കടപ്പുറത്ത് വച്ചിരുന്ന “ആസിഫ”യുടെ ഫോട്ടോ കണ്ട അവന്‍ അതിലേക്ക് കൈചൂണ്ടി ഞങ്ങളോട് പറഞ്ഞു “ദേ..ഈ മോളാണ് മരിച്ചു പോയത്. പിള്ളേരെ പിടുത്തക്കാരുണ്ടല്ലോ, അവര്‍ മയങ്ങുന്ന മുട്ടായി കൊടുത്ത് മയക്കിയിട്ടു ചുടുകല്ല് വച്ചു തലക്കടിച്ചു കൊന്നു” അവനു കിട്ടിയ കുഞ്ഞറിവില്‍ നിന്നുകൊണ്ട് അവനത് പറയുമ്പോള്‍ അവന്‍റെ മുഖത്ത് തെളിഞ്ഞ വിഷാദം എന്നെ അമ്പരപ്പിച്ചു കളഞ്ഞു. ഒരു പക്ഷെ അവനവന്‍റെ കുഞ്ഞനിയത്തിയെ ഒരു നിമിഷം ഓര്‍ത്തിരിക്കണം.ഒരു അഞ്ചുവയസ്സുകാരന്‍റെ നിഷ്കളങ്കതക്കൊപ്പം ജീവിതം അവനെ പക്വത ഉള്ളവനാക്കി മാറ്റിയിരിക്കുന്നു എന്നത് അവന്‍റെ സംസാരത്തിലുടനീളം പ്രകടമായിരുന്നു.ഒരു സായാഹ്നം വെറുതെ ചിലവിടാന്‍ ശംഖുമുഖം ബീച്ചില്‍ എത്തിയ ഞങ്ങള്‍ ആളുകള്‍ക്കിടയിലൂടെ വെറുതെ നടന്നു, തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോഴാണ് അവനെ കണ്ടത്.ഒറ്റക്കൊരു സിമന്‍റ് ബെഞ്ചില്‍ കൈയിലെ ചെറിയ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നവന്‍.ഫോണിന്‍റെ ക്യാമറ തനിക്കു നേരെ വരത്തക്കവണ്ണം തിരിച്ചു പിടിച്ചു ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന അവന്‍റെ സ്വകാര്യതയിലേക്ക് ഞങ്ങള്‍ ഇടിച്ചു കയറി. ആദ്യത്തെ അകല്‍ച്ച വിട്ടവന്‍ ഞങ്ങളുടെ ഫോണില്‍ പതിഞ്ഞ അവന്‍റെ ഫോട്ടോ കണ്ട് ഉറക്കെ ചിരിച്ചു.അവന്‍റെ കൈയിലിരുന്ന ഫോണില്‍ തന്നെ, അവന്‍റെ ഒപ്പം ഫോട്ടോ എടുക്കണം എന്ന അവന്‍റെ ആവശ്യത്തിനു ഞങ്ങള്‍ ഇരുന്നു. ആ ഫോട്ടോകള്‍ നോക്കി അവന്‍ അത്ഭുതത്തോടെ ഉറക്കെ ചിരിച്ചത് എന്തിനാണെന്ന്‍ എനിക്ക് മനസിലായില്ല.!!പക്ഷെ അവനെന്‍റെ കൈയില്‍ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.അവനിരുന്ന ബെഞ്ചിനു തൊട്ടുപിറകില്‍ ഐസ്ക്രീം വില്‍ക്കുന്ന അവന്‍റെ അമ്മയുടെ അടുത്തേക്ക് നടക്കുമ്പോള്‍ ആണവന്‍ എന്‍റെ തലയിലെ ഫ്ലവര്‍ റിംഗ് ചൂണ്ടി എന്നോട് ചോദിച്ചു “ഇതെവിടുന്നാ”?!.