"അതേയ്..തനിക്ക് എന്നെ ഒന്ന് പരിഗണിച്ചു കൂടെ"?!
അവന്റെ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി. അവൻ ഭാവഭേദം ഒന്നും ഇല്ലാതെ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. അവൾ വായിച്ചുകൊണ്ടിരുന്ന ബുക്ക് അടച്ചു വച്ചിട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് താടിക്ക് കൈ ഊന്നി ഇരുന്നു.
"എങ്ങനെ"?!
"എങ്ങനെ എന്നു ചോദിച്ചാൽ..എങ്ങനെ വേണമെങ്കിലും.അത് തന്റെ താല്പര്യം..!
പറഞ്ഞു കഴിഞ്ഞുള്ള അവന്റെ ചിരിയിൽ ഒരു കുസൃതി തങ്ങി നിന്നിരുന്നു.
"എനിക്ക് ഇപ്പോൾ നിലവിൽ താൽപര്യങ്ങൾ ഒന്നും ഇല്ലല്ലോ?!
"ഇപ്പോൾ വേണം എന്നു ഞാനും പറഞ്ഞില്ല.."
"പിന്നെ"?!
"എന്നെങ്കിലും.ഒരു വർഷമോ രണ്ടു വർഷമോ എത്ര സമയമെടുത്തിട്ട് ആണെങ്കിലും കുഴപ്പമില്ല "അവളുടെ മുഖത്തെ ചോദ്യഭാവത്തിലേക്ക് നോക്കി അവൻ പറഞ്ഞു.അവൾ മറുപടി ഒന്നും പറയാത്തത് കൊണ്ട് അവൻ തുടർന്നു.
"ഇന്ന് തന്നെ ആയാൽ അത്രയും സന്തോഷം" അവൻ കണ്ണിറുക്കി ചിരിച്ചു കൊണ്ട് കൈയെത്തി അവളുടെ മടിയിലിരുന്ന ബുക്ക് എടുത്തു വെറുതെ പേജുകൾ മറിച്ചു നോക്കി.
അവൾ ബെഞ്ചിലേക്ക് ചാരി വെറുതെ ചുറ്റും നോക്കിക്കൊണ്ടിരുന്നു.
"പരിഗണിക്കാൻ ആവശ്യത്തിൽ കൂടുതൽ ആളുകൾ ഉള്ളപ്പോൾ എന്റെ പരിഗണനക്ക് എന്താണ് പ്രാധാന്യം"?! അവൾ വേറെ എങ്ങോ നോക്കി കൊണ്ട് പറഞ്ഞു.അവൻ പെട്ടെന്ന് മുഖം ഉയർത്തി കണ്ണുകൾ ചുരുക്കി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നിരുന്നു. അവൾ പെട്ടെന്ന് അല്പം അകന്നിരുന്നു.
"എന്താ ഉദ്ദേശ്യം"?! അവൾ തല ചെരിച്ചു അവനെ നോക്കി.
"ഓഹ്..ദുരിദേശ്യം ഒന്നും ഇല്ല.."അവൻ കൈ കൂപ്പി.അവൾ ചിരിയൊതുക്കി അവനെ നോക്കി ഇരുന്നു.
"എടൊ... ഞാൻ എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞെന്ന് കരുതി അത് ഇങ്ങനെ മുതലെടുക്കരുത്.."അവളുടെ മുഖത്തിനടുത്തേക്ക് അവൻ മുഖം അടുപ്പിച്ച് പറഞ്ഞു.അവൾ തല പുറകിലേക്ക് വലിച്ചു കൊണ്ട് അവനെ നോക്കി.
"ഞാൻ എന്ത് മുതലെടുപ്പ് നടത്തി "?!
"അല്പം മുൻപ് പറഞ്ഞത് പിന്നെ എന്താണ്"?!
"അത് ..അത് ഒരു യാഥാർഥ്യം..."
"യാഥാർഥ്യം..കോപ്പ്..."
അവൻ തിരിഞ്ഞിരുന്നു കൈകൾ കൂട്ടി തിരുമ്മി.അവൾക്ക് ചിരി വന്നു. അവൻ വീണ്ടും അവളുടെ നേരെ തിരിഞ്ഞു.
"എടൊ... " അവൾ' പറയൂ 'എന്ന മുഖഭാവത്തോടെ ഇരുന്നു. അവളുടെ മുഖഭാവം കണ്ട് അവൻ വീണ്ടും പിണങ്ങിയ പോലെ തിരിഞ്ഞിരുന്നു.
