പ്ലസ്ടുപഠനകാലത്തെ ആ മലയാളം ക്ലാസ്സിൽ ബഷീറിന്റെ 'ബാല്യകാലസഖി' ആണ് ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്. പുസ്തകം കൈയിൽ കിട്ടിയ അന്ന് മുതൽ വായിച്ചു വായിച്ചു കാണാപ്പാഠം ആണെങ്കിലും ക്ലാസിൽ ടീച്ചർ പഠിപ്പിക്കുന്നത് ഒരു ആകാംക്ഷയോടെ കേട്ടിരിക്കും. മജീദിന്റെയും സുഹ്റയുടെയും സൗഹൃദവും പ്രണയവും ജീവിതവുമൊക്കെ മുന്നിലൊരു നാടകം കാണുന്ന പോലെ സങ്കൽപ്പിക്കും. !
അങ്ങനെ, സുഹറയും മജീദും ബാല്യചാപല്യങ്ങളിൽ നിന്ന് കൗമാരകൗതുകങ്ങളുടെ തീരത്തേക്ക് നടന്നടുക്കുകയാണ്. അന്നത്തെ ക്ലാസ്സിൽ അവർ തമ്മിലുള്ള പ്രണയത്തിന്റെ കൂടുതൽ ഇഴുകിച്ചേരലിലേക്ക് എത്തിച്ചേരും.. !!
ടീച്ചർ ക്ലാസ്സിൽ എത്തി. ധൃതിയിൽ ബുക്കെടുത്തു. സാധാരണ ഓരോരുത്തരെയും കൊണ്ട് വായിപ്പിച്ചിട്ട് വിശദീകരിക്കുന്ന രീതിയാണ്. അന്ന് പതിവില്ലാതെ നേരെ വിശദീകരണത്തിലേക്ക് കടന്നു. ഏകദേശം അതിങ്ങനെ ആയിരുന്നു "അങ്ങനെ സുഹറയും മജീദും ബാല്യകാലം കഴിഞ്ഞു കൗമാരത്തിലേക്ക് കടന്നു. ഇനി അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ഒക്കെയാണ് ഈ അദ്ധ്യായം. അത് നിങ്ങൾ തനിയെ വായിച്ചു നോക്കിയാൽ മതി. അടുത്ത അദ്ധ്യായം നോക്കൂ.. "🙄🙄
ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഒരു നിരാശ അല്ലാതെ.. ഞാനും ദിവ്യയും പരസ്പരം നോക്കി.. ടീച്ചർ ഇതെന്ത് പരിപാടിയാണ് കാണിച്ചത് എന്ന അർത്ഥത്തിൽ.. !!
അറിവ് എന്നതിലുപരി പ്രണയം, കാമം, ശരീരം എന്നിവയെ കുറിച്ചുള്ള പറച്ചിലുകൾ അശ്ലീലം ആയി കാണുന്ന അധ്യാപന രീതിക്കു ഇന്നും നമ്മുടെ നാട്ടിൽ വലിയ മാറ്റം ഉണ്ടെന്ന് തോന്നുന്നില്ല. വിഷയം എന്താണെങ്കിലും കുട്ടികളിലെ ചിന്താശേഷിയേ ഉദ്ധീപിക്കുന്ന രീതിയിൽ മനോഹരമായി ആ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെ വളരെ കുറച്ചേ കണ്ടിട്ടുള്ളു..ഇന്നും അതിന് കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട് എന്നും തോന്നുന്നില്ല..
അന്ന് കൂടുതൽ ചിന്തിച്ചു തല പുണ്ണാക്കിയില്ലെങ്കിലും അധ്യാപകർ എങ്ങനെ ആകാൻ പാടില്ല എന്ന് ചിന്തിക്കുമ്പോഴൊക്കെ ആ പ്ലസ് ടു ക്ലാസ്സ് ഓർമയിൽ വരും.. !!
ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തെ ബയോളജി ക്ലാസ്സിൽ സ്ത്രീപുരുഷ ലൈംഗികാവയവങ്ങൾ, ആർത്തവം, ഗർഭധാരണം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കേണ്ട അവസരങ്ങളിലും തനിയെ വായിച്ചു പഠിച്ചോ എന്ന് തന്നെയായിരുന്നു അധ്യാപികയുടെ നിലപാട്.. !!
എന്ത് പഠിപ്പിക്കണം എന്നതിലുപരി എങ്ങനെ പഠിപ്പിക്കണം എന്നതിനും കൂടി പ്രാധാന്യം കൊടുക്കേണ്ട ഒരു കലയാണ് അധ്യാപനം.. ആ കല കൈവശം ഉള്ള വളരെയധികം അധ്യാപകരെ പരിചയമുള്ളപ്പോൾ തന്നെ, വിദ്യാഭ്യാസം എന്നത് വെറും യന്ത്രികമായൊരു പ്രക്രിയ മാത്രമായി പോകുന്നു എന്ന് പറയാതിരിക്കാൻ വയ്യ.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി, ഗ്രാമീണ മേഖലയിലെ വളരെയധികം വിദ്യാർത്ഥികളെ കണ്ട് സംസാരിക്കുന്നതിനിടയിൽ മനസിലായ, വേദനിപ്പിക്കുന്ന യാഥാർഥ്യം ആണ്, വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദനം എന്നതിലുപരി മാർക്ക് വാങ്ങൽ എന്ന ഒരു പ്രക്രിയ മാത്രമായി മാറിയിരിക്കുന്നു എന്നത്. സ്വന്തം പ്രദേശങ്ങളിലോ, അയൽവക്കത്തോ പോലും നടക്കുന്ന കാര്യങ്ങളിൽ പോലും അജ്ഞത ഉള്ള വിധം ഒരു തലമുറ നിഷ്ക്രിയരായി മാറുന്നു..വായന എന്നത് പരിചയമില്ലാത്തവിധം കുട്ടികളിൽ നിന്ന് ഒഴിഞ്ഞിരിക്കുന്നു..!! അധ്യാപകരും അധ്യാപനരീതിയിലെ പ്രശ്നങ്ങളും മാത്രമല്ല മാതാപിതാക്കളുടെ നിരുത്തരവാദിത്തം ഉൾപ്പെടെ മറ്റ് പല ഘടകങ്ങളും ഈ ഒരു അവസ്ഥയുടെ ഉത്തരവാദികളാണ്..
വിദ്യാർത്ഥികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളൊക്കെ അവരെ മനസിലാക്കാനും അവരുടെ പ്രശ്നങ്ങളും വ്യാകുലതകളും സംശയങ്ങളും കേൾക്കാനും അവർക്ക് പ്രയോയോജനപ്പെടുത്താൻ പറ്റുന്ന തരത്തിൽ നിർദേശങ്ങൾ നൽകാനും ശ്രമിക്കാറുണ്ടെങ്കിലും , അതെത്രത്തോളം വിജയകരമാക്കാൻ പറ്റും എന്നുറപ്പില്ല.. !! എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്തിന് വേണ്ടി പഠിക്കണം , എന്നിങ്ങനെ അവരുടെ സംശയങ്ങൾക്ക് അവസാനമില്ല.. !!

Comments
Post a Comment