പ്രസവം എന്ന, സ്ത്രീജന്മത്തെ ധന്യമാക്കുന്ന ആ പ്രതിഭാസത്തെ കുറിച്ച് കേൾക്കുമ്പോൾ എനിക്കത്ര വലിയ രോമാഞ്ചം ഒന്നും തോന്നാത്തത് ഒരുപക്ഷെ, വർഷങ്ങൾക്കിപ്പുറം എന്‍റെ മനസ്സിൽ കുഞ്ഞുമോൾ എന്ന എനിക്കാരുമല്ലാത്ത ആ സ്ത്രീ ജീവിച്ചിരിക്കുന്നത് കൊണ്ടാകാം.അല്പം ഇരുണ്ട നിറത്തിൽ നല്ല ഉയരവും അതിനനുസരിച്ചു വണ്ണവും ഒക്കെ ഉള്ള , നീണ്ട ഇടതൂർന്ന മുടിയുള്ള ഒരൊത്ത അച്ചായത്തി..അതാണ് എന്‍റെ ഓർമയിലെ കുഞ്ഞുമോൾ. പഴയ ക്രിസ്ത്യൻ തറവാടിനെ അനുസ്മരിപ്പിക്കുന്ന ആ വീട് വിട്ട് അയൽവക്കങ്ങളിലേക്കൊന്നും അവരെ അങ്ങനെ കാണാറില്ല. മകനും ഭർത്താവും ആ വീടും, അതായിരുന്നു അവരുടെ ലോകം. ഒരു വെളുപ്പാൻകാലത്തു വാഹനത്തിന്‍റെയും ആളുകൾ ഉറക്കെ സംസാരിക്കുന്നതിന്‍റെയും ശബ്ദം കേട്ടുണർന്നു കിടന്ന് ഞാൻ ശ്രദ്ധിച്ചു.അൽപ നേരം കഴിഞ്ഞു പുറത്തു നിന്ന് വന്ന അമ്മ "കുഞ്ഞുമോളെ പ്രസവത്തിനു കൊണ്ട് പോയി" എന്ന് പറഞ്ഞപ്പോഴാണ് അവർ രണ്ടാമതെയും ഗർഭിണി ആയിരുന്നു എന്ന് മനസിലാകുന്നത്. "പോയിട്ട് വരാം" എന്ന് ചുറ്റും കൂടിയവരോടായി സൗമ്യമായി പറഞ്ഞു കൊണ്ട് ഭർത്താവിനും ബന്ധുക്കൾക്കും ഒപ്പം കാറിൽ കയറി പോകുന്ന കുഞ്ഞുമോളെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി. ഉച്ചയോടു കൂടി ആ വാർത്തയെത്തി, ആരോഗ്യമുള്ളൊരു ആൺകുഞ്ഞിനെ പ്രസവിച്ച കുഞ്ഞുമോൾ തിരിച്ചെത്തുന്നു, ജീവനില്ലാത്ത ശരീരമായി.വാര്‍ത്ത കേട്ട് ജനം ആ വീട്ടിലെക്കൊഴുകി. പ്രസവാനന്തരം തുടർന്ന, നിലക്കാത്ത രക്തപ്രവാഹം മൂലം മറ്റൊരു ആശുപത്രിയിലേക്കയക്കപ്പെട്ടെങ്കിലും ,യാത്രാമദ്ധ്യേ കുഞ്ഞുമോൾ മരണപ്പെടുകയായിരുന്നു..എന്‍റെ ഓർമയിലെ , ഒരു സ്ത്രീയുടെ ആദ്യമരണം. വൈകുന്നേരത്തോടെ കുഞ്ഞുമോൾ വീട്ടില്‍ തിരികെ എത്തി..തൂവെള്ള നിറത്തിലുള്ള വിവാഹ വസ്ത്രം ധരിച്ച് തലയിൽ പുഷ്പ കിരീടം ചൂടി, കൈകളിൽ പൂക്കളേന്തി അവൾ കണ്ണുകളടച്ചു കിടന്നു..അമ്മയുടെ മുഖം കാണാന്‍ കഴിയാതെ,കുഞ്ഞുമോളുടെ മകന്‍ ആരോടെയോ കൈകളില്‍ ഉറങ്ങി. സങ്കടത്തിന്‍റെ പാരമ്യതയില്‍ കുഞ്ഞുമോളുടെ ഭര്‍ത്താവിന്‍റെ സ്വബോധം ഇടക്കിടക്ക് നഷ്ട്ടപ്പെട്ടു കൊണ്ടിരുന്നു.