കരയോട് ചേർന്ന് വള്ളം നിന്നപ്പോൾ അവൾ ബാഗ് എടുത്തു വച്ചിട്ട്, സൂക്ഷിച്ചു കയറി ഇരുന്നു. ബാഗ് നനയാതെ ഒതുക്കി വച്ചു. തണുത്ത കാറ്റടിച്ചപ്പോൾ അവൾക്ക് തണുത്തു, കൈകൾ കൂട്ടി തിരുമ്മികൊണ്ട്ചുറ്റും നോക്കി. മുടി ചെവിക്ക് പുറകിലേക്ക് ഒതുക്കി വച്ചു കൊണ്ട് വള്ളം തുഴയുന്ന ആളെ അവൾ വെറുതെ ഒന്നു നോക്കി. പെട്ടെന്നൊരു അതിശയം അവളുടെ മുഖത്തു
വിരിഞ്ഞു. അവൾ അവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും.
"എന്നെ ഓർക്കുന്നുണ്ടോ"?! അവൾ ചോദിച്ചു.
"അത്ര മറവി ഉണ്ടാകാൻ ഉള്ള പ്രായം ആയെന്നു തോന്നിയോ എന്നെ കണ്ടിട്ട്.."?! അവൻ കളിയാക്കി.
"എന്നിട്ടാണോ കണ്ടിട്ട് ഒരു പരിചയവും ഇല്ലാത്തത് പോലെ ഇരുന്നത്"?! അവൻ അക്കരക്ക് തുഴഞ്ഞു തുടങ്ങി. കാറ്റിൽ ഇടക്ക് മഴചാറ്റൽ, തുള്ളിയായി വീണു കൊണ്ടിരുന്നു.
"വലിയ പഠിത്തവും ജോലിയുമൊക്കെ ഉള്ള ആളല്ലേ.നമ്മളെ കണ്ടാൽ അറിയണം എന്നില്ലല്ലോ.."
"ഓഹ്..അത്ര മറവി ഉണ്ടാകാനും മാത്രം ഉള്ള പഠിത്തം ഒന്നും ഞാൻ പഠിച്ചില്ല."അവളുടെ മറുപടി കേട്ട് അവൻ തല ചെരിച്ചു അവളെ ഒന്നു നോക്കി. തുഴ വെള്ളത്തിൽ തട്ടുന്ന സ്വരം ഇടക്കിടക്ക് ഉയർന്നു.
"എത്ര ആഴം കാണും"?! അവൾ വെള്ളത്തിൽ നോക്കിയിട്ട് അവനോട് ചോദിച്ചു.
"അത്ര ആഴം ഒന്നും ഇല്ല. മഴ മാറിയാൽ ഞാറു നടുന്ന പാടം അല്ലെ.?!പക്ഷെ വെള്ളം പൊങ്ങുമ്പോൾ ചതുപ്പ് പോലെ ആകും..!!
"അപ്പോൾ ഇതാണോ സ്ഥിരം പരിപാടി.."?! അവന്റെ കൈയിലെ തുഴയിലേക്ക് നോക്കി വീണ്ടും അവൾ ചോദിച്ചു.
"ഹേയ്..ഇതൊരു സമൂഹ്യസേവനം മാത്രം. വെള്ളം കയറുമ്പോൾ മാത്രം.വെള്ളം കയറിയാൽ നമ്മുടെ പരിപാടികളും മുടങ്ങുന്നത് കൊണ്ട് എല്ലാവർക്കും പ്രയോജനം ഉള്ള ഈ കടത്തു പണി ചെയ്യുന്നെന്നെ ഉള്ളു.."
"അപ്പോൾ ഈ വള്ളം"?!
"അതു നമ്മുടെ സ്വന്തം തന്നെ.."അവൻ ചിരിച്ചു.
"പണ്ടേ, വെള്ളവും വള്ളവും ഒക്കെ വലിയ പ്രിയം ആയിരുന്നല്ലോ"?! അവൾ ചോദിച്ചു.
അവൻ ഒരു കൗതുകത്തോടെ അവളെ നോക്കി.
