പതിവുപോലെ അവർ ഗുൽമോഹർ തണൽ വിരിച്ച ആ പാതയിലെ ബെഞ്ചിൽ, കായൽ വിശാലതയ്ക്കു അഭിമുഖമായി ഇരുന്നു. നിറയെ പൂത്ത ,ചുവപ്പിൽ പടർന്നു നിൽക്കുന്ന വലിയൊരു ഗുൽമോഹർ മരത്തിനു കീഴെയാണ് അവർ സ്ഥിരമായി ഇരിക്കാറുള്ളത്..പാതയോരവും ,നിരന്നു കിടക്കുന്ന ബെഞ്ചുകളും ഗുൽമോഹർ പുഷ്പങ്ങളുടെ ചുവപ്പിൽ അമർന്നു കിടന്നു..അവനവളെ വെറുതെ ഒന്ന് നോക്കി..മുന്നിലെ കായലിൽ, ചെറുവള്ളങ്ങളിലും ബോട്ടുകളിലും ആളുകൾ സവാരി നടത്തുന്ന കാഴ്ചകളിലേക്ക് അവൾ സ്വയം മറന്നിരിക്കുന്നു..ഇടക്കിടെ പൊഴിയുന്ന ഗുൽമോഹർ ഇതലുകളിൽ ഒന്ന് അവളുടെ ചുരുണ്ട മുടിയിഴകളിൽ കുരുങ്ങി കിടക്കുന്നു..കൈനീട്ടി അതെടുക്കാൻ അവൻ ആഗ്രഹിച്ചു..പിന്നെ തന്റെ കൈകളിലിരിക്കുന്നതിനെക്കാൾ അവളുടെ ചുരുണ്ട മുടിയിൽ തന്നെ ഇരിക്കുന്നതാണ് ആ പൂവിന്റെ ഭംഗി എന്നു അവൻ ചിന്തിച്ചു. അസ്തമയ സൂര്യന്റെ ചുവപ്പു കലർന്ന രശ്മികൾ അവളുടെ മൂക്കുത്തിയിൽ തട്ടി തിളങ്ങി..അവളിൽ നിന്നു മുഖം തിരിച്ച്, അവൾ നോക്കുന്ന ദിശയിലേക്ക് തന്നെ നോട്ടം മാറ്റുമ്പോൾ അവൻ ആലോചിച്ചത് ഓരോ ദിവസവും കാണുമ്പോൾ ഓരോ പ്രത്യേകതകൾ കൊണ്ട് തന്റെ മനസിനെ കീഴ്പ്പെടുത്തുന്ന അവളെ കുറിച്ചു തന്നെ ആയിരുന്നു..അല്ലെങ്കിൽ ,പരിചയപ്പെട്ട നാൾ മുതൽ താൻ അവളിൽ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടെത്താൻ ശ്രമിക്കുന്നത് എന്തു കൊണ്ടാകാം എന്നവൻ അത്ഭുതപ്പെട്ടു.ഓരോ കാണലുകളും തനിക്കവൾ പുതിയ പുതിയ അർത്ഥങ്ങൾ നേടി തരുന്നു..തന്റെ ഉള്ളിൽ അവൾക്കു വേണ്ടി തിളയ്ക്കുന്നതൊന്നും അവൾ അറിയുന്നുണ്ടാകില്ല..അവിചാരിതമായി പരിചയപ്പെട്ട്, വർത്തമാനങ്ങളിലൂടെ തന്റെ ഓരോ ദിവസങ്ങളുടെയും ഭാഗമായവൾ..! ഇപ്പോൾ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിന്റെയും അഭിവാജ്യ ഘടകമായിക്കൊണ്ടിരിക്കുന്നവൾ..അവൾക്ക് സ്ഥിരമായി കാണുന്ന, സംസാരിക്കുന്ന, ചിരികൾ പങ്കു വയ്ക്കുന്ന ഒരു സുഹൃത്ത് മാത്രം ആകാം താൻ..