നിനച്ചിരിക്കാതെയുള്ള നഷ്ടപ്പെടലിന്‍റെ വേദനയില്‍ അത്രമേല്‍ ദൈന്യതയോടെ വിലപിക്കുന്ന ഒരു പുരുഷനെ ഞാന്‍ അതിന് മുന്‍പോ അതിന് ശേഷമോ കണ്ടിട്ടില്ല...കുഞ്ഞുമോള്‍ കിടന്നിരുന്ന ശവപ്പെട്ടിയില്‍ ഒതുങ്ങാതെ പുറത്തേക്ക് നീണ്ടു കിടന്ന മുടിയിഴകളില്‍ നോക്കി ഞാന്‍ സങ്കടത്തോടെ നിന്നു. നൊമ്പരങ്ങളെയും തേങ്ങലുകളെയും ബാക്കിയാക്കി കുഞ്ഞുമോള്‍ അവസാനയാത്രക്കായി സെമിത്തേരിയിലേക്ക് എടുക്കപ്പെട്ടു. കുഞ്ഞുമോള്‍, ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി എന്‍റെ മനസില്‍ നീറിക്കൊണ്ടിരുന്നു, അന്നും ഇന്നും. അമ്മയില്ലാത്തൊരു കുഞ്ഞിനു വേണ്ടി, കുഞ്ഞുമോളുടെ മരണത്തിന്‍റെ മൂന്നാം മാസം ഭര്‍ത്താവിനെ ബന്ധുക്കള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചു. കുഞ്ഞുമോള്‍ എന്ന “പ്രസവത്തോടെ മരണപ്പെട്ട സ്ത്രീ” മറവിയിലാണ്ടു പോകുന്നത് ഞാന്‍ കണ്ടു നിന്നു!!
ചിലപ്പോള്‍, ഒറ്റപ്പെട്ട ചില പ്രസവമരണ സംഭവങ്ങളില്‍ ഒന്ന് മാത്രമായിരിക്കാം കുഞ്ഞുമോള്‍. പക്ഷെ, കുടുംബത്തിന്‍റെ പിന്തുടര്‍ച്ച എന്ന കാഴ്ചപ്പാടിന് വേണ്ടി ബലിയാടായവള്‍, അതാണെനിക്ക് കുഞ്ഞുമോള്‍. “മാതൃത്വത്തിന്‍റെ അവാച്യമായ അനുഭൂതി” എന്ന സങ്കല്പത്തിനപ്പുറം പ്രസവം എന്ന വാക്ക് എന്‍റെ മനസ്സില്‍ പതിപ്പിച്ചു തന്നത്, ഒരു പകല്‍ തീരുമ്പോഴേക്കും മരണത്തിലേക്ക് നിസ്സാരമായി നടന്നു പോയ ഒരു സ്ത്രീയുടെ മുഖമാണ്, മരണത്തിന്‍റെ മുഖം..
ചിലപ്പോള്‍, ഒറ്റപ്പെട്ട ചില പ്രസവമരണ സംഭവങ്ങളില്‍ ഒന്ന് മാത്രമായിരിക്കാം കുഞ്ഞുമോള്‍. പക്ഷെ, കുടുംബത്തിന്‍റെ പിന്തുടര്‍ച്ച എന്ന കാഴ്ചപ്പാടിന് വേണ്ടി ബലിയാടായവള്‍, അതാണെനിക്ക് കുഞ്ഞുമോള്‍. “മാതൃത്വത്തിന്‍റെ അവാച്യമായ അനുഭൂതി” എന്ന സങ്കല്പത്തിനപ്പുറം പ്രസവം എന്ന വാക്ക് എന്‍റെ മനസ്സില്‍ പതിപ്പിച്ചു തന്നത്, ഒരു പകല്‍ തീരുമ്പോഴേക്കും മരണത്തിലേക്ക് നിസ്സാരമായി നടന്നു പോയ ഒരു സ്ത്രീയുടെ മുഖമാണ്, മരണത്തിന്‍റെ മുഖം..
Comments
Post a Comment