"അതൊക്കെ.."പറഞ്ഞിട്ട് അവൻ പെട്ടെന്ന് തിരുത്തി. "ആ കാലമൊക്കെ...ഓർക്കുന്നുണ്ട്?! അവൾ മറുപടി പറയാതെ വള്ളം പോകുന്ന ദിശയിലേക്ക് എന്തോ തിരയുന്നത് പോലെ നോക്കി.
"സുമേച്ചിയുടെ മണ്കട്ട കൊണ്ട് കെട്ടിയ ആ വീട് ഇപ്പോഴും ഉണ്ടോ?! അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ മുഖത്ത് പെട്ടെന്ന് ലജ്ജ കലർന്ന ഭാവമാറ്റം ഉണ്ടായി. നിയന്ത്രിക്കാൻ വയ്യാത്ത ഒരു സന്തോഷത്തിന്റെ അല പോലെ അവൻ അറിയാതെ ചിരിച്ചു. അവളുടെ മുഖത്തുനിന്നു നോട്ടം മാറ്റി.
"ഞാൻ ഇടക്ക് ആലോചിക്കാറുണ്ട്, എല്ലാ മഴക്കാലത്തും വെള്ളം കയറുന്നതിന്റെയും ഇറങ്ങുന്നതിന്റെയും അടയാളം വയ്ക്കാൻ ഈർക്കിൽ കമ്പുകളുമായി, മെലിഞ്ഞു നീണ്ട ഒരു പയ്യന്റെ കൂടെ രാവിലെയും വൈകിട്ടും ഇറങ്ങി പോകുന്ന പെങ്കൊച്ചിനെ കുറിച്ച്." ഒന്നു നിർത്തിയിട്ട് അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവന്റെ നോട്ടം മറ്റെങ്ങോ ആണ്. പക്ഷെ മുഖം നിറയെ ചിരിയുണ്ട്..!!
"വെള്ളപ്പൊക്കം വന്നാൽ, ആദ്യം വെള്ളം കയറുന്ന സുമേച്ചിയുടെ, നനഞ്ഞു കുതിർന്നു വീഴാറായ വീടിന്റെ ഇറയത്തു കയറി നിന്ന് പാടത്തെ വെള്ളം കണ്ടും മഴ കണ്ടും സന്തോഷിക്കുന്ന പഴയ രണ്ടു കൂട്ടുകാർ.." അവൻ അത്ഭുതത്തോടെ അവളെ ഒന്നു നോക്കി. അവൾ താടിക്ക് കൈ ഊന്നിക്കൊണ്ട് അവനെ നോക്കി.
വള്ളം പതിയെ ആണ് നീങ്ങുന്നത്. വെളുത്ത പാടം പോലെ ചുറ്റും വെള്ളം പരന്നു കിടക്കുന്നു. കുറച്ചു നേരം അവർക്കിടയിൽ നിശബ്ദത നിറഞ്ഞു. ഓർമകളിൽ തിരയുന്ന പോലെ സ്വയം മറന്നിരുന്നു വള്ളം തുഴയുന്ന അവനെ നോക്കി അവൾ ഇരുന്നു.
"അന്നൊക്കെ കിട്ടിയിരുന്ന സമ്മാനങ്ങളിൽ നിറമുള്ള ഒരു കല്ലുപെൻസിൽ ഇന്നും കളഞ്ഞു പോയിട്ടില്ല" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൻ മുഖം തിരിച്ചു അവളെ നോക്കി.
"സുമേച്ചി മരിച്ചു. മക്കൾ സ്ഥലവും വിറ്റു..എല്ലാം മാറി." അവൻ ഒന്നു നിർത്തിയിട്ട് അവളെ നോക്കി. അവൾ അവനെ നോക്കി അങ്ങനെ തന്നെ ഇരുന്നു.
"ഒന്നും, പഴയത് പോലെ ആവില്ല." സ്വയമെന്നോണം പറഞ്ഞ അവന്റെ സ്വരം പതിഞ്ഞിരുന്നു. അവൾ ഒന്നു നിശ്വസിച്ചിട്ട് നേരെ ഇരുന്നു.
"ഇടക്കൊക്കെ അന്വേഷിക്കുമ്പോൾ നാട്ടിൽ ഇല്ല, എന്തൊക്കെയോ യാത്രയിലാണെന്നൊക്കെ കേട്ടിരുന്നു. പിന്നെ ഞാനും..ഓരോ തിരക്കുകളിൽ അങ്ങനെ അങ്ങു പോയി" അവൾ പറഞ്ഞിട്ട് അവനെ നോക്കി. വീണ്ടും കുറച്ചു നേരം ഒന്നും മിണ്ടാതെ കടന്നു പോയി.
