Skip to main content

Posts

Showing posts from October, 2022

അവരിടങ്ങൾ 27

കരയോട് ചേർന്ന് വള്ളം നിന്നപ്പോൾ അവൾ ബാഗ് എടുത്തു വച്ചിട്ട്, സൂക്ഷിച്ചു കയറി ഇരുന്നു. ബാഗ് നനയാതെ ഒതുക്കി വച്ചു. തണുത്ത കാറ്റടിച്ചപ്പോൾ അവൾക്ക് തണുത്തു, കൈകൾ കൂട്ടി തിരുമ്മികൊണ്ട്ചുറ്റും നോക്കി. മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു കൊണ്ട് വള്ളം തുഴയുന്ന ആളെ അവൾ വെറുതെ ഒന്നു  നോക്കി. പെട്ടെന്നൊരു അതിശയം അവളുടെ മുഖത്തു വിരിഞ്ഞു. അവൾ അവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും. "എന്നെ ഓർക്കുന്നുണ്ടോ"?! അവൾ ചോദിച്ചു. "അത്ര മറവി ഉണ്ടാകാൻ ഉള്ള പ്രായം ആയെന്നു തോന്നിയോ എന്നെ കണ്ടിട്ട്.."?! അവൻ കളിയാക്കി. "എന്നിട്ടാണോ കണ്ടിട്ട് ഒരു പരിചയവും ഇല്ലാത്തത് പോലെ ഇരുന്നത്"?!  അവൻ അക്കരക്ക് തുഴഞ്ഞു തുടങ്ങി. കാറ്റിൽ ഇടക്ക് മഴചാറ്റൽ, തുള്ളിയായി വീണു കൊണ്ടിരുന്നു. "വലിയ പഠിത്തവും ജോലിയുമൊക്കെ ഉള്ള ആളല്ലേ.നമ്മളെ കണ്ടാൽ അറിയണം എന്നില്ലല്ലോ.." "ഓഹ്..അത്ര മറവി ഉണ്ടാകാനും മാത്രം ഉള്ള പഠിത്തം ഒന്നും ഞാൻ പഠിച്ചില്ല."അവളുടെ മറുപടി കേട്ട് അവൻ തല ചെരിച്ചു അവളെ ഒന്നു നോക്കി. തുഴ വെള്ളത്തിൽ തട്ടുന്ന സ്വരം ഇടക്കിടക്ക് ഉയർന്നു. "എത്ര ആഴം കാണും"?! അവൾ വെള്ളത്ത...

അവരിടങ്ങൾ 26

"ഇപ്പോൾ എഴുതാറൊന്നും ഇല്ലേ"?! അവന്റെ ചോദ്യത്തിന് അവൾ അവനെ ഒന്നു നോക്കിയത് അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. കൈ കെട്ടി മരത്തിൽ ചാരി നിന്ന് കായലിലെ ഓളങ്ങളിൽ കണ്ണെറിഞ്ഞു കൊണ്ട് അവൾ നിന്നു. "അല്ലാ, ഇപ്പോൾ കുറെ നാളായി എന്തെങ്കിലും എഴുതി കണ്ടിട്ട്.ഞാനൊരു സ്ഥിരം വായനക്കാരൻ ആണ് താങ്കളുടെ" അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. "ഇപ്പോൾ കുറച്ചു നാളായി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്.."അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "അതെന്താ"?! "പ്രത്യേകിച്ച് ഒന്നും ഇല്ല. എന്തോ അങ്ങനെ തോന്നി.." "അത് ഞങ്ങളെ പോലെ ഉള്ള ആരാധകരെ കഷ്ടത്തിലാക്കുമല്ലോ..?! അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് ചിരി വന്നു. "ഞാൻ അല്ലാതെ, സ്ഥിരം എഴുതി കൊണ്ടിരിക്കുന്ന എഴുത്തുകാർ ഇഷ്ടം പോലെ ഉള്ള നാടല്ലേ ഇത്"?! "പക്ഷെ താങ്കളുടെ എഴുത്തിന്റെ ഒരു സൗരഭ്യം മറ്റെവിടെയും കിട്ടില്ല എനിക്ക്." "അത് എങ്ങനെയാണ് എഴുത്തിൽ സൗരഭ്യം"?! അവൾ അവന്റെ നേരേ തിരിഞ്ഞു നിന്നു. അവൻ ഒന്ന് ചിരിച്ചിട്ടു അവൾക്ക് അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു. "ഓരോ മനുഷ്യരും എന്തെങ്കിലും ഒക്കെ ഓർമകളിൽ ജീവിക...

അവരിടങ്ങൾ 25

"അതേയ്..തനിക്ക് എന്നെ ഒന്ന് പരിഗണിച്ചു കൂടെ"?! അവന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി. അവൻ ഭാവഭേദം ഒന്നും ഇല്ലാതെ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. അവൾ വായിച്ചുകൊണ്ടിരുന്ന ബുക്ക് അടച്ചു വച്ചിട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് താടിക്ക് കൈ ഊന്നി ഇരുന്നു. "എങ്ങനെ"?! "എങ്ങനെ എന്നു ചോദിച്ചാൽ..എങ്ങനെ വേണമെങ്കിലും.അത് തന്റെ താല്പര്യം..! പറഞ്ഞു കഴിഞ്ഞുള്ള അവന്റെ ചിരിയിൽ ഒരു കുസൃതി തങ്ങി നിന്നിരുന്നു. "എനിക്ക് ഇപ്പോൾ നിലവിൽ താൽപര്യങ്ങൾ ഒന്നും ഇല്ലല്ലോ?! "ഇപ്പോൾ വേണം എന്നു ഞാനും പറഞ്ഞില്ല.." "പിന്നെ"?! "എന്നെങ്കിലും.ഒരു വർഷമോ രണ്ടു വർഷമോ എത്ര സമയമെടുത്തിട്ട് ആണെങ്കിലും കുഴപ്പമില്ല "അവളുടെ മുഖത്തെ ചോദ്യഭാവത്തിലേക്ക് നോക്കി അവൻ പറഞ്ഞു.അവൾ മറുപടി ഒന്നും പറയാത്തത് കൊണ്ട് അവൻ തുടർന്നു. "ഇന്ന് തന്നെ ആയാൽ അത്രയും സന്തോഷം" അവൻ കണ്ണിറുക്കി ചിരിച്ചു കൊണ്ട് കൈയെത്തി അവളുടെ മടിയിലിരുന്ന ബുക്ക് എടുത്തു വെറുതെ പേജുകൾ മറിച്ചു നോക്കി. അവൾ ബെഞ്ചിലേക്ക് ചാരി വെറുതെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. "പരിഗണിക്കാൻ ആവശ്യത്തിൽ കൂടുതൽ ആളുകൾ...