Skip to main content

അവരിടങ്ങൾ 12

ആ രാത്രിയിൽ അവന്റെ കൂടെ ആദ്യമായി ഒരു യാത്ര തുടങ്ങുമ്പോൾ അവൾക്ക് ഒരു പരിഭ്രമം ഉണ്ടായിരുന്നു. എന്താണ് തങ്ങൾക്കിടയിൽ സംഭവിക്കുന്നത് എന്നു അവൾക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്തോ ഒന്നിന്റെ തുടക്കമോ തുടർച്ചയോ പോലെ തോന്നി അവൾക്ക് അവന്റെ ഒപ്പമുള്ള ഓരോ നിമിഷവും. അവനെ നോക്കുമ്പോഴൊക്കെ തന്റെ ഉള്ളിൽ ഒരു വിറയൽ ബാധിക്കുന്നു എന്നു അവൾക്ക് തോന്നി.പക്ഷെ അവന്റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നു അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകളുമായി ഇടയുന്ന നേരമൊക്കെ അവന്റെ കണ്ണുകളിലും മുഖത്തും പ്രണയത്തിന്റെ ചുവപ്പ് നിറയുന്നത് അവൾ കണ്ടു. ഇതു തന്നെയാണോ പ്രണയം?!  ഇത്ര കാലം മനസിലാക്കാതെ പോയത് ഏതോ ഒരു അപരിത നിമിഷത്തിൽ ഉള്ളു തുറന്ന് പുറത്തെത്തിയതാണോ?!!അവളുടെ ഉള്ളിലെ സംശയങ്ങൾ ഒഴിഞ്ഞിരുന്നില്ല. 

അവന്റെ നോട്ടത്തിലും സംസാരത്തിലും പക്ഷെ യാതൊരു സംശയങ്ങളും ഇല്ലായിരുന്നു. കാലങ്ങളായി ഒറ്റക്ക് ഉള്ളിൽ കൊണ്ടു നടന്നിരുന്ന ഒരു രഹസ്യത്തിന്റെ മൂടി തുറന്നു എന്നൊരു ഭാവം മാത്രം. അവകാശത്തോടെയും പ്രണയതോടെയും അവളെ നോക്കി, അവളുടെ കണ്ണിൽ നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു. എനിക്ക് മാത്രമുള്ളതാണ് നീയൊരുമിച്ചുള്ള ഓരോ നിമിഷവും എന്നു അവളെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചു. ആ യാത്രയിൽ തന്റെ ഒപ്പം അവനെ കൂട്ടുവാൻ എന്തു കൊണ്ട് തീരുമാനിച്ചു എന്ന് അവൾക്കിപ്പോഴും അറിയില്ല. യാത്ര തുടങ്ങിയപ്പോഴും യാത്രയിൽ ഉടനീളം അവൻ സംസാരിക്കുമ്പോഴും ചെന്നെത്താൻ പോകുന്ന വീടിന്റെ നിശബ്ദമായ ഏകാന്തതയിൽ ആയിരുന്നു അവളുടെ ശ്രദ്ധ അത്രയും.തന്റെ മാത്രമായിരുന്ന ആ നിശബ്ദ ലോകത്തിലേക്ക് അവൻ കൂട്ടു വരുന്നു. എത്ര കാലത്തേക്ക് ആയിരിക്കും അത്?! ഒരു ദിവസത്തേക്കോ ചില ദിവസങ്ങളിലേക്ക് മാത്രമോ ഉള്ള വരവ് ആണോ അത് എന്നൊക്കെ ഉള്ള ചിന്തകൾ അവളിൽ കിടന്നു കറങ്ങി. 

അവന്റെ കണ്ണുകളിൽ നോക്കുമ്പോഴൊക്കെ അവൾക്ക് ഒരു ബലഹീനത അനുഭവപ്പെട്ടു. ഒരു ദിവസത്തേക്ക് വന്നേന്റെ ലോകത്തിൽ അതിഥിയായി കഴിഞ്ഞിട്ട് ഒറ്റയ്ക്ക് ആക്കി പോകുമോ എന്ന സംശയം ബാക്കി നിന്നു.കാരണം പ്രണയത്തിലും ബന്ധങ്ങളിലും അവൾ ഒരിക്കലും സ്ഥായിയായ വിശ്വാസം ആരുടെയും നേടിയെടുത്തിരുന്നില്ല. അതിനു സമർത്ഥരായ വിധം ആത്മവിശ്വാസം നിഴലിച്ച മിഴികളുമായി അവളെ ആരും നോക്കിയിട്ടില്ല. നേരമ്പോക്ക് ചിരികളെ അവൾ ഒരടി അകറ്റി നിർത്തിയിരുന്നു ഇക്കാലമത്രയും. ബാക്കി ഒക്കെ സൗഹൃദക്കെട്ടുകളിൽ ബന്ധിച്ചു നിർത്തി. അവനൊഴികെ ആരുടെയും നോട്ടത്തിനു മുന്നിൽ പക്ഷെ അവളിതുവരെ പതറിയിരുന്നില്ല. ആഴമുള്ള അവന്റെ കണ്ണുകൾ അവളുടെ ഉള്ളിലെ എന്തിനെയൊക്കെയോ ഉണർത്തി വിട്ടു. അവളുടെ രൂപത്തെയോ അഴകിനെയോ ഒന്നും അവൻ പ്രശംസിച്ചിരുന്നില്ല. അവളുടെ ചൈതന്യമറ്റ തളർന്ന മുഖം അവനെ ആലോസരപ്പെടുത്തിയില്ല. അനുവാദമില്ലാത്തൊരു സ്പർശനം കൊണ്ടു പോലും അവൻ അവളിലേക്ക് കടന്നു കയറിയില്ല. അവന്റെ കണ്ണുകളിലെ ശാന്തത അവൾക്ക് അപരിചിതമായിരുന്നു. ഒരു പുരുഷനും ഇത്ര ശാന്തമായ മിഴികളോടെ ഒരു സ്ത്രീയെ, അവളുടെ മിഴികളിലേക്ക്, ആത്മാവിലേക്ക് നോക്കുമെന്നും അവൾ വിശ്വസിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ ആ ശാന്തതയുടെ ആഴങ്ങളിൽ നിസ്സഹായതയോടെ വീണു പോകുമെന്ന് അവൾ ഭയപ്പെട്ടു.അങ്ങനെ ഒന്നുണ്ടായാൽ തിരിച്ചു വരവില്ലാത്ത വിധം അവനിൽ ബന്ധിക്കപ്പെട്ടു പോകും എന്നു അവൾക്ക് തോന്നി. ഇനി ഒരിക്കലും തന്നിൽ നിന്നൊരു തിരിച്ചു പോക്ക് അവൾക്കില്ല എന്നു അവന്റെ ആഴമുള്ള കണ്ണുകൾ അവളെ ഓർമിച്ചു കൊണ്ടിരുന്നു.അപ്പോഴൊക്കെ അവന്റെ ചുണ്ടിൽ പ്രണയത്തിന്റെ ഉന്മാദത്തിൽ മാത്രമെന്നോണം ഒരു പുഞ്ചിരി വിടർന്നു നിന്നു..!

Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...