Skip to main content

ഫെമിനിസ്റ്റ്

വീട്ടിലെ ആകെയുള്ള ആൺതരി അച്ഛനായിരുന്നത് കൊണ്ട് ഭക്ഷണത്തിന്‍റെ  കാര്യത്തിലോ മറ്റെന്തിലുമോ വേർതിരിവുകൾ അനുഭവിക്കേണ്ടി വന്നിട്ടില്ല  ഇന്നോളം. മാത്രമല്ല കുഞ്ഞുന്നാൾ മുതൽ വീട്ടിൽ പാചകം ഒഴിച്ച ഉള്ള ജോലികൾ ചെയ്യാന്‍ അച്ഛൻ അമ്മയുടെ കൂടെ കൂടാറുമുണ്ട്. അമ്മയുടെ ഇടക്കിടക്കുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ആയിരിക്കാം അച്ഛനെ അതിനു പ്രേരിപ്പിച്ചതും. ഞങ്ങൾ മൂന്നു മക്കളെയും ദേഹം നിറയെ എണ്ണ പുരട്ടി അടുത്തുള്ള പുഴയിൽ കൊണ്ട് പോയി തേച്ചു കുളിപ്പിക്കുന്ന അച്ഛന്‍റെ രൂപം എന്‍റെ മനസ്സിൽ ഉണ്ട് ഇപ്പോഴും. നല്ല ആൺപെൺ വ്യത്യാസം കാണിക്കുന്നൊരു കുടുംബത്തിൽ ജനിച്ച ആളായിരുന്നു അമ്മയെങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തില്‍ അത്തരം വേർതിരി വുകള്‍ അമ്മയ്ക്ക് കാണിക്കേണ്ടി വന്നിട്ടില്ല. എന്നിരുന്നാലും കേരളത്തിലെ ഏതൊരു അമ്മയെയും പോലെ പെണ്‍കുട്ടി ആയാല്‍ ഉണ്ടാവേണ്ട “അടക്കമൊതുക്കം” ഉണ്ടാക്കിയെടുക്കാന്‍ അമ്മയും നല്ല പോലെ കഷ്ടപ്പെട്ടിരുന്നു. പക്ഷെ അതില്‍ നിന്ന് പുറത്ത്ചാടി “ഒച്ച” വച്ചു തുടങ്ങിയിടം മുതല്‍ ഞാനും എന്‍റെ ഉള്ളിലൊരു ഫെമിനിസ്റ്റ്   ആണ്. അന്നുമുതല്‍ കുടുംബത്തിലൊരു അഹങ്കാരിയും  കൂടിയാണ് ജനിച്ചത്. അടക്കമൊതുക്കമുള്ളവളാക്കപ്പെടാന്‍ ഞാന്‍ വാങ്ങിച്ചു കൂട്ടിയ തല്ലുകള്‍ക്കും ഒരു കുറവുമില്ല. പക്ഷെ, പ്രയോജനപ്പെട്ടില്ലെന്നു മാത്രം!!
അമ്മക്കൊരു ആൺകുട്ടി കൂടി ജനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു ഞങ്ങളുടെ അവസ്ഥ എന്ന ഞാനിടക്ക് ചിന്തിക്കാറുണ്ട്. കാരണം അത്ര പക്ഷപാതപരമായ രീതികള്‍ അമ്മയുടെ കുടുംബവീടുകളിൽ ഞാൻ കണ്ടിട്ടുണ്ട്.അമ്മയും അതെത്രത്തോളം അനുഭവിച്ചിരുന്നു എന്നതിനും നേര്‍സാക്ഷി ആയിരുന്നു ഞങ്ങള്‍ മക്കള്‍, ഇപ്പോഴുള്ള തലമുറയിലും അതങ്ങനെ തന്നെ നില്ക്കുന്നു, ഒരു മാറ്റവുമില്ലാതെ. പൊരിച്ച മീനും ഇറച്ചിയും ഒക്കെ അതിലെ ഏറ്റവും പ്രധാന ഘടകങ്ങൾ തന്നെയുമാണ്പ. ക്ഷെ കേരളത്തില്‍ അത് സാധാരണ സംഭവം മാത്രമാണല്ലോ!!,
എത്ര ട്രോളുകള്‍ നിങ്ങളുണ്ടാക്കിയാലും കേരളത്തിലെ കുടുംബങ്ങളില്‍ അതങ്ങനെ തന്നെയാണുള്ളത് എന്നതൊരു സത്യം മാത്രമാണ് എന്നതിന് അനുഭവം ധാരാളമുണ്ട് (അങ്ങനെ അല്ലാത്ത കുടുംബങ്ങൾ ഇല്ലെന്നല്ല !) സത്യം പറയുമ്പോള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് പരിഹസിച്ചു വായടപ്പിച്ചു കളഞ്ഞേക്കാം എന്ന മനോഭാവം ഉണ്ടാകുന്നത്  കുടുംബങ്ങളില്‍ ആണ്‍പക്ഷങ്ങള്‍ അനുഭവിച്ചു വരുന്ന പ്രിവിലജെസ് പെണ്‍പക്ഷങ്ങളെ എത്രത്തോളം ദയാരഹിതമായി മാറ്റി നിര്‍ത്തുന്നു എന്ന സത്യത്തിനു നേരെ ഒരു ചെറിയ കല്ലെറിഞ്ഞപ്പോള്‍ ഉണ്ടായ നോവില്‍ നിന്നാണ്. അല്ലേലും ഉള്ളത് പറയുമ്പോള്‍ കള്ളന്മാര്‍ തുള്ളിക്കൊണ്ടേ ഇരിക്കും!!