അവന്‍റെ അമ്മയോട് അവന്‍ പറഞ്ഞു “അമ്മെ, ഈ ചേച്ചിയുടെ തലയിലിരിക്കുന്നത് എനിക്കും വേണം”. “അത് പെണ്‍പിള്ളേര്‍ക്കുള്ളതാടാ” എന്നു പറഞ്ഞ അമ്മയോട് അവന്‍ പറഞ്ഞത് “അങ്ങനെ നിയമമൊന്നുമില്ലലോ” എന്നായിരുന്നു.അത് കേട്ട് ഞങ്ങള്‍ അവനെയും കൊണ്ട് ആ കടക്കാരനെ തേടി കടല്‍ത്തീത്തേക്ക് നടന്നു. എന്‍റെ കൈയില്‍ തൂങ്ങി ഉത്സാഹത്തോടെ നടക്കുന്നതിനിടയില്‍ ആണവന്‍ “ആസിഫ”യുടെ ഫോട്ടോ കണ്ടതും ആ വിവരണം തന്നതും. കടക്കാരന്‍റെ കൈയിലെ പലവര്‍ണ്ണത്തിലുള്ള പൂക്കള്‍ ചൂണ്ടിക്കാട്ടി അവന്‍റെ ശ്രദ്ധതിരിച്ചു. കൈയില്‍ കിട്ടിയ ഉടനെ അവനത് തലയില്‍ ചൂടി വീണ്ടും എനിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. “നമുക്ക് ഒരു ചോളം വാങ്ങിച്ചാലോ”?! അതിനകം എന്ത് ആവശ്യവും ചോദിക്കാന്‍ കഴിയുന്ന അവന്‍റെ ചേട്ടനും ചേച്ചിയുമായി അവന്‍ ഞങ്ങളെ കണ്ടിരിക്കണം.!! അവനവിടെ എല്ലാവര്‍ക്കും സുപരിചിതനാണെന്ന് അതിനിടയില്‍ മനസിലായി .എല്ലാ കച്ചവടക്കാരും അവനോടു സ്നേഹത്തോടെ സംസാരിക്കുകയും അവന്‍റെ മറുപടി കേള്‍ക്കാനെന്നവണ്ണം അവനെ കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വെന്ത ചോളം കൈയില്‍ കിട്ടിയതും അവനെന്‍റെ കൈയില്‍ പിടിച്ചു അമ്മയുടെ അടുത്തേക്ക് നടന്നു. തലയിലിരുന്ന ഫ്ലവര്‍ റിംഗ് അവന്‍ അമ്മയെ സന്തോഷത്തോടെ കാണിച്ചു. "ഇനി കണ്ണെഴുതി പൊട്ടുതൊട്ടാല്‍ മതിയെന്ന" അമ്മയുടെ കളിയാക്കല്‍ കേട്ടവന്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് കൈയിലിരുന്ന ചോളം അമ്മയെ ഏല്‍പ്പിച്ചു. "എന്ത് കിട്ടിയാലും ആദ്യം എനിക്ക് കൊണ്ട് തരും" അവര്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അവന്‍ പെട്ടെന്ന് പറഞ്ഞു തുടങ്ങി " അമ്മ ഇന്നലെ വയ്യാതെ കിടപ്പിലായിപ്പോയി. അത് കൊണ്ട് ഞാന്‍ തനിയെ ചപ്പാത്തി ഉണ്ടാക്കി തിന്നു.പക്ഷെ പപ്പടം പോലെ ആയിപ്പോയി.എന്നാലും ഞാന്‍ ചുരുട്ടിപ്പിടിച്ചു തിന്നു".അത് ശരിയാണെന്ന അര്‍ത്ഥത്തില്‍ അവന്‍റെ അമ്മ തലകുലുക്കി." എനിക്ക് വയ്യതായാല്‍ അവന്‍ എന്നെ ബുദ്ധിമുട്ടിക്കാന്‍ നില്‍ക്കില്ല.എല്ലാം തനിയെ ചെയ്തോളും"
