നിന്റെ പ്രണയത്തിനപ്പുറം ഒരു ലോകം ഞാൻ തിരഞ്ഞു നോക്കാറില്ല.
എന്നിൽ പടരുന്ന പകലിരവുകൾ നീയുമായി പങ്കുവയ്ക്കുന്നതിനപ്പുറം കാമോദ്ദീപകമായി എന്നെ മറ്റൊന്നും ആകർഷിക്കാറില്ല.
നിന്റെ നഗ്നമായ വന്യതയുമായി ഇഴുകിച്ചേരുന്ന സഹസികതകൾക്കപ്പുറം മറ്റൊന്നും എന്നെ ഒരു യാത്രയിലേക്കും വലിച്ചടുപ്പിക്കറില്ല.
നിന്റെ നിശ്വാസങ്ങൾക്കടിയിൽ ഒളിഞ്ഞു കിടക്കുന്നതിനപ്പുറം ഒരു രഹസ്യലോകവും ഞാൻ കണ്ടെത്തിയിട്ടില്ല.
നിനക്ക് വേട്ടയാടി കണ്ടെത്താൻ പാകത്തിൽ നുറുങ്ങു ഗന്ധങ്ങളിൽ എന്നെ പിന്നിലുപേക്ഷിച്ചിട്ട്,
എത്ര ദൂരമാണ് ഞാൻ ഒറ്റക്ക് നടന്നിട്ടുള്ളത്..!
നിന്നിൽ നിന്നിറങ്ങി പോയാലും
തിരികെ നിന്നിലേക്ക് മാത്രം എത്താൻ നിർബന്ധിക്കുന്ന അടയാളങ്ങൾ എന്റെ അനുവാദമില്ലാതെ നീ അവശേഷിപ്പിച്ചു കൊണ്ടിരിക്കുന്നു..!
Comments
Post a Comment