മീൻ, അല്ലെങ്കില്‍ മറ്റെന്ത് മാംസാഹാരം ആണെങ്കിലും മുഴുത്ത ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ആണുങ്ങള്‍ക്ക്  മാറ്റി വയ്ക്കും,അവര്‍ കഴിച്ചിട്ട് ബാക്കി ഉണ്ടേല്‍ വറുത്തതും പൊരിച്ചതുമൊക്കെ പെണ്ണുങ്ങള്‍ക്ക്  കിട്ടും. “ആണുങ്ങൾ കഴിച്ചിട്ട് നിങ്ങള്‍ കഴിച്ചാല്‍ മതി” എന്ന് എത്ര വട്ടം ഞാനൊക്കെ കേട്ടിരിക്കുന്നു.. ആണുങ്ങൾ ഇരിക്കുന്ന ഭാഗത്തു കൂടി നടക്കാൻ പാടില്ല,ഉറക്കെ ചിരിക്കാൻ പാടില്ല, ഉറക്കെ വർത്തമാനം പറയാൻ പാടില്ല , കാലുകളകത്തി വച്ചിരിക്കാന്‍ പാടില്ല,കാലിന്മേൽ കാൽ കയറ്റി വച്ചിരിക്കാനോ കിടക്കാനോ പാടില്ല ,പകൽ ഉറങ്ങാൻ പാടില്ല എന്നുവേണ്ട എങ്ങോട്ട്തു തിരിഞ്ഞാലുമുള്ള "അരുതുകള്‍" അനുഭവിക്കേണ്ടി വരുമെന്നതിനാൽ അവധിക്കാലത്തു അമ്മയുടെ ബന്ധു വീടുകളിൽ പോയി നിർത്തുന്ന ഇടപാടിനെ മനസ് കൊണ്ട് വെറുത്തിരുന്നു.എന്നിരുന്നാലും വേനലവധിക്കാലത്തു ബന്ധു വീട്ടിൽ കൊണ്ട് നിർത്തുക എന്നത് ഒരു അനുഷ്ഠാനം പോലെ ആവർത്തിച്ച് കൊണ്ടിരുന്നു. അമ്മയുടെ അസ്മ രോഗം മൂന്നു മക്കളെ ഒരുമിച്ച് കൂടെ നിർത്തി നോക്കുന്നതിനൊരു തടസം ഉണ്ടായിരുന്നതിനാലാവാം ബന്ധു വീടുകളിൽ പോയി നിൽക്കേണ്ടി വന്നത്. ചിന്തിച്ചു തുടങ്ങിയ കാലം മുതൽ അങ്ങനെ പോയി നിൽക്കുന്നതൊരു ജയിൽ ജീവിതം പോലെ തന്നെയായിരുന്നു.
