മറ്റൊരു സ്ഥലം. മറ്റൊരു റയിൽവേ സ്റ്റേഷൻ. ഭൂതകാല ഓർമകളുടെ ഭാരവും പേറി ഒരു ട്രെയിൻ ആ റയിൽവേ സ്റ്റേഷനിലേക്ക് കിതച്ചു ചെന്നു നിന്നു. ആളുകൾ തിക്കി തിരക്കി ഇറങ്ങുകയും കയറുകയും ചെയ്യുന്ന ബഹളം. എസി കംപാർട്ട്മെണ്ടിന്റെ വിൻഡോ സീറ്റിലിരുന്ന് ബുക്ക് വായിച്ചു കൊണ്ടിരുന്ന അയാൾ തല ഉയർത്തി ചുറ്റും നോക്കി. പുറത്ത് മഴ അത്യാവശ്യം കനത്തിൽ പെയ്തു കൊണ്ടിരിക്കുന്നു. കുട ചൂടിയും അല്ലാതെയും ആളുകൾ ട്രയിനിൽ കയറുകയും സ്റ്റേഷനിൽ കൂടി നടക്കുകയും ധൃതിയിൽ ഓടുകയും ചെയ്യുന്നു. അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അതുവരെ ആളുകൾ ഉണ്ടായിരുന്ന ചില സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ചിലതിലേക്ക് പുതിയ ആളുകൾ എത്തിയിരിക്കുന്നു. അയാളുടെ സീറ്റിൽ അയാളെ കൂടാതെ മദ്ധ്യവയസകയായ ഒരു സ്ത്രീ ആണ് ഇരുന്നത്. അയാൾ നോക്കിയപ്പോൾ അവർ അയാളെ നോക്കി വെറുതെ ചിരിച്ചു. അയാളും ചിരിച്ചു. എതിർവശത്തെ സീറ്റിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു. ജനാലക്കരികിലെ സീറ്റ് അടുത്ത യാത്രക്കാരെ ആരെയോ പ്രതീക്ഷിച്ചു ഒഴിഞ്ഞു കിടന്നു. മഴ ശക്തിയാർജിച്ച് കൊണ്ടിരുന്നു. ജനാല ചില്ലിൽ നേർത്ത മഞ്ഞുപാളി.തമ്മിൽ തിരിച്ചറിയാത്ത വിധം ഇഴുകി ചേർന്ന കാൽപ്പാടുകൾ കംപാർട്ട്മെണ്ടിൽ അങ്ങോളമിങ്ങോളം ചിതറിക്കിടന്നു.അയാൾ വായിച്ചു കൊണ്ടിരുന്ന ബുക്കിലേക്ക് തന്നെ മുഖം കുനിച്ചു.
“എക്സ്ക്യുസ്മി..”
ഒരു സ്ത്രീ സ്വരം അയാളെ തട്ടി വിളിച്ചു. മുഖമുയർത്തിയപ്പോൾ, അനുസരണയില്ലാത്ത മുടിയിഴകളെ ഒതുക്കി വയ്ക്കാൻ ശ്രമിച്ചു കൊണ്ടൊരു പെൺകുട്ടി അയാളെ നോക്കി അപരിചിതത്വത്തോടെ ചിരിച്ചു. അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി. അവൾ കൈയിലിരുന്ന ബാഗ് ആയാളിരുന്ന സീറ്റിന്റെ അടിയിലേക്ക് വയ്ക്കണം എന്ന അർഥത്തിൽ ആംഗ്യം കാണിച്ചു. അയാൾ അവളുടെ സീറ്റിന്റെ അടിയിലേക്ക് ഒന്ന് കണ്ണോടിച്ചു. അവിടെ മറ്റാരുടെയൊക്കെയോ ബാഗുകൾ തിങ്ങി നിറഞ്ഞു സ്ഥാനം പിടിച്ചിരിക്കുന്നു. അയാൾ അവൾക്ക് ബാഗ് വയ്ക്കാനായി ഒരു വശത്തേക്ക് ഒതുങ്ങിയിരുന്നു കൊടുത്തു. അവൾ വലിയ ബാഗ് വച്ചിട്ട് ആശ്വാസത്തോടെ തന്റെ സീറ്റിലിരുന്നു . എന്നിട്ട് ചെറിയൊരു അസ്വസ്ഥതയോടെ അടുത്തിരുന്ന പുരുഷന്മാരെ നോക്കി. അയാൾ വായനയിലേക്ക് തന്നെ മടങ്ങി പോയിരുന്നു. അവൾ അയാളെ ഒന്ന് നോക്കിയിട്ട്, അയാൾ വായിക്കുന്ന ബുക്കിന്റെ പേര് വായിക്കാൻ ശ്രമിച്ചു. അതിനു കഴിയാതെ വന്നപ്പോൾ കൈയിലിരുന്ന ചെറിയ ബാഗ് തുറന്ന് അതിൽ നിന്നൊരു ടവൽ എടുത്തു മുഖവും കഴുത്തും അമർത്തി തുടച്ചു. ടവൽ, ബാഗിലേക്ക് തന്നെ മടക്കി വച്ചിട്ട് അവൾ ഒരു ബുക്ക് ബാഗിൽ നിന്നെടുത്തിട്ട് ബാഗ് അടച്ചു അവളുടെ വശത്ത് തന്നെ വച്ചു. വെറുതെ പേജുകൾ മറിച്ചു നോക്കി പേപ്പറിന്റെ സുഗന്ധം ആസ്വദിക്കുന്നത് പോലെ ഇരുന്നിട്ട് മടക്കി നെഞ്ചിൽ ചേർത്തു പിടിച്ചു കൊണ്ട് സീറ്റിലേക്ക് ചാരി കാലുകൾ നീട്ടി വച്ചു. അവളുടെ കാലുകൾ അയാളുടെ കാലിൽ ചെന്ന് തട്ടി. അവൾ പെട്ടെന്ന് കാലുകൾ പിൻവലിച്ചു.
“സോറി” അവൾ ഒരു വിളറിയ ചിരിയോടെ പറഞ്ഞു. അയാൾ മുഖം ഉയർത്തി അവളെ നോക്കി ചെറുതായി ചിരിച്ചു.
“ഇറ്റ്സ് ഓക്കെ..”
സംസാരിക്കാൻ ഒരു വിടവ് ലഭിച്ചത് പോലെ അവൾ പെട്ടെന്ന് ചോദിച്ചു.
“എവിടേക്കാ..?
“ചെന്നൈ..” അയാൾ മറുപടി പറഞ്ഞു.
“ഞാനും..” അയാൾ ചോദിക്കാതെ തന്നെ അവൾ പറഞ്ഞു. അയാൾ മറുപടിയായി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഇടയ്ക്ക് അവൾ നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന ബുക്കിലേക്ക് അയാളുടെ നോട്ടം പാളി . വീണ്ടും വായനയിലേക്ക് തന്നെ കുനിഞ്ഞിരുന്നു. ആയാളിലേക്ക് തുറക്കാൻ ഇനി വാതിലുകൾ ഇല്ലെന്ന് ബോധ്യപ്പെട്ടത്തോടെ അവളും സീറ്റിലേക്ക് ചാരിയിരുന്നിട്ട് പുറത്തേക്ക് മുഖം തിരിച്ചു.!

Comments
Post a Comment