Skip to main content

കടൽ - ചാപ്റ്റർ 4


ഇടയ്ക്ക് ഒന്ന് മയങ്ങിയ അവൾ പെട്ടെന്ന് ഞെട്ടിയുണർന്നു . അടുത്തിരുന്ന ആളുടെ ശരീരം ട്രെയിനിന്റെ താളത്തിനൊപ്പം അവളുടെ ദേഹത്ത് തട്ടിക്കൊണ്ടിരിക്കുന്നു. അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ബുക്ക് എടുത്ത് ബാഗിൽ വച്ചിട്ട്, ബാഗ് കയ്യിൽ എടുത്തുകൊണ്ട് അവൾ എഴുന്നേറ്റു. എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു. പലവിധ ചിന്തകളിലും സംസാരങ്ങളിലും ഉറക്കവുമൊക്കെയായി എല്ലാവരും യാത്രയിൽ മുഴുകിയിരുന്നു. അവൾ നടന്ന് വാതിലിന്റെ അടുത്തെത്തി. ആരും അവിടെ ഉണ്ടായിരുന്നില്ല എന്നത് അവളെ ആശ്വസിപ്പിച്ചു. കാറ്റിൽ പറന്നു കൊണ്ടിരുന്ന മുടിയിഴകളെ ഹെയർ ബാൻഡ് കൊണ്ട് ഒതുക്കി കെട്ടി വച്ചു. അവിടെ അങ്ങനെ നിന്നപ്പോൾ അവൾക്ക് ഒരു ശാന്തത അനുഭവപ്പെട്ടു. 

“ട്രെയിനിന്റെ വാതിലിൽ നിന്നുള്ള യാത്ര അപകടമാണ്.”

തൊട്ടു പിറകിൽ നിന്നുള്ള ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു. അവളുടെ പിറകിൽ നിന്ന് അയാൾ അവളെ നോക്കി ചിരിച്ചു. അല്പം നീണ്ട തവിട്ടു നിറം കലർന്ന മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു ഇളകി പറക്കുന്നുണ്ട്. ഇളം തവിട്ടു നിറത്തിൽ തിളങ്ങുന്ന കണ്ണുകൾ. പുരുഷന്മാരുടെ പുഞ്ചിരിയിത്രയും ശാന്തമായിരിക്കുമോ എന്ന് അവൾ 
അത്ഭുതത്തോടെ ചിന്തിച്ചു. അയാൾക്ക് ടോയിലേറ്റിലേക്ക് പോകാൻ ആണെന്ന് മനസിലായപ്പോൾ അവൾ ഒന്നും മിണ്ടാതെ പെട്ടെന്ന് വഴി ഒഴിഞ്ഞു കൊടുത്തു. അയാൾ അവളെ കടന്ന് പോയി. അവൾ വെറുതെ എന്തോ ഓർത്തിട്ടെന്നവണ്ണം പുഞ്ചിരിച്ചു. അല്പസമയത്തിനുള്ളിൽ അയാൾ തിരിച്ചു വന്നു. പോക്കറ്റിൽ നിന്ന് ടവൽ എടുത്ത് മുഖം തുടച്ചു കൊണ്ട് അവളെ നോക്കി. 

“ഞാൻ തമാശ പറഞ്ഞതല്ല. ഇവിടെ ഇങ്ങനെ നിന്നു കൊണ്ടുള്ള യാത്ര ഒഴിവാക്കുന്നത് ആണ് നല്ലത്”

“ഞാൻ വെറുതെ.. ഇരുന്ന് മടുത്തപ്പോൾ” അവൾക്ക് പെട്ടെന്ന് എന്ത് മറുപടി പറയണം എന്നു മനസിലായില്ല. 

“എന്റെ സീറ്റിൽ ഇരുന്നോളൂ” അയാൾ പറഞ്ഞത് കേട്ട് അവൾ ഒരു അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ പുഞ്ചിരിച്ചു കൊണ്ട് നടന്നു. അവൾ അവിടെ തന്നെ നിന്നു. അയാൾ അവളെ തിരിഞ്ഞു നോക്കി പറഞ്ഞു “വരൂ” 

അവൾ അറിയാതെ മുന്നോട്ട് നടന്നു. അവൾ ചെന്നപ്പോൾ അയാൾ സീറ്റ് മാറി കൊടുത്തു. അടുത്തു ഒരു സ്ത്രീ ആണ് ഇരിക്കുന്നത്. സീറ്റിൽ ഇരുന്നിട്ട് നന്ദി സ്ഫുരിക്കുന്ന മുഖത്തോടെ അവൾ അയാളെ നോക്കി. അയാൾ വായനയിലേക്ക് തന്നെ തിരിച്ചു പോയി എന്നു കണ്ട് ചെറിയൊരു നിരാശയോടെ അവൾ സീറ്റിൽ ചാരി ഇരുന്നു  കണ്ണുകൾ അടച്ചു. 






































Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

കടൽ - ചാപ്റ്റർ 2

പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ വരുന്നതിന്റെ അറിയിപ്പ് ഉയർന്നതിനൊപ്പം അയാളുടെ ഫോൺ ശബ്ദിച്ചു. നൌഷാദ് ആണ് വിളിക്കുന്നത്. അയാൾ എടുത്ത് ചെവിയിൽ ചേർത്തു. “നീ ഇതെവിടെ പോയി കിടക്കുന്നു..? ട്രെയിൻ വരുന്നു..! “ഞാൻ എത്തി,പ്ലാറ്റ്ഫോമിലുണ്ട് .. നീ എവിടെയാണ്? നൌഷാദ് പറഞ്ഞത് കേട്ട് അയാൾ ചുറ്റും നോക്കി. പ്ലാറ്റ്ഫോമിലേക്ക് കടക്കുന്ന വാതിലിനരികിൽ നിന്ന് നൌഷാദ് ചുറ്റും നോക്കുന്നത് കണ്ടു.  “തിരിഞ്ഞു നോക്ക്, ഈ ടീ ഷോപ്പിന്റെ അടുത്ത്."അത് കേട്ട് നൌഷാദ് തിരിഞ്ഞു നോക്കി. അയാളെ കണ്ടപ്പോൾ കൈ ഉയർത്തി കാണിച്ചിട്ട് ഫോൺ കട്ട് ചെയ്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് അയാളുടെ അരികിലേക്ക് നടന്നു വന്നു. വന്ന ഉടനെ അയാളെ കെട്ടിപ്പിടിച്ചു.  “ഒന്നും പറയണ്ട അളിയാ.. ഇറങ്ങാൻ ഇത്തിരി ലേറ്റ് ആയിപ്പോയി.” “ഞാൻ ഓർത്തു ഇന്നത്തെ പോക്ക് ക്യാൻസൽ ചെയ്യേണ്ടി വരുമെന്ന്” അയാൾ നൌഷാദിനെ കുറച്ചു കടുപ്പിച്ച് നോക്കി. നൌഷാദ് ചിരിച്ചു കൊണ്ട് അയാളുടെ പുറത്ത് തട്ടി. അപ്പോഴേക്കും ട്രെയിൻ അവർ നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. ആളുകൾ കയറി ഇറങ്ങുന്ന തിരക്കിനിടയിൽ അവരും കയറിയിട്ട് സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. നൌഷാദ് ആശ്വാസത്തോടെ ബാഗ് സീറ്റിൽ ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...