പക്ഷെ, പതിറ്റാണ്ടുകൾ തേടിയലഞ്ഞ ,തന്റേയുള്ളിലെ പ്രണയത്തിന്റെ അവസാന തീരമാണ് തനിക്കവൾ എന്ന് അവൾ അറിയുന്നുണ്ടാകുമോ? അല്ലെങ്കിൽ, തനിക്ക് അത് പറയാനാകുമോ? ചരട് പൊട്ടിയൊരു പട്ടം പോലെ എങ്ങോട്ടെന്നില്ലാതെ, എങ്ങനെ എന്നറിയാതെ, എന്തൊക്കെയോ ഭ്രാന്തൻ സ്വപ്നങ്ങൾക്ക് പുറകെ അലഞ്ഞു കൊണ്ടിരിക്കുന്ന തന്നെ അവൾ എന്ത് അർത്ഥത്തിൽ ആണ് പ്രണയിക്കേണ്ടത്?! എന്തു യോഗ്യതയുടെ പേരിലാണ് എന്റെ കൈ പിടിക്കാൻ അവളെ താൻ ക്ഷണിക്കേണ്ടത്?! അവൾ ചിലപ്പോൾ തന്റെ മുഖത്തു നോക്കി ചിരിക്കുമായിരിക്കും.. എന്റെ ഭ്രാന്തൻ ചിന്തകൾ എന്നു കളിയാക്കുകയും ചെയ്യും..അതേ, മറ്റൊന്നിനും പകരം വെയ്ക്കാൻ കഴിയാത്ത ഒരു ഭ്രാന്തൻ സ്വപ്നമാണ് തനിക്ക് അവൾ.. ഒരിക്കലും തുറന്നു പറയാനാവാതെ, ആ വിരൽത്തുമ്പിൽ ഒരിക്കലെങ്കിലും ഒന്ന് സ്പര്ശിക്കാനാവാതെ, ആ മുടിയിഴകൾ ഒന്നു ഒതുക്കി വയ്ക്കാനാവാതെ തന്റെ ഉള്ളിലെ ആ ഭ്രാന്തമായ അഭിനിവേശം തന്റെ ഒപ്പം തന്നെ മരിച്ചു മണ്ണടിയുകയും ചെയ്യും..അവന്റെ ചിന്തകൾ അവസാനമില്ലാതെ തുടർന്ന് കൊണ്ടിരുന്നു..അവൻ വീണ്ടും മിഴികൾ തിരിച്ചു അവളെ നോക്കി.അവളും അവനെ തന്നെ നോക്കി ഇരിക്കുന്നു..
അവനൊന്നു വിളറിയ പോലെ ചിരിച്ചു..
" എന്താണ് ഈ ആലോചിച്ചു കൂട്ടുന്നത്.കുറെ നേരം ആയി ഞാൻ ശ്രദ്ധിക്കുന്നു" അവൾ ചോദ്യരൂപത്തിൽ പുരികങ്ങൾ ഉയർത്തി അവനെ നോക്കി ചിരിച്ചു..
" ഏയ്..വെറുതെ ഓരോന്നിങ്ങനെ..."അവൻ വെറുതെ ചിരിച്ചു.
അവൾ വീണ്ടും മുന്നിലെ കായൽപരപ്പിലേക്ക് നോട്ടം മാറ്റി.ഇരുകൈകളും മടിയിൽ വച്ച് ഇരിക്കുന്ന അവളെ അവൻ ഇടംകണ്ണുകളാൽ വീണ്ടും നോക്കി.
" എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?" അവൾ നോക്കിയിരുന്ന കാഴ്ചകളിൽ നിന്നു മുഖം തിരിച്ചില്ല..തന്റെ നെഞ്ചിടിപ്പ് അവൾ കേൾക്കുമെന്ന തരത്തിൽ പെട്ടെന്ന് ഉയർന്നത് പോലെ അവനു തോന്നി. ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ കുറച്ചകലെയായി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ആരവങ്ങളിലേക്ക് അവൻ നോക്കിയിരുന്നു..
