കുന്നുണ്ട്. ..
ഒരേ കാലങ്ങളിൽ ,പല കാലങ്ങളിൽ
കറങ്ങിയൊഴുകി തിരികെ വരുമെന്നു
നീ പറഞ്ഞതൊക്കെ
നീണ്ടു പോകുന്ന പാതകൾക്കിപ്പുറം
പൊടി പിടിച്ചു കിടക്കുന്നുണ്ട്..
ഊതിയൂതി നാം ജ്വലിപ്പിക്കുന്നതൊക്കെയും
പതിയെ വിടർന്നു വരുംകാലത്തേക്ക്
ഉണർന്നു വരാം വീണ്ടും
മറഞ്ഞ മൺപുറ്റിനുള്ളിൽ നിന്ന്..
ജനാലപുറത്തേക്ക് പായുന്ന ഓർമകളിൽ..
വെറുതെ തോന്നുന്ന തോന്നലുകളിൽ
കണ്ടെത്തപ്പെടുന്ന നിമിഷങ്ങളിൽ,
നാം തിരയുന്നതിലെല്ലാം
പഴകിയ പോലെയെന്തോ തിളക്കുന്നുണ്ട്. ..
ഒരേ കാലങ്ങളിൽ ,പല കാലങ്ങളിൽ
കറങ്ങിയൊഴുകി തിരികെ വരുമെന്നു
നീ പറഞ്ഞതൊക്കെ
നീണ്ടു പോകുന്ന പാതകൾക്കിപ്പുറം
പൊടി പിടിച്ചു കിടക്കുന്നുണ്ട്..
ഊതിയൂതി നാം ജ്വലിപ്പിക്കുന്നതൊക്കെയും
പതിയെ വിടർന്നു വരുംകാലത്തേക്ക്
ഉണർന്നു വരാം വീണ്ടും
മറഞ്ഞ മൺപുറ്റിനുള്ളിൽ നിന്ന്..
Comments
Post a Comment