ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി,
"ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?!
"സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.."
"താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്"
അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറുതായി ചിരിച്ചിട്ട് വീണ്ടും ഫോണിൽ നോക്കി.
"ഞാൻ ഇയാളെ വെറുതെ സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, എത്രയോ മോഡൽസ് എന്റെ മുന്നിൽ പോസ് ചെയ്തിട്ടുണ്ട് എന്നറിയാമല്ലോ. പക്ഷെ, തനിക്ക് എന്തോ ഒരു വ്യത്യസ്തത ഉണ്ട്..എന്റെ തോന്നലായിരിക്കാം.. എന്നാലും...!"
മറുപടി ഒന്നും പറയാതെ അവൾ ഫോണിൽ തന്നെ നോക്കി ഇരുന്നു. അവളുടെ ചുണ്ടിൽ അപ്പോഴും ഒരു ചിരി തങ്ങി നിൽപ്പുണ്ടെന്ന് അയാൾ കണ്ടു. അവൻ വീണ്ടും ക്യാമറയിലെ ചിത്രങ്ങൾ നോക്കാൻ തുടങ്ങി. കുറച്ചു നേരം കൂടി അങ്ങനെ ഇരുന്നിട്ട് അവൾ ഫോൺ മാറ്റി വച്ച് അവനെ നോക്കി ചോദിച്ചു,
"എങ്ങനെ ഉണ്ട്, എടുത്ത ഫോട്ടോസ്?!
"എല്ലാം ഗംഭീരം. ഏത് അംഗിളിലും തനിക്ക് ഒരു പെർഫെക്ട് ലുക്ക് കൊണ്ടു വരാൻ പറ്റും."
"നോക്കട്ടെ.."അവൾ അവന്റെ നേരെ കൈ നീട്ടി. അവൻ ക്യാമറ അവളുടെ കൈയിൽ കൊടുത്തു. ഓരോ ഫോട്ടോസും നോക്കുമ്പോൾ അവളുടെ മുഖത്ത് അവൻ പ്രതീക്ഷിച്ച സന്തോഷം ഒന്നും കണ്ടില്ല. ഫോട്ടോസ് കണ്ടു തീർത്തിട്ട് ക്യാമറ കൈയിൽ തന്നെ വച്ചു കൊണ്ട് അവൾ, അവനെ നോക്കി.
" കുഴപ്പമില്ല. കൊള്ളാം.."
"അത്രയേ ഉള്ളു?!
"എന്തേ ?"
"അല്ല..ഇത്രയും കഷ്ടപ്പെട്ട് ഫോട്ടോസ് എടുത്തിട്ട് കൊള്ളാം എന്നൊരു അഭിപ്രായമേ ഉള്ളോ എന്ന്?! "
"കഷ്ടപ്പാട് എനിക്കും ഇല്ലേ?!"
"അതുണ്ട്..എന്നാലും..എന്നെ ഒന്ന് സന്തോഷിപ്പിക്കാൻ എങ്കിലും." അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഞാൻ അങ്ങനെ ആളുകളെ വെറുതെ സന്തോഷിപ്പിക്കാറില്ല."
"ആഹ്..അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല."
അത് കേട്ട് അവൾക്കും ചിരി വന്നു.
"താങ്കൾ ഈ ബോഡി പൊസിറ്റിവിറ്റിയുടെ ആളാണല്ലേ.?! " അവൾ ചോദിച്ചു.
"അതെന്താ അങ്ങനെ ചോദിച്ചത്.?! "
"വെറുതെ, എടുത്ത ഫോട്ടോസിൽ ചില ആവശ്യമില്ലാത്ത ആംഗിൾസ് ഉണ്ട്. കാണുമ്പോൾ നല്ല ബോർ ആയിട്ടുണ്ട്. "
"അത് ഓരോരുത്തരുടെ പേഴ്‌സ്പെക്റ്റീവ് അല്ലെ, അതിൽ ഒക്കെ സൗന്ദര്യം കാണുന്നവർ ഒത്തിരി ഉണ്ടല്ലോ."
