Skip to main content

ആദിവാസി ജനത


ആദിവാസിജനവിഭാഗങ്ങള്ക്ക്  വേണ്ടിയുള്ള വികസനനയങ്ങള്‍  ഇപ്പോഴും തുടങ്ങിയിടത്തു നിന്ന് ഒരടി പോലും മുന്നോട്ട് നീങ്ങിയിട്ടില്ലാ  എന്നത് മനസിലാകണം  എങ്കിൽ വയനാട് മാത്രമല്ലാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് ആദിവാസി മേഖലകള്‍ കൂടി കാണണം. പത്തനംതിട്ടയിലെ പെരുനാട് , ളാഹ പഞ്ചായത്തുകളിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി കുടുംബങ്ങൾ ഇരുന്നൂറിന് മേൽ വരും. ഇവരെല്ലാവരും തന്നെ കാട്ടിനുള്ളിൽ നിന്ന് വിഭവ ശേഖരണം നടത്തി ജീവിക്കുന്നവരാണ്. വീട്, ശൌചാലയം, വെള്ളം,വെളിച്ചം,പോഷകാഹാരം,വിദ്യാഭ്യാസം, തുടങ്ങി ഒരു മനുഷ്യന്  ജീവിക്കാൻ ആവശ്യമായ ഒരു സൗകര്യങ്ങളും ഇല്ലാതെ മാസംതോറും ഗവണ്മെന്റ് പ്രതിനിധികൾ വഴിപാട് പോലെ കൊണ്ടെത്തിക്കുന്ന അരിയും പയറുപരിപ്പ് വർഗ്ഗങ്ങളും ഭിക്ഷ പോലെ സ്വീകരിച്ചു കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണങ്ങളിൽ ജീവൻ കൈയിൽ പിടിച്ചു വനമേഖലയിൽ ജീവിച്ചു പോരുന്നവർ.  ആദിവാസികളുടെ വികസനം എന്ന പേരിൽ എണ്ണിയാലൊടുങ്ങാത്ത ഫണ്ടുകൾ നില നിൽക്കുമ്പോഴും ഇവർക്ക് വീട് എന്നത് ഒരു സ്വപ്നം മാത്രം. ഗവണ്മെന്റ് നൽകുന്ന ടാർപോളിൻ ഷീറ്റുകൾ മറച്ചുണ്ടാക്കിഎടുക്കുന്ന താൽക്കാലിക ഷെഡുകൾ കാടിനുള്ളിൽ എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടാകും എന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ .കാട്ടിനുള്ളിൽ വിഭവ ശേഖരണത്തിന് പുരുഷന്മാര്‍ പോകുമ്പോൾ സ്ത്രീകളെയും കുട്ടികളെയും ഒറ്റക്കാക്കാൻ കഴിയാത്തതിനാൽ ഉള്ളതെല്ലാം അവിടെ തന്നെ ഉപേക്ഷിച്ചു അവർക്കു മറ്റൊരിടത്തേക്ക് നീങ്ങേണ്ടി വരുന്നു.  "സ്ഥിരമായി ഒരിടത്തു ജീവിക്കാൻ ഇഷ്ടമില്ലാത്തവർ " എന്ന ന്യായത്തിന്മേൽ അധികാരികളുടെ കണ്ണുകൾ