" പറയാനുണ്ടെങ്കിൽ പെട്ടെന്ന് തന്നെ പറഞ്ഞേക്കൂ..ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ"
മറ്റൊരു നാട്ടിലേക്ക് ജോലി നേടി പോകുന്ന അവളെ ഇനി ഇങ്ങനെ എന്നും കാണാൻ കഴിയില്ല എന്നത് തന്നെ അലട്ടി കൊണ്ടിരിക്കുന്ന വേദനയാണെന്നു അവളോട് പറയാനാവില്ലല്ലോ എന്ന് അവൻ ഓർത്തു
" എന്നും ഞാൻ പറയുന്നുണ്ടല്ലോ കുറെ അധികം കാര്യങ്ങൾ..ഇത്രയൊക്കെ കേട്ടിട്ടും ഇനിയും കേൾക്കണം എന്നോ?!
അവനൊരു തമാശ പറയുന്നത് പോലെ അവളെ നോക്കി ചിരിച്ചു.അവൾ പക്ഷെ ചിരിച്ചില്ല.." ഇന്നെന്തെങ്കിലും പ്രത്യേകമായി പറയാൻ ഉണ്ടാകും എന്ന് തോന്നി.അതു കൊണ്ട് ചോദിച്ചെന്നെ ഉള്ളു.."
തന്റെ ഹൃദയം അകാരണമായി വേദനിക്കുന്നു എന്നവന് തോന്നി..എന്താണ് താൻ പറയേണ്ടത്..?! ജീവിതത്തിൽ ഒന്നും ഇല്ലാത്ത താൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എന്നോ.?! തന്റെ അടുത്തു നിന്ന് എങ്ങോട്ടും പോകരുത് എന്നോ?! എന്റെ നെഞ്ചിൽ ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നു എന്നോ?! അവൻ ഒരു ദീർഘനിശ്വാസത്തോടെ ആലോചനയിൽ നിന്നുണർന്നു.
" ഇനി ഈ വൈകുന്നേരം നമ്മളൊന്നിച്ചു എന്നു തിരികെ കിട്ടും എന്ന് ആലോചിക്കുവായിരുന്നു ഞാൻ.." അവൻ പറയുന്നത് കേട്ട് അവൾ അവനെ തന്നെ നോക്കി ഇരുന്നു.അവളുടെ നോട്ടത്തെ നേരിടാൻ കഴിയാത്ത പോലെ അവൻ പെട്ടെന്ന് നോട്ടം മാറ്റി..
"ഇനി പുതിയ നാട്.പുതിയ ആളുകൾ.പുതിയ മേഖല..ഇതിനിടയിൽ ഈ വഴി വരാനൊക്കെ സമയം കാണുമോ?! അവൻ ചോദിച്ചു കൊണ്ട് അവളെ നോക്കി.അവളൊന്നും പറഞ്ഞില്ല.." സമയം കിട്ടുമ്പോഴൊക്കെ വരൂ..ഞാൻ ഇവിടെ തന്നെ ഉണ്ടാകും..വൈകുന്നേരങ്ങളിൽ..പക്ഷെ , ഒറ്റയ്ക്കായിരിക്കും എന്നെ ഉള്ളു..ഇതുവരെ ഉണ്ടായിരുന്ന ഒരാളെ എനിക്കിനി എന്നും കൂട്ടിന് പ്രതീക്ഷിക്കാനും പറ്റില്ലല്ലോ.."
"ഞാൻ അത്ര ദൂരേക്ക് അല്ല പോകുന്നത്..കുറച്ചു മണിക്കൂറുകൾ നമുക്കിരുവർക്കും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്താൽ ഇതേ പോലെ വൈകുന്നേരങ്ങൾ പിന്നെയും ഉണ്ടായിക്കൊണ്ടിരിക്കും, അത് എവിടെ ആയാലും..ചിലപ്പോൾ ഈ ഗുൽമോഹർ തണൽ എന്നും കിട്ടില്ലായിരിക്കും ..പക്ഷെ , വ്യത്യസ്തമായ നേരങ്ങൾ ഉണ്ടാകുന്നതും നല്ല ഓർമകളാണ്."
