ഒരു ഒറ്റവരി കവിതയുടെ കാഴ്ചക്കപ്പുറം
എന്നെ വായിച്ച , എന്നെ കണ്ട
കണ്ണുകളാണ് നീ..
ഇരുകരകൾക്കിടയിലെ -
നേർത്ത ഇടനാഴിയിൽ
ഒറ്റയ്ക്ക് ഒഴുകുന്ന നിശബ്ദത..
തണുപ്പ് പൂത്ത നോട്ടങ്ങളിൽ,
ഒഴിഞ്ഞുമാറിയ മൗനങ്ങളിൽ,
അതേ ദൂരം.. അതേ വേഗം..
മരണതീരത്തിനപ്പുറം,
എന്റെ ചില്ലയിൽ ബാക്കിയാവാൻ
ഞാൻ കുറിച്ച ഒരേ ഒരു കവിത..
Comments
Post a Comment