"ഉണ്ടാകാം, ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്. എനിക്ക് മോശം എന്നു തോന്നിയാൽ അത് മോശം തന്നെ ആണ്. കാണുന്നവർക്ക് എന്ത് എന്നുള്ളത് എന്റെ വിഷയം അല്ല. എന്റെ ബോഡി എങ്ങനെ പ്രെസെൻറ് ചെയ്യപ്പെടണം എന്നത് എന്റെ ചോയ്സ് ആണ്.അതിൽ ഫോട്ടോഗ്രാഫറിനും കാഴ്ചക്കാരനും റോൾ ഇല്ല." അവൻ ആലോചിക്കുന്ന പോലെ കുറച്ചു നേരം ഇരുന്നു.
"ബുദ്ധിമുട്ടുണ്ടെൽ സാരമില്ല, ഞാൻ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്തേക്കാം." അവൾ ക്യാമറ കൈയിലെടുത്തു.
അവൻ ചാടി എണീറ്റു കൈ കൂപ്പി. "അയ്യോ..ചതിക്കല്ലേ..എന്തു വേണം എന്ന് പറഞ്ഞാൽ മതി, അതു പോലെ ചെയ്തോളാം."
അവൾ ഏതൊക്കെയോ ഫോട്ടോസ് ഡിലീറ്റ് ചെയ്തിട്ട് ക്യാമറ തിരിച്ചു അവന്റെ കയ്യിൽ കൊടുത്തു.
"സമാധാനം ആയില്ലേ?! അവൻ ചോദിച്ചു. അവൾ മറുപടി പറയാതെ ചിരിച്ചു.
"അപ്പോൾ എങ്ങനാ, എന്നെ ഡ്രോപ്പ് ചെയ്യില്ലേ?! " അവൾ അവനോട് ചോദിച്ചു.
"യെസ്. യെസ്..ഞാൻ ഇതെല്ലാം ഒന്ന് പാക്ക് ചെയ്തോട്ടെ.."
"ഓക്കെ.." അവൾ വീണ്ടും ഫോൺ കൈയിലെടുത്തു നോക്കി കൊണ്ടിരുന്നു.
"എടൊ.."അവന്റെ വിളി കേട്ട് അവൾ തല ഉയർത്തി നോക്കി. അവൻ ക്യാമറയും കൈയിൽ പിടിച്ചു അങ്ങനെ തന്നെ നിൽക്കുകയാണ്.
"പാക്ക് ചെയ്യുന്നില്ലേ?! " അവൾ സംശയത്തോടെ അവനോട് ചോദിച്ചു.
"എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കണം എന്നുണ്ടായിരുന്നു."അവൻ വീണ്ടും വന്നു കസേരയിൽ ഇരുന്നു.
"ചോദിക്ക്.."അവൾ ഫോൺ മാറ്റി വച്ചു.
"നമ്മൾ ഈ ഷൂട്ടിന്റെ ആവശ്യത്തിനായി കുറെ കാലമായി പരിചയമുണ്ട്. താനുമായി നല്ലൊരു ബന്ധം ഈ കാലത്തിനിടക്ക് ഉണ്ടായിട്ടുമുണ്ട്.."
"അതേ..അതിന്?! "
"നമ്മൾ ഇനി കാണുമോ?!"
"കാണുമായിരിക്കാം...ഇനിയും എന്തെങ്കിലും പുതിയ ഐഡിയ ഉണ്ടായാൽ നമുക്ക് കാണാം.."
"അതല്ലാതെ....കാണില്ലേ?! "
"എന്തിന്?! "
അയാളുടെ മുഖത്ത് എന്തോ പറയാൻ ഉള്ളതിന്റെ ഒരു ബുദ്ധിമുട്ട് അവൾ കണ്ടു.അവളുടെ മുഖത്ത് നിഗൂഢമായൊരു ചിരി വന്നു പോയി.
"അതല്ലടോ..എനിക്ക് ഇയാളോട് ..ഒരു വല്ലാത്ത...എനിക്കറിയില്ല..എങ്ങനെ പറയണം എന്ന്.."
"പറഞ്ഞോളൂ?! "
"അത്...Can I have sex with you ?! "അയാൾ പെട്ടെന്ന് പറഞ്ഞിട്ട് വിളറി വിയർത്ത് അവളെ നോക്കാൻ വയ്യാതെ ഇരുന്നു.
