ആരോ വിളിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഞാന്‍ എവിടെയാണ് കിടക്കുന്നതെന്ന്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ചുറ്റും ഇരുട്ടാണ്. റോഡില്‍ കൂടി പോകുന്ന ചില വാഹനങ്ങളുടെ വെളിച്ചം ഞാനിരിക്കുന്ന ഭാഗത്തെ ഇരുട്ടിലേക്ക് ഇടക്കിടക്ക് പതിയുന്നുണ്ട്..ഞാന്‍ കണ്ണ് തിരുമ്മി നോക്കിയപ്പോള്‍ മുന്നിലാരോ നില്‍ക്കുന്നതായി തോന്നി. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു സ്ത്രീ ആണെന്ന് മനസിലായി. ഞാന്‍ കിടന്നിരുന്നത് നഗരത്തിലെ പണിനടന്നുകൊണ്ടിരിക്കുന്ന പാലത്തിനടിയില്‍ ആണെന്നും ,എനിക്ക് പോകേണ്ട ബസ് വെളുപ്പിനെ ഉള്ളൂ എന്ന് അറിഞ്ഞു കറങ്ങി നടന്നിട്ടവസാനം വിശ്രമിക്കാന്‍ ഒരിടം നോക്കി ഞാന്‍ തന്നെ കണ്ടു പിടിച്ച സ്ഥലമാണത് എന്നുമുള്ള ഓര്‍മ്മകള്‍ എന്‍റെ ബോധത്തിലേക്ക് പതിയെ എത്തി. മുന്നില്‍ നില്‍ക്കുന്നസ്ത്രീ രൂപത്തെ ഞാന്‍ വീണ്ടും നോക്കി. അവള്‍ പതിയെ എന്‍റെ മുഖത്തിനു നേരെ കുനിഞ്ഞു."സാറേ.." അവളുടെ സൌമ്യമായ സ്വരം. ഏതോ വില കുറഞ്ഞ സുഗന്ധദ്രവ്യത്തിന്‍റെ ഗന്ധം എന്‍റെ മൂക്കിലുരസി...മുന്നോട്ട് കുനിഞ്ഞപ്പോള്‍ പിന്നിയിട്ട നീണ്ട മുടിക്കൊപ്പം വാടിയ മുല്ലപ്പ...