പണ്ട് കണ്ട സ്വപ്നങ്ങളിൽ ഒരു വീടുണ്ടായിരുന്നു..
നിറഞ്ഞ കാടിന്റെ ഇരുണ്ട അതിരിനോട് ചേർന്ന് തണുപ്പിൽ കുതിർന്നൊരു വീട്.
വേലിക്കപ്പുറം , അറ്റമറിയാത്ത ഏതോ ദിക്കിൽ നിന്നൂർന്നിറങ്ങി വരുന്നൊരു അരുവി.
ചെന്നിരിക്കാൻ എനിക്ക് മാത്രമൊരു കൽപ്പടവ്.
ഞാനും..കാടും..കാടിന്റെ മൗനവും.
പിന്നെയെപ്പോഴോ, മാഞ്ഞു പോയൊരു പകൽകിനാവ് ആയിരുന്നു അത്..
കാലങ്ങൾക്ക് ശേഷം ഇന്നലെ ആ വീട്
വീണ്ടുമെന്റെ സ്വപ്നത്തിൽ വന്നു.
പൂക്കാത്ത വസന്തം പോലെ ഇല പുതച്ചൊരു വീട്.
പടർന്ന വള്ളികൾക്കിടയിൽ പണ്ട് ഞാൻ മറന്നു വച്ച എന്നെയും കണ്ടു..!!
സ്വപ്നം പൂവിടട്ടെ.
ReplyDelete