ആർത്തവാരംഭം മുതലാണ് അവധിക്കു പോയുള്ള ഈ നിൽപ് കൂടുതൽ സങ്കീർണ്ണമായത്. സാനിറ്ററി നാപ്കിൻസ് അത്ര പ്രചാരത്തിൽ ആയിട്ടില്ലാത്തതിനാലും ഉണ്ടെങ്കിൽ തന്നെ വാങ്ങാൻ ഉള്ള അവസ്ഥ ഇല്ലാതിരുന്നതിനാലും വർഷങ്ങളോളം തുണിയുടുത്തുള്ള നീറ്റലും പുകച്ചിലുമായിട്ടായിരുന്നു ജീവിതം. കേരളത്തിലത്തൊരു സാധാരണ സംഭവം ആണെങ്കിലും കുടുംബത്തിനകത്തു നിന്ന് തന്നെ നേരിടേണ്ടി വരുന്ന മാനസിക പ്രശ്നങ്ങൾ ഒരു പെൺകുട്ടി എന്ന നിലയിലുള്ള ആത്മവിശ്വാസത്തെ പാടെ തകർക്കുന്നതായിരുന്നു. ആര്‍ത്തവവകാലങ്ങളില്‍ കൊലക്കുറ്റം ചെയ്ത പ്രതിയുടെ മാനസികാവസ്ഥയില്‍ ഏതെങ്കിലും മുറിയുടെ മൂലയില്‍ പുറത്തിറങ്ങാനോ കട്ടിലില്‍ നടു നിവര്‍ത്തി ഒന്ന് കിടക്കാനോ കസേരയിലോ വീടിന്‍റെ വരാന്തയിലോ ഒന്നിരിക്കാണോ വയ്യാതെ ഉഴറി നടക്കേണ്ടി വരുന്ന അവസ്ഥ. കിടക്കാന്‍ ഒരു പുല്പ്പാ യ തരും.തലയിണയോ പുതപ്പോ ഉപയോഗിച്ചാല്‍ അതിരാവിലെ എഴുന്നേറ്റ് പായും തലയിണ കവറും പുതപ്പും കഴുകി ഇടണം. ആര്‍ത്തവവസമയത്തുപയോഗിക്കുന്ന തുണി വളരെ രഹസ്യമായി കഴുകി ആരും കാണാത്ത ഏതേലും സ്ഥലത്ത് കൊണ്ട് പോയി ഉണക്കി എടുക്കുക എന്നതായിരുന്നു ആ കാലത്ത്ചെയ്തിരുന്ന ഏറ്റവും വലിയ റിസ്കുള്ള ജോലി. അതുകൊണ്ടു തന്നെ വൃത്തിയായി കഴുകി ഉണക്കിയ തുണി ഉപയോഗിക്കുക എന്നതിൽ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഒരിക്കൽ അപ്പൂപ്പൻ ഉപയോഗിച്ച തോർത്തിനടുത്തു ആ തുണിയിലൊരെണ്ണം കിടന്നു എന്ന കാരണത്തിന് ഞാൻ കേട്ട വഴക്ക് !! എന്നാല്‍ ആണ്‍കുട്ടികളെയോ മറ്റുള്ള മുതിര്‍ന്ന പുരുഷന്മാരേ കൊണ്ടോ,  ഇടുന്ന അടിവസ്ത്രം പോലും ഒന്ന് വെള്ളത്തില്‍ മുക്കി എടുപ്പിക്കുന്നത് കണ്ടിട്ടില്ല. അവരതിന് മെനക്കെടാറുമില്ല. വെടുപ്പായിട്ടലക്കിയില്ല എന്ന തോന്നലുണ്ടായാല്‍ അവരുണ്ടാക്കുന്ന ഗര്‍ജ്ജനങ്ങളില്‍ സഹികെടുമ്പോള്‍ മാറി നിന്ന് അണപ്പല്ല് ഞെരിക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ..
 പിന്നീടുള്ള കാലങ്ങളിൽ,അവധിക്കു ബന്ധു വീടുകളില്‍ പോയുള്ള നിൽപ് സ്വയം ഒഴിവായിക്കൊണ്ടിരുന്നു. അഞ്ചോ പത്തോ വയസുള്ള കാലത്ത് വീട്ടിൽ മുതിർന്നൊരു അപ്പൂപ്പൻ കിടന്നുറങ്ങിയത്തിനടുത്തു കൂടി തോര്‍ത്ത്‌  വീശി പാട്ടു പാടി നടന്നു പോയതിനിടക്ക് തോർത്തിന്‍റെ  അഗ്രം ആ ദേഹത്തിന്‍റെ മുഖത്തുരുമ്മി എന്ന കാരണത്താൽ കട്ടിലിന്‍റെ മൂലയിരുന്ന മുഴക്കോൽ ഒടിയുന്ന വരെ അതുകൊണ്ട്എന്നെ അടിച്ച ക്രൂരതയൊന്നും കുടുംബത്തിലെ ഒരു ആണ്‍കുട്ടിയോടും ആരും കാണിച്ച ഓര്‍മ്മയൊന്നും എനിക്കില്ല. "അവനൊരാണല്ലേ, ആൺപിള്ളേരാണേൽ അല്പം കുരുത്തക്കേടൊക്കെ വേണം" എന്ന തത്വത്തിൽ ശിക്ഷകളൊന്നും ഉണ്ടാകില്ല.