"ചിലപ്പോൾ തോന്നും വലുതാകേണ്ടിയിരുന്നില്ല എന്ന്.." അവൻ പെട്ടെന്ന് പറഞ്ഞു.
"അതെന്താ"?!
"നമുക്ക് പ്രിയപ്പെട്ട ചിലതെങ്കിലും നമ്മുടെ കൈയകലത്തു നിന്നു ദൂരേക്ക് വിട്ടു കളയേണ്ടി വരുന്നത് അതു കൊണ്ടാണല്ലോ.."!!
"നഷ്ടപ്പെട്ടത് അത്രയും പ്രിയപ്പെട്ടത് ആയിരുന്നോ?! അവളുടെ ചോദ്യത്തിന് അവൻ പക്ഷെ മറുപടി പറഞ്ഞില്ല.
"എത്ര ദൂരേക്ക് പോയാലും മഞ്ചാടി മണികൾ പെറുക്കിയെടുത്ത് സൂക്ഷിച്ചു വച്ചിരുന്ന പഴയ പത്തു വയസുകാരി തന്നെ ആണ് ഞാൻ ഇപ്പോഴും. മഞ്ചാടികൾക്കൊപ്പം പഴയതെല്ലാം കുറെ ഓർമകൾ ആണെന്നേ ഉള്ളു.." അവൻ
"എത്ര ദിവസം ഉണ്ടാകും ഇവിടെ?! അവൻ പെട്ടെന്ന് അവളോട് ചോദിച്ചു.
"തീരുമാനിച്ചിട്ടില്ല.കുറച്ചു ദിവസം എന്തായാലും ഉണ്ട്.." വള്ളം ഒരു കുലുക്കത്തോടെ കരയോട് ചേർന്നു നിന്നു. അവൻ മുന്നോട്ട് ആഞ്ഞു അവളുടെ ബാഗ് എടുത്തു കൊണ്ട് ഇറങ്ങി. അവൾ എണീറ്റു നിന്നപ്പോൾ വള്ളം ഉലഞ്ഞു. അവൻ പുറത്തു നിന്നു അവളുടെ നേരെ കൈ നീട്ടി. അവന്റെ നീട്ടിയ കൈയിലേക്കും മുഖത്തേക്കും മാറി മാറി ഒന്നു നോക്കിയിട്ട് അവന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് അവൾ താഴെ ഇറങ്ങി. അവൾ ചുറ്റും ഒന്ന് നോക്കി. അവൻ മുണ്ടു മടക്കി കുത്തി കൈകൾ മാറത്തു കെട്ടി അവളുടെ മുന്നിൽ നിന്നു.
"കുറെ കാലം ആയല്ലേ ഇങ്ങോട്ടേക്കൊക്കെ..?!
"അതേ..അതുകൊണ്ട് ഇനി കുറച്ചു നാൾ നിന്നിട്ടേ പോകുന്നുള്ളൂ." അവൾ അവനെ നോക്കി ചിരിച്ചു. പിന്നെ എന്ത് പറയണം എന്നറിയാതെ രണ്ടു പേരും കുറച്ചു നേരം കൂടി നിന്നു. അവൾ അവന്റെ നേരെ ബാഗിന് കൈ നീട്ടി. അവൻ ബാഗ് അവളുടെ കയ്യിൽ കൊടുത്തു.
"എന്നാൽ പിന്നെ...ഞാൻ..പോകട്ടെ?! അവൾ യാത്ര ചോദിച്ചു..അവൻ തല കുലുക്കി. അവൾ പോകാനായി തിരിഞ്ഞു.
"അതേ...ഒരു കാര്യം കൂടി ചോദിക്കാൻ ഉണ്ടായിരുന്നു" അവൻ ധൃതിയിൽ അവളോട് പറഞ്ഞു .
"എന്തേ?!