"നമുക്ക് കടലില്‍ ഒന്നിറങ്ങാം ചേച്ചി"..അവനെന്‍റെ കൈയില്‍ പിടിച്ചു വലിച്ചു. അവന്‍റെ മുഖത്തെ അഭ്യര്‍ത്ഥന കാണാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങളുടെ കൈകളില്‍ തൂങ്ങി അവന്‍ നടന്നു. പാഞ്ഞു വരുന്ന തിരകളില്‍ സന്ദീപ് അവനെ എടുത്തുയര്‍ത്തി. സന്ദീപിന്‍റെ കൈകളില്‍ പിടിച്ച് ഒച്ച വച്ചു ചിരിക്കുന്ന അവനെ അവിടെ ഉള്ളവര്‍ അത്ഭുതത്തോടെ നോക്കി. നനഞ്ഞ കാലുകളോടെ തിരികെ നടക്കുമ്പോള്‍ അവന്‍ ഞങ്ങളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു. "നമുക്ക് ആ ബെഞ്ചില്‍ കുറച്ചൂടി ഇരിക്കാം " അവനു ഞങ്ങളെ പിരിയണം എന്നുണ്ടായിരുന്നില്ല. " അവര് നാളേം വരുമെടാ" അവന്‍റെ അമ്മയുടെയും ഞങ്ങളുടെയും ആശ്വാസ വാക്കില്‍ മനസില്ലാമനസോടെ അവനെന്‍റെ കൈ വിട്ടു. അവന്‍ ഞങ്ങളുടെ പേരോ സ്ഥലമോ ഒന്നും ചോദിച്ചില്ല. പക്ഷെ യാത്ര പറയാന്‍ കൈ വീശുമ്പോള്‍ അവനെന്നെ നീട്ടി വിളിച്ചു ,"റോസ് ചേച്ചീ...ടാറ്റാ" അവനെനിക്ക് ഇട്ടു തന്ന ആ പേരില്‍ അവനോടു താങ്ക്സ് പറഞ്ഞു ഞങ്ങള്‍ നടന്നു. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയതും അവന്‍ ഓടി വന്നെന്‍റെ കഴുത്തില്‍ തൂങ്ങി കവിളിലൊരു കുഞ്ഞുമ്മ നല്‍കി. അപ്രതീഷിതമായ ആ സ്നേഹോഷ്മളതയില്‍ ഞാന്‍ കുതിര്‍ന്നു പോയി. അവനെ ചുറ്റി പിടിച്ചോരുമ്മ നല്‍കി. സന്ദീപിന്‍റെ ദേഹത്തേക്ക് ചാടി വീണവന്‍ കഴുത്തില്‍ കൈ ചുറ്റി കവിളില്‍ ചുണ്ടുകള്‍ ചേര്‍ത്തു. പ്രിയപ്പെട്ടതെന്തോ നഷ്ടപെടുന്ന പോലെ അവന്‍റെ കുഞ്ഞുമുഖത്ത് സങ്കടം നിറഞ്ഞു.സന്ദീപ് അവനെ പൊക്കിയെടുത്ത് വട്ടം കറക്കി. അവന്‍ ഉറക്കെ ചിരിച്ചു. മനസോടെ അല്ലെങ്കിലും അവനെ അവിടെ നിര്‍ത്തി പോരുമ്പോള്‍ നിഷ്കളങ്കമായ സ്നേഹം കൊണ്ട് അവന്‍ അവിസ്മരണീയമാക്കി തന്ന ആ വൈകുന്നേരത്തിനു അവനോട് നന്ദിയുള്ളവരായിതീര്‍ന്നിരുന്നു ഞങ്ങള്‍. വീണ്ടും തിരിഞ്ഞു നോക്കുമ്പോള്‍ അവനവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു!!!

Comments
Post a Comment