അവൻ ഒന്നും മിണ്ടിയില്ല..
"എന്നു പോകും?! അവൻ അന്വേഷിച്ചു.
"പോകണം" അവൾ മറുപടി നൽകി.
കുറച്ചു നേരം നിശബ്ദമായി കടന്നു പോയി.
"സത്യത്തിൽ, ഇനി നമ്മൾ തമ്മിൽ കാണുമോ?! അവനറിയതെയെന്നവണ്ണം അവനിൽ നിന്നു ആ ചോദ്യം ഉയർന്നു.അവൾ അതിശയ ഭാവത്തിൽ അവനെ നോക്കി.
" അതെന്താ അങ്ങനെ" ?!
"അറിയില്ല..അങ്ങനെ തോന്നി. എനിക്കങ്ങനെ ജീവിതത്തിൽ എന്നോട് ഏറെ അടുത്തു നിൽക്കുന്ന പരിചയങ്ങളോ ബന്ധങ്ങളോ ഇഷ്ടങ്ങളോ ഉണ്ടായിട്ടില്ല..ആദ്യമായിട്ടാണ് ഒരാളോട് ഇത്രയധികം സംസാരിച്ചത്..കുറെ അടുത്തത്. ഒരുമിച്ച് കാപ്പി കുടിക്കാനും ഇങ്ങനെ ഇരിക്കാനും ഒക്കെയുള്ള സമയങ്ങൾ ഉണ്ടായത്..പക്ഷെ, ആ ആൾക്കിപ്പോൾ പോകാൻ സമയം ആയിരിക്കുന്നു..മറ്റൊരു ജീവിതം ഒത്തിരി ഉയരത്തിൽ കാത്തു നിൽക്കുമ്പോൾ പോകാതിരിക്കാനും പറ്റില്ലല്ലോ, അല്ലേ?!
അവൾ അത്ഭുത ഭാവത്തിൽ തന്നെ അവനെ നോക്കി ഇരുന്നു..
" എന്താണിപ്പോൾ ഇങ്ങനെ ഒക്കെ.ഞാൻ ഉപേക്ഷിച്ചു പോകുന്നു എന്നാണോ കരുതുന്നത്..?!
"അങ്ങനെ കരുതാനും മാത്രം എനിക്ക് പ്രാധാന്യം ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.."
"പിന്നെന്താണ് കരുതിയിരിക്കുന്നത്?! അവളുടെ മുഖത്ത് ഒരു കാഠിന്യഭാവം തെളിഞ്ഞു...
"നമുക്കൊരു കാപ്പി കുടിച്ചാലോ?! അവൻ പെട്ടെന്നു വിഷയം മാറ്റി..അവൾ മിണ്ടിയില്ല..അവൻ ചോദ്യഭാവത്തിൽ അവളെ ഒന്നുകൂടി നോക്കി..അവൾ അതേയിരുപ്പ് തുടർന്നു.. അവൻ ഒരു നിശ്വാസത്തോടെ ബെഞ്ചിലേക്ക് ചാരി കൈകൾ നെഞ്ചിൽ കെട്ടിയിരുന്നു.."
"എന്റെ മരണദിവസം നീ വരണം..അന്നും ചിലപ്പോൾ മഴ പെയ്യുന്നുണ്ടാകും..വഴി നീളെ ഗുൽമോഹർ പൂക്കൾ വീണു ചുവന്ന പാതയിൽ കൂടി, കുട ചൂടി എനിക്ക് പ്രിയപ്പെട്ട നിന്റെ ആ ചുവന്ന സാരിയുടുത്ത് നീ വരണം
..നിന്റെ ആരായിരുന്നു ഞാൻ എന്നു ആരെങ്കിലും ചോദിച്ചാൽ, ഭ്രാന്തമായി സ്നേഹിച്ചിട്ടും ആഗ്രഹിച്ചിട്ടും നിന്നെ സ്വന്തമാക്കാൻ കഴിയാതെ പോയൊരു നിർഭാഗ്യവാൻ എന്നു പറയണം..എന്റെ കുഴിമാടത്തിൽ നിന്നു തിരിച്ചു പോകുമ്പോൾ മാത്രം ,രണ്ടു തുള്ളി കണ്ണുനീർ നീ ആ മഴ വീണ മണ്ണിൽ വീഴ്ത്തണം..."