"അത്...ആ കല്ലുപെൻസിൽ..അതല്ലാതെ..!! അവൻ പെട്ടെന്ന് അബദ്ധം പറഞ്ഞത് പോലെ നിർത്തി.അവനെ സൂക്ഷിച്ചു നോക്കി കൊണ്ടു നിന്നിരുന്ന അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
"അല്ലാ...അതിപ്പോഴും ഉണ്ടെന്ന് പറഞ്ഞത് സത്യം ആണോ എന്നറിയാൻ?! അവന്റെ വിയർത്ത ഭാവം കണ്ട് അവൾക്ക് ചിരി വന്നു.
അവൾ രണ്ടു കൈകൊണ്ടും ബാഗിന്റെ വള്ളികൾ കൂട്ടി പിടിച്ചു നിന്ന് അവന്റെ കണ്ണുകളിൽ നോക്കിയിട്ട് ചിരിയൊതുക്കി അവന്റെ അടുത്തേക്ക് നീങ്ങി നിന്നു. അവന്റെ ശ്വാസഗതി ഉയർന്നു.
"കല്ലുപെൻസിലിന് പകരം ഞാൻ കൊടുത്ത സമ്മാനം ഇപ്പോഴും ആ കവിളിൽ ഉണ്ടോ എന്ന് ഒന്ന് നോക്കട്ടെ.."അവൾ ഒരു കൈ ഉയർത്തി ചൂണ്ടു വിരൽ കൊണ്ട് അവന്റെ ഇടംകവിളിൽ തിരയുന്നത് പോലെ ഒന്നു വരഞ്ഞു.
"ഇല്ലല്ലോ...അതവിടെ ഇല്ല..എല്ലാം മാറിയതിന്റെ കൂടെ അതും പോയെന്ന് തോന്നു.."അവൾ നിരാശഭാവം പോലെ ചുണ്ടുകൾ കടിച്ചുപിടിച്ചു അവനെ നോക്കി ചുമൽ ഉയർത്തി പറഞ്ഞു.അവന്റെ മുഖം സന്തോഷം കൊണ്ട് എന്നവണ്ണം ചുവന്നു.
"ഞാൻ കരുതിയത്.. എല്ലാം..." അവൻ പൂർത്തിയാക്കാതെ നിർത്തി.
"പഴയതൊക്കെ മാഞ്ഞാലും പുതിയ ഓർമ്മകൾ എഴുതിചേർക്കാൻ സമയം ഉണ്ടെന്നായിരുന്നു എന്നും എന്റെ ഒരു വിശ്വാസം.." അവളുടെ മറുപടി കേട്ട് അവന്റെ കണ്ണുകൾ വിടർന്നു. അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി.അവൻ അവളെ തന്നെ ഇമവെട്ടാതെ നോക്കി നിന്നു. അവൾ പെട്ടെന്ന് നോട്ടം മാറ്റി.
"ഞാൻ പോട്ടെ എന്നാൽ..അല്ലേൽ എന്നെ അന്വേഷിച്ചു വീട്ടിൽ നിന്ന് ആള് വരും.." അവൾ വീണ്ടും യാത്ര ചോദിച്ചു.
"ഇനിയും കാണുമോ"?! അവൻ ചോദിച്ചു.
"കാണണ്ടേ"?! അവൾ തിരിച്ചു ചോദിച്ചു.
"വെള്ളം കയറുന്നതിന്റെ അടയാളം വയ്ക്കാൻ സുമേച്ചിയുടെ വീടിന്റെ മുറ്റം ഇല്ലെന്നെ ഉള്ളു..കൂട്ടു വരാൻ ആളുണ്ട്.."

അവൻ അവളെ ഒന്നു നോക്കിയത് അല്ലാതെ
അതിനും മറുപടി പറഞ്ഞില്ല. വള്ളം കരക്ക് അടുത്തു തുടങ്ങിയിരുന്നു.

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"കൂട്ട് വേണം എന്ന് ഉറപ്പുണ്ടേൽ പറഞ്ഞോളൂ..കൂടെ വരാനും ആളുണ്ട്?! അവളും പറഞ്ഞിട്ട് ചിരിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു. ഇടക്ക് അവൾ തിരിഞ്ഞു നോക്കി. അവളെ തന്നെ നോക്കി അവൻ അവിടെ നിൽപ്പുണ്ടായിരുന്നു, ഓർമകളുടെ ഒരു തുരുത്ത് പോലെ..!!

Instak enthu patty
ReplyDelete