"പറയുന്നില്ലേ"?! അവൾ ചോദിച്ചത് കേട്ട് അവൻ തിരിഞ്ഞ് അവളെ രൂക്ഷഭവത്തിൽ ഒന്നു നോക്കി. പിന്നെ ഒരു കാൽ എടുത്തു ബെഞ്ചിൽ വച്ചു അവളുടെ നേരെ തിരിഞ്ഞിരുന്നു.
"എടൊ...അതൊക്കെ വേറെ ഏതോ ഒരു കാലം ആണ്.ശെരിയാണ്...ഇഷ്ടം തോന്നിയത് എല്ലാം ഞാൻ നേടിയെടുത്തിട്ട് ഉണ്ട്.അതിപ്പോൾ....അതിപ്പോൾ ഈ... പെണ്ണുങ്ങൾ ആയാലും.."അതു പറയുമ്പോൾ അവൻ അവളുടെ മുഖത്തു നിന്ന് നോട്ടം മാറ്റി.
"എന്നുപറഞ്ഞ് ഞാൻ വെറുതെ കാണുന്നവരെ എല്ലാം കേറി പിടിക്കാൻ ഒന്നും നടന്നിട്ടില്ല.ഇങ്ങോട്ട് താല്പര്യം കാണിച്ചവരോട് മാത്രം.അതിപ്പോൾ എല്ലാ അർത്ഥത്തിലും.അത് ഒന്നും ഇല്ല എന്നോ ഞാനൊരു പുണ്യവാളൻ ആണെന്നോ
ഞാൻ പറഞ്ഞില്ലല്ലോ!! പറഞ്ഞിട്ട് അവൻ കണ്ണുകൾ ഉയർത്തി അവനെ നോക്കി.
"പിന്നെന്താ അതു പറയുമ്പോൾ മുഖത്ത് ഇത്ര ചമ്മൽ.."അവൾ വിടാൻ ഭാവം ഇല്ലാത്തപോലെ അവനോട് ചോദിച്ചു.
"അത്..എനിക്ക് എന്തോ..തന്നോട് ഇതൊക്കെ പറയുമ്പോൾ ഒരു നഷ്ടബോധം പോലെ തോന്നും..ഒരു നിരാശ"
"എന്തിന്?! അവൾ അവനെ നോക്കി.
"നമ്മൾ വളരെ മുൻപേ പരിചയപ്പെടാഞ്ഞതിൽ!! അവന്റെ സ്വരം പതിഞ്ഞു.
"അപ്പോൾ താങ്കളുടെ കഴിഞ്ഞ കാല വീരഗാധകളിൽ ഇപ്പോൾ കുറ്റബോധം ഉണ്ടെന്നാണ്?!
"അങ്ങനെ ഞാൻ പറഞ്ഞില്ല.അതൊക്കെ ആ കാലത്തിന്റെ രസങ്ങൾ ആയിരുന്നു.നല്ല രീതിയിൽ ആഘോഷിക്കുകയും ചെയ്തിരുന്നു.. പക്ഷെ.."അവൻ വീണ്ടും അവളെ നോക്കി. അവൾ താടിക്ക് കൈയൂന്നി അവനെ നോക്കി ഇരുപ്പാണ്.
"പക്ഷെ..തന്നെ ഞാൻ പണ്ടേ കണ്ടെത്തിയിരുന്നെങ്കിൽ.."അവൻ ഒന്നു നിർത്തി.എന്താണ് പറയേണ്ടത് എന്നറിയാതെ ഇരുന്നു.
"ആവോ..എനിക്കറിയില്ല.പക്ഷെ എന്റെ ജീവിതം വേറെ ആയേനെ.ഇപ്പോഴുള്ള ഈ മടുപ്പ് ഒന്നും ഉണ്ടാകില്ലയിരുന്നു എന്നൊരു തോന്നൽ."
"എല്ലാം ഒരു തോന്നൽ ആണെന്ന് അങ്ങു കരുതികൊള്ളു.ജീവിതം അങ്ങനെ ഒക്കെ തന്നെ ആണ്..."അവൾ പറഞ്ഞു കൊണ്ട് അവന്റെ കൈയിലെ ബുക്കിന് വേണ്ടി കൈ നീട്ടി. അവൻ അതു അവളുടെ കയ്യിൽ വച്ചു കൊടുത്തു. അവൾ ബുക്ക് എടുത്തു ബാഗിൽ വച്ചു കൊണ്ട് അവനെ നോക്കി
"എനിക്ക് പോകണം..നേരം വൈകുന്നു."