അവനൊരു കവിത പോലെ പറഞ്ഞവസാനിപ്പിച്ചു..അവൾ ഇമവെട്ടാതെ അവനെ നോക്കിയിരുന്നു..അവൻ അതേ ഇരുപ്പിൽ തന്നെ ഇരുന്ന് അവളെ നോക്കി ചിരിച്ചു.." എന്റെ കവിത കേട്ടു പേടിച്ചോ?!
" ഇതെപ്പോൾ എഴുതിയത്?! അവൾ ചോദിച്ചു.
" ഇപ്പോൾ..എന്റെ മനസിൽ എഴുതിയത്" അവൻ പുഞ്ചിരിച്ചു..അവൾ ബെഞ്ചിൽ ഉതിർന്നു വീണു കിടക്കുന്ന പൂക്കളിൽ കുറച്ച് കൈയിലെടുത്ത് അതിലേക്ക് വെറുതെ നോക്കി ഇരുന്നു..
" നിന്റെ മരണ ദിവസത്തിന് കാലങ്ങൾ മുന്നേ, നിനക്ക് വേണ്ടി ഒരുവൾ കാത്തിരിക്കുന്നുണ്ട്..നിനക്ക് വേണ്ടി എഴുതപ്പെട്ടവൾ.. നിറയെ പൂത്ത ഗുൽമോഹർ കാലത്തിനൊപ്പം നിനക്കൊപ്പം നടക്കുന്നവൾ. നിന്നോട് സംസാരിക്കുന്നവൾ. നിന്റെയൊപ്പമുള്ള വൈകുന്നേരങ്ങളെ അതിയായി പ്രണയിക്കുന്നവൾ..നിന്റെ ഭ്രാന്തമായ അഭിനിവേശത്തെ അറിയാൻ ആഗ്രഹിക്കുന്നവൾ..നിനക്കൊപ്പം ഒരു ജന്മം കൂടി കൊതിക്കുന്നവൾ. ഇതിനൊക്കെ മുന്നേ, മരണം നിനക്കു മുന്നിൽ എത്തുമെങ്കിൽ അത് എനിക്ക് ശേഷമായിരിക്കും എന്നു പറയാൻ ഇഷ്ടപ്പെടുന്നവൾ..." അവൾ പറഞ്ഞു നിർത്തി അവന്റെ അമ്പരന്ന മുഖത്തേക്ക് കുസൃതിയോടെ നോക്കി ചിരിച്ചു..
" ഇതും ഇപ്പോൾ എഴുതിയതാണ്..എന്റെ മനസിൽ..ഇഷ്ടപ്പെട്ടോ?!
അവൻ അവളെ അഗാധമായി നോക്കി കൊണ്ടിരുന്നു..ഒന്നും പറയാൻ കഴിയാത്ത നിസ്സഹായവസ്ഥയിൽ ,പ്രണയത്തിന്റെ മറ്റൊരു ഗുൽമോഹർ കാലത്തേക്ക് എന്നവണ്ണം അവൻ അവളുടെ കൈവിരലുകളിൽ മുറുക്കി പിടിച്ചു..അവൾ അവന്റെ തോളോട് ചേർന്നിരുന്നു..പ്രണയത്തിന്റെ തണുപ്പ് വിരിയിച്ചൊരു ചെറുകാറ്റ് അവരെ തഴുകി കടന്നു പോയി..!!

വളരെ ഇഷ്ടപ്പെട്ടു. ബാക്കി കൂടി വായിക്കട്ടെ.
ReplyDeleteThanks !!
DeleteWow... Kollam.
ReplyDeleteThanks
Delete