പുഴയായിരുന്നവള്‍ ,,
വഴി നീളെ പിന്തുടര്‍ന്ന്
പിടിച്ചു കെട്ടിയവര്‍..
കാലമില്ലാത്തവള്‍, ദേശമില്ലാത്തവള്‍..
നിറമില്ലാത്തവള്‍, കനവില്ലാത്തവള്‍.
നമ്മളല്ലാത്തവള്‍, നമ്മളറിയാത്തവള്‍.
ഒരൊറ്റ നിമിഷത്തിന്‍റെ വേഗതയില്‍ ,
മരുഭൂമിയായവള്‍!!
നിശ്വാസങ്ങളാല്‍ കൈമറിഞ്ഞ് പോയവള്‍..
പല മൌനങ്ങളില്‍ , പല തേരോട്ടങ്ങളില്‍,
വേര്‍തിരിഞ്ഞു പോയവള്‍..
നിഴലായിരുന്നവള്‍, നിലാവും!!
തിരയായിരുന്നവള്‍, തീരവും..!!
Comments
Post a Comment