"നോ.! "അവളുടെ പെട്ടെന്നുള്ള മറുപടി കേട്ട് അവൻ മുഖം ഉയർത്തി അവളെ നോക്കി. അവളുടെ മുഖത്തുള്ള ഗൂഢമായ ചിരി കണ്ട് അയാൾക്ക് സ്വയം ഒരു നാണക്കേട് തോന്നി..
"ഞാൻ അത്ര മോശം ആണോ.?!"
"എന്നു ഞാൻ പറഞ്ഞില്ലല്ലോ.."
"എന്നോട് ഒരു താൽപര്യവും തോന്നുന്നില്ലേ. ഇമോഷണൽ താൽപര്യം ഇല്ലെന്ന് അറിയാം..ഫിസിക്കൽ എങ്കിലും?!
"ഇല്ല..!"
"അതെന്താ?! "
"അത് ഞാൻ ബോധിപ്പിക്കേണ്ട കാര്യം ഉണ്ടോ?! താങ്കൾ എന്നോട് ഒരു കാര്യം ചോദിച്ചു..ഞാൻ അതിന്റെ ഉത്തരം പറഞ്ഞു. "
"എനിക്ക് തന്നോട് ഉള്ള ഫീലിംഗ്‌സ് അറിഞ്ഞു കൊണ്ടു തന്നെ ആണ് താൻ എന്റെ കൂടെ ഷൂട്ടിനു വരുന്നത് എന്ന് എനിക്കറിയാം.താൻ പക്ഷെ അത് കണ്ടതായി പോലും നടിക്കുന്നില്ല. ഇയാൾക്ക് കാമുകനോ ഭർത്താവോ അങ്ങനെ ആരെങ്കിലും ഉണ്ടോ..അതാണോ..കാരണം.?!"
"ഇല്ല...ആൻഡ് അതൊരു കാരണവും അല്ല.."
കാരണമില്ലാതെ നിരാകരിക്കപ്പെട്ടവന്റെ ദയനീയത അവന്റെ മുഖത്ത് പ്രകടമായി. പിന്നെ ഒന്നും പറയാനില്ലാത്തവനെ പോലെ ക്യാമറയും കൈയിൽ പിടിച്ചു അയാൾ അങ്ങനെ തന്നെ നിൽക്കുന്ന അയാളെ നോക്കിക്കൊണ്ട് അവൾ ബാഗുമായി എഴുന്നേറ്റു..!
"ഞാൻ താങ്കളുടെ കൂടെ വരുന്നത് ഒരു ജോലി ചെയ്യാൻ ആണ്, താങ്കളും അങ്ങനെ തന്നെ..അല്ലാതെ.."
"എടോ..ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്..എനിക്ക് അത്രക്ക് തന്നെ.."
"ആയിരിക്കാം..അത് എന്നെ ബാധിക്കേണ്ട കാര്യം അല്ല എന്നെ ഞാൻ പറഞ്ഞുള്ളു.."
"ഓക്കെ..ഓക്കെ..സമ്മതിച്ചു. പക്ഷെ, ഇതിന്റെ പേരിൽ ഇനി എന്റെ കൂടെ വർക് ചെയ്യാൻ വരാതിരിക്കരുത്.."
"അത് ഇനി എനിക്കൊന്ന് ആലോചിക്കണം." അവളുടെ മുഖത്ത് ഭാവമാറ്റം ഒന്നും കണ്ടില്ല. അവന്റെ മുഖം വീണ്ടും ദയനീയമായി. അവൾ ബാഗ് തോളിൽ ഇട്ടു കൊണ്ട് അവനെ ഒന്ന് ഇരുത്തി നോക്കി. അവൻ അവളെ അഭിമുഖീകരിക്കാൻ വയ്യാത്തത് പോലെ വിളറി ചിരിച്ചു.
"ഞാൻ പുറത്തു നിൽക്കാം..പാക്ക് ചെയ്തു വാ.." പറഞ്ഞിട്ട് തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മുഖത്തുണ്ടായ പുഞ്ചിരി അയാൾ കണ്ടില്ല.

🔥🔥🔥👌🏻👌🏻
ReplyDelete