"ഞാൻ കൊണ്ടു വിടാം."
"വേണ്ട..ഓട്ടോ കിട്ടും.."അവൾ നിരസിച്ചു.
അവൻ നിരാശയോടെ അവളെ നോക്കി. "താൻ ഒരുതരത്തിലും എന്നെ അടുപ്പിക്കില്ല അല്ലെ"?! അവൾ ബാഗ് തോളിൽ ഇട്ട് കൊണ്ട് അവനെ നോക്കി.
"ഞാൻ എല്ലാവരെയും ഒരു അകലത്തിൽ മാത്രമേ നിർത്താറുള്ളൂ..!"
"അത് ആയിക്കോ..പക്ഷെ ഒരു ചെറിയ പരിഗണന തന്നുകൂടെ എനിക്ക്"?! അവൾ ഒന്നും പറയാതെ എഴുന്നേറ്റു.അവനും കൂടെ എഴുന്നേറ്റു. അവൾ വെറുതെ ചുറ്റും നോക്കി. ആളുകൾ എല്ലാം പൊയ്ക്കൊണ്ടിരിക്കുന്നു. ചെറിയ കാറ്റിൽ അവളുടെ മുടിയിഴകൾ ഇളകി. അവൾ മുടിയൊതുക്കി വച്ചു കൊണ്ട് അവനെ നോക്കി.
"തന്നാൽ.."?!
"ഏഹ്...?! അവൻ മനസ്സിലാകാത്തത് പോലെ അവളെ നോക്കി.
"പരിഗണന തന്നാൽ.."?! അവൾ ആവർത്തിച്ചു.
"അതിപ്പോൾ..തന്നാൽ... വലിയ...ഭയങ്കര സന്തോഷം ആകും!!"അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു. അവന്റെ ഹൃദയമിടിപ്പ് കൂടി. അടുത്തു നിന്ന് കൊണ്ട് അവൾ അവന്റെ കണ്ണുകളിൽ നോക്കി.
"എനിക്ക് പക്ഷെ, ആരും സന്തോഷിക്കുന്നത് അത്ര ഇഷ്ടമല്ല.."! അവൾ കുസൃതിയോടെ അവനെ നോക്കി ചിരിച്ചു. അവന്റെ മുഖം മങ്ങി.
"കളിയാക്കിയത് ആണല്ലേ"?!
"ചെറുതായിട്ട്.."! അവൾ ചിരി ഒതുക്കി. അവൻ മിണ്ടാതെ നിന്നു.
"എന്നാൽ പിന്നെ ഞാൻ പോകട്ടെ"..
"പോകണ്ട എന്നു പറഞ്ഞാലും നിൽക്കില്ലല്ലോ.."അവൾ മറുപടി പറയാതെ ചിരിച്ചു കൊണ്ട് നടന്നു തുടങ്ങി. അവൻ അവൾ പോകുന്നതും നോക്കി അല്പനേരം നിന്നു.
"അതേയ്.." അവൻ പെട്ടെന്ന് അവളെ വിളിച്ചു. അവൾ തിരിഞ്ഞു നോക്കി.
"ഇനി എന്നാണ് കാണുന്നത്"?!
അവൾ ആലോചിക്കുന്ന ഭാവത്തിൽ ചുറ്റും നോക്കി.
"ആവോ..അറിയില്ല..നോക്കാം." പറഞ്ഞിട്ട് അവൾ വീണ്ടും തിരിഞ്ഞു നടന്നു.
"അതേയ്.. "അവൻ വീണ്ടും വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി 'എന്താ' എന്ന അർത്ഥത്തിൽ നടുവിന് കൈ കൊടുത്തു നിന്നു.
"ഇനി കാണുമ്പോഴും സാരി ഉടുത്തു വരുമോ."?! അവൻ ജാള്യത നിറഞ്ഞ ഒരു ചിരിയോടെ അന്വേഷിച്ചു. അവൾ മനസിലാകാത്ത ഭാവത്തിൽ അവനെ നോക്കി നിന്നു.
"നല്ല ഭംഗിയുണ്ട് കാണാൻ.."
'താങ്ക്സ്'..പറഞ്ഞിട്ട് അവൾ ഒന്നു രണ്ടു നിമിഷം അവനെ നോക്കി നിന്നു. പിന്നെ
പതിയെ തിരിഞ്ഞു നടന്നു. കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ അവിടെ , നോക്കി നിന്നു.

Comments
Post a Comment