 ഒരു പൊരിച്ച മീൻ കൂടുതൽ കിട്ടാത്തതിന്‍റെ  കൊതിക്കെറുവല്ലിതെന്നും, പകരം ഭക്ഷണ കാര്യത്തിൽ നിന്ന് പോലും തുടങ്ങുന്ന അസ്വമത്വങ്ങൾ ഓരോ പെണ്ണും അവളുടെ വീട്ടിൽ നിന്ന് പോലും അനുഭവിച്ചു തുടങ്ങുന്നു എന്നും മനസിലാക്കാനുള്ള സാമാന്യ ബോധം പോലും ഇല്ലാത്ത കേരളത്തിലെ മാന്യ ദേഹങ്ങളോടു പുച്ഛം മാത്രമേ ഉള്ളു. ഇത്തരം ചെറിയ ചെറിയ അസ്വമത്വങ്ങളും സ്വന്തം ശരീരത്തോടെങ്കിലും തോന്നേണ്ട ബഹുമാനത്തെക്കാള്‍ അസഹ്യമായ അടിച്ചമർത്തലുകൾ നേരിടേണ്ടി വരുമ്പോഴും അതിനെതിരെ ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്തു തുടങ്ങുമ്പോഴും ഓരോ സ്ത്രീയിലും ഒരു ഫെമിനിസ്റ്റ് ജനിച്ചു തുടങ്ങുന്നു. സ്ലീവ്‌ലെസ് ബ്ലൗസും വട്ടപ്പൊട്ടും ഇംഗ്ലീഷ് സംസാരവും ആണ് ഫെമിനിസ്റ്റ് ആകേണ്ടതിന്‍റെ അടിസ്ഥാ യോഗ്യത എന്ന് ധരിച്ചുവശായ ഒരു സമൂഹത്തിനോട് , അവരുടെ അറിവില്ലായ്മയെ നോക്കി പരിഹസിച്ചൊരു ചിരി അങ്ങ് ചിരിക്കാനല്ലാതെ വേറൊന്നിനും സമയം മിനക്കെടുത്താനും വയ്യ. “ഞാനെങ്ങും ഫെമിസ്റ്റ് അല്ലെ “ എന്ന് പറഞ്ഞു കുല സ്ത്രീ ചമയുന്ന എല്ലാ മാന്യ സ്ത്രീകളെ , അത്തരം പ്രസ്താവനകളില്‍ നിങ്ങള്‍ നിങ്ങളെ തന്നെയാണ് ചവിട്ടി താഴ്ത്തുന്നത് എന്ന് ഇനി ഏതു കാലത്ത് നിങ്ങള്‍ തിരിച്ചറിയും.?! അത്തരം ഒരു  തിരിച്ചയിയലുകള്‍ ഒന്നും നിങ്ങളില്‍ പ്രതീഷിക്കുന്നുമില്ല. കാരണം , “പൊരിച്ചഒരു മീന്‍ കഷണം” ,മുതല്‍  കുടുംബം ഓരോ സ്ത്രീകളിലും ചാര്‍ത്തിക്കൊടുക്കുന്ന അടിമത്തം ജീവിതകാലം മുതല്‍ ഉള്ളിലൊരു മരവിച്ച വിഴുപ്പു പോലെ ചുമന്നു കൊണ്ട് നടക്കുന്ന , ഇതാണ് എന്നിലെ സ്ത്രീ എന്ന കപടആത്മ വിശ്വാസത്തില്‍ ജീവിക്കുന്ന നിങ്ങള്‍ക്കൊക്കെ ഇതേ പറയാന്‍ കഴിയൂ. അങ്ങ് മണ്ണിലോട്ടെടുക്കുന്ന കാലം വരെ അത് തന്നെയേ പറയാവൂ. കാരണം കുല സ്ത്രീ പട്ടം  കിട്ടിയില്ലേല്‍ പിന്നെ നിങ്ങളൊക്കെ പിഴച്ചവളാണ്,അഹങ്കാരികളായ ഫെമിനിച്ചികളാണ്, വെടികള്‍ ആണ്, അങ്ങനെ പലതുമാണ്. അത്തരം പട്ടങ്ങളുടെ ചാര്‍ത്തലുകള്‍ കിട്ടതിരിക്കാനാനല്ലോ ഈ കഷ്ടപ്പാട് മൊത്തം...ഇത്തരം ചാര്‍ത്തലുകളുടെ കൂട്ടത്തിലേക്ക് “ഫെമിനിച്ചി” എന്നൊരു പട്ടം കൂടി കിട്ടിയാല്‍, ഉള്ള തൂവലുകളുടെ കൂടെ ഒരെണ്ണം കൂടി എന്ന് കരുതി നെഞ്ചും വിരിച്ചു നടക്കാന്‍ ഇവിടെ "ഫെമിച്ചികള്‍" ഉണ്ടായികൊണ്ടേ ഇരിക്കും, എല്ലാക്കാലത്തും.. 

Comments

  1. എന്റെ പേര് ലിലിയൻ എൻ. ഇത് എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ ദിവസമാണ്. ഡോ. സാഗുരു എനിക്ക് നൽകിയ സഹായത്താൽ എന്റെ മുൻ ഭർത്താവിനെ മാന്ത്രികവും പ്രണയവും ഉപയോഗിച്ച് തിരികെ കൊണ്ടുവരാൻ എന്നെ സഹായിച്ചു. ഞാൻ വിവാഹിതനായി 6 വർഷമായി, ഇത് വളരെ ഭയങ്കരമായിരുന്നു, കാരണം എന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയും വിവാഹമോചനത്തിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു, എന്നാൽ ഡോ. സാഗുരു ഇൻറർനെറ്റിൽ ഇമെയിൽ കണ്ടപ്പോൾ, ഇത്രയധികം പേരെ എങ്ങനെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ച് ബന്ധം പരിഹരിക്കാൻ സഹായിക്കുക. ആളുകളെ അവരുടെ ബന്ധത്തിൽ സന്തുഷ്ടരാക്കുക. ഞാൻ എന്റെ സാഹചര്യം അദ്ദേഹത്തോട് വിശദീകരിച്ചു, എന്നിട്ട് അവന്റെ സഹായം തേടി, പക്ഷേ എന്റെ ഏറ്റവും വലിയ ആശ്ചര്യത്തിന്, അദ്ദേഹം എന്റെ കാര്യത്തിൽ എന്നെ സഹായിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ഞാൻ ഇപ്പോൾ ആഘോഷിക്കുകയാണ്, കാരണം എന്റെ ഭർത്താവ് നല്ല കാര്യങ്ങൾക്കായി മാറിയിരിക്കുന്നു. അവൻ എപ്പോഴും എന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നു, എന്റെ സമ്മാനം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ ദാമ്പത്യം ഞാൻ ശരിക്കും ആസ്വദിക്കുന്നു, എന്തൊരു വലിയ ആഘോഷം. ഞാൻ‌ ഇൻറർ‌നെറ്റിൽ‌ സാക്ഷ്യപ്പെടുത്തുന്നത് തുടരും, കാരണം ഡോ. ​​സാഗുരു യഥാർത്ഥ അക്ഷരപ്പിശകാണ്. ഇമെയിൽ വഴി ഇപ്പോൾ ബന്ധപ്പെടുന്ന ഡോക്ടർ സാഗുരുവിനെ സഹായിക്കാൻ നിങ്ങൾക്ക് ആവശ്യമുണ്ടോ: drsagurusolutions@gmail.com അല്ലെങ്കിൽ ഈ നമ്പറിൽ അദ്ദേഹത്തെ വാട്ട്‌സ്ആപ്പ് ചെയ്യുക +2349037545183 നിങ്ങളുടെ പ്രശ്‌നത്തിനുള്ള ഒരേയൊരു ഉത്തരം അവനാണ്, മാത്രമല്ല നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യുന്നു.
    1 ലവ് സ്പെൽ
    2 വിൻ എക്സ് ബാക്ക്
    3 ഗർഭത്തിൻറെ ഫലം
    4 പ്രൊമോഷൻ സ്പെൽ
    5 സംരക്ഷണ സ്പെൽ
    6 ബിസിനസ്സ് സ്പെൽ
    7 നല്ല ജോലി സ്പെൽ
    8 ലോട്ടറി സ്പെൽ, കോർട്ട് കേസ് സ്പെൽ.

    ReplyDelete

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...