Skip to main content

Posts

Showing posts from October, 2020

അവരിടങ്ങൾ 14

അവളെത്തുമ്പോൾ അവൻ കടൽതീരത്ത് നിരത്തിയിട്ടിരുന്ന ബെഞ്ചുകളൊന്നിൽ ഏകനായി ഇരിക്കുന്നുണ്ടായിരുന്നു. കാറ്റിൽ പാറുന്ന മുടിയിഴകൾ കാഴ്ച മറക്കുമ്പോൾ,  ഇടയ്ക്കിടയ്ക്ക് കൈകൊണ്ട് ഒതുക്കി വയ്ക്കാൻ വൃഥാ ശ്രമിച്ചു കൊണ്ട് അവൻ കടൽത്തിരകളിൽ ആർത്തുവിളിച്ചു ബഹളം വച്ചു കളിക്കുന്ന കുട്ടികളെ നോക്കിയിരുന്നു. അധികം തിരക്കില്ലാത്ത സ്ഥലത്ത് ആണ് അവൻ ഇരിക്കുന്നത്. അവൾ അവനെ വിളിക്കാൻ നിൽക്കാതെ അവന്റെ അടുത്ത് ചെന്നിരുന്നു. അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ തല തിരിച്ചു അവളെ നോക്കി. "എപ്പോൾ എത്തി" ? അവൾ ചോദിച്ചു.  "കുറച്ചുനേരമായി" അവൻ മറുപടി പറഞ്ഞിട്ട് നിശബ്ദമായി വീണ്ടും കടലിലേക്ക് തന്നെ നോക്കിയിരുന്നു.അവളും ഒന്നും സംസാരിച്ചില്ല. തങ്ങൾക്കിടയിൽ മൗനം കനക്കുന്നത് നീണ്ടു പോകുന്നതിൽ അവൾ ഒരു അസ്വസ്ഥതയോടെ അവനെ നോക്കി.  "ഇങ്ങനെ മിണ്ടാതിരിക്കാൻ ആണോ എന്നോട് വരാൻ പറഞ്ഞത്?" അവളുടെ സ്വരത്തിൽ അല്പം ഈർഷ്യ കലർന്നു. അവൻ മുഖം തിരിച്ചു അവളെ നോക്കി. അവന്റെ മുഖത്തെ അലസഭാവം കണ്ട് അവൾ അവനെ അടിമുടി ഒന്നു നോക്കി. "വിവാഹം കഴിഞ്ഞതിന്റെ ഒരു പുതുമോടി ഒന്നും കാണുന്നില്ലല്ലോ" അവൻ അവളുടെ മുഖത്തു നിന്ന് നോട്ടം മാറ...

അവരിടങ്ങൾ 13

അവൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന ഭക്ഷണപൊതി ബാഗിൽ നിന്ന് എടുത്തു കൊണ്ട് അയാളെ നോക്കി നാടകീയമായി പറഞ്ഞു. "രണ്ട് അപരിചിതരുടെ  അവിചാരിതമായ പരിചയപ്പെടലിന് സാക്ഷ്യം വഹിച്ച  ഈ തീവണ്ടിയാത്രയുടെ ഓർമ്മകൾക്കൊപ്പം ചേർക്കാൻ ഒരു ഇലപ്പൊതിയിൽ നിന്ന് നാം ഈ ഭക്ഷണം പങ്കിട്ടു കഴിക്കണം എന്നത് എഴുതപ്പെട്ടു പോയ അനിവാര്യത ആണ് സുഹൃത്തേ.' 'സാഹിത്യ മാർഗം ആണല്ലോ..' അയാൾ എതിർ സീറ്റിലിരുന്നു കൊണ്ട് അവളെ നോക്കി ചിരിച്ചു. 'അതും ഒരു മാർഗം തന്നെ അല്ലെ..?!അവൾ പൊതിയഴിച്ചു കൊണ്ട് പറഞ്ഞു.അയാൾ കൗതുകത്തോടെ അവളെ നോക്കി."എഴുത്തുകാരി കൂടിയാണോ! 'എഴുതാറുണ്ട്.തോന്നുമ്പോൾ..സ്വയം സംതൃപ്തപ്പെടുത്താൻ.മറ്റുള്ളവർ വായിക്കുമ്പോൾ ആണല്ലോ എഴുത്തുകാരിപ്പട്ടം ഒക്കെ ചാർത്തി കിട്ടുക. എന്തായാലും ഞാൻ അങ്ങനെ സ്വയം പ്രഖ്യാപിച്ചിട്ടില്ല.' 'അപ്പോൾ ബുദ്ധിജീവി മാത്രമല്ല..സാഹിത്യകാരി കൂടി ആണ്..!!' 'ഒരു ചെറിയ ഇഷ്ടം ഉള്ളത് കൊണ്ട് എഴുത്ത് കൂടെ കൊണ്ടു നടക്കുന്നു എന്നു മാത്രം.എല്ലാ മനുഷ്യർക്കും കാണില്ലേ അങ്ങനെ എന്തെങ്കിലും ഒന്ന്."അവൾ ചിരിച്ചു കൊണ്ട് അയാൾക്കു അടുത്തേക്ക് ഭക്ഷണം നീക്കി വച്ചു.'അയ...

അവരിടങ്ങൾ 12

ആ രാത്രിയിൽ അവന്റെ കൂടെ ആദ്യമായി ഒരു യാത്ര തുടങ്ങുമ്പോൾ അവൾക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു. എന്താണ് തങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്നു അവൾക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്തോ ഒന്നിന്റെ തുടക്കമോ തുടർച്ചയോ പോലെ തോന്നി അവൾക്ക് അവന്റെ ഒപ്പമുള്ള ഓരോ നിമിഷവും. അവനെ നോക്കുമ്പോഴൊക്കെ തന്റെ ഉള്ളിൽ ഒരു വിറയൽ ബാധിക്കുന്നു എന്നു അവൾക്ക് തോന്നി.പക്ഷെ അവന്റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നു അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകളുമായി ഇടയുന്ന നേരമൊക്കെ അവന്റെ കണ്ണുകളിലും മുഖത്തും പ്രണയത്തിന്റെ ചുവപ്പ് നിറയുന്നത് അവൾ കണ്ടു. ഇതു തന്നെയാണോ പ്രണയം?!  ഇത്ര കാലം മനസിലാക്കാതെ പോയത് ഏതോ ഒരു അപരിത നിമിഷത്തിൽ ഉള്ളു തുറന്ന് പുറത്തെത്തിയതാണോ?!!അവളുടെ ഉള്ളിലെ സംശയങ്ങൾ ഒഴിഞ്ഞിരുന്നില്ല.  അവന്റെ നോട്ടത്തിലും സംസാരത്തിലും പക്ഷെ യാതൊരു സംശയങ്ങളും ഇല്ലായിരുന്നു. കാലങ്ങളായി ഒറ്റക്ക് ഉള്ളിൽ കൊണ്ടു നടന്നിരുന്ന ഒരു രഹസ്യത്തിന്റെ മൂടി തുറന്നു എന്നൊരു ഭാവം മാത്രം. അവകാശത്തോടെയും പ്രണയതോടെയും അവളെ നോക്കി, അവളുടെ കണ്ണിൽ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു. എനിക്ക് മാത്രമുള്ളതാണ് നീയൊരുമിച്ചുള്ള ഓരോ നിമിഷവും ...