മേഘങ്ങള്‍ക്കും വഴി കാണിച്ചവള്‍,
കണ്ണില്ലാത്തൊരു മൂര്‍ത്തിക്ക് മുന്നില്‍
കണ്ണുകളടഞ്ഞ് ,നിശബ്ദയാക്കപ്പെട്ട് ,
നിര്‍ജ്ജീവമാക്കപ്പെട്ട്
വഴി മറന്നു കിടന്നിരുന്നു.
പുറത്ത്, അവളെ തിരഞ്ഞൊരു
അജ്ഞാത ലോകം അലമുറയിട്ടു പാഞ്ഞു ..
അവളെകാത്ത് ഇന്നും നക്ഷത്രങ്ങള്‍
ആ കുന്നിന്‍ചരുവില്‍
വീണു മരിച്ചിരിക്കാം..
അവളെ തിരഞ്ഞ് അവളുടെ
കുഞ്ഞു കുതിരകള്‍ക്ക്
പിന്നെയും വഴി തെറ്റിയിരിക്കാം..
അച്ഛന്‍റെ പൂവായിരുന്നവള്‍,
നിറഞ്ഞു പൂക്കുന്ന വയലറ്റ് പൂവ്..
കണ്ണിലും ചുണ്ടിലും ഒരേ നിറമണിഞ്ഞവള്‍..
കുളമ്പടിയൊച്ചക്കൊപ്പം നടന്നവള്‍..
അതിരില്ലാത്ത ലോകത്തെ ഒപ്പം കൂട്ടിയവള്‍...
ഇനി, ചിതറിയവള്‍..
ചുവപ്പ്പൊ ടിഞ്ഞ ,ചതഞ്ഞരഞ്ഞ
വയലറ്റ് പാടമായവള്‍..
ചിതറിയവള്‍..
ഗര്‍ഭപാത്രത്തിനു തിരിച്ചറിയാനാവാത്ത വിധം!!
അവള്‍ മേയാന്‍ വിട്ട കുതിരകള്‍
നക്ഷത്രലോകത്ത്
അവളെ കൂട്ട് ചേര്‍ത്തു..
താഴെ മണ്ണില്‍, ഒരു തരിയവകാശം
ഇല്ലാതെ അവളുടെ ലോകം
വഴി മാറി നടന്നു...
വയലറ്റ് പൂവിനി പൂക്കാനില്ലാത്ത
വസന്തങ്ങള്‍ അഴുകി തുടങ്ങി..
അവളുടെ മണ്‍കൂനയിലൊരു
കാറ്റിന്‍റെ മുരള്‍ച്ച
ഗതിതേടിയാര്‍ത്തു തുടങ്ങി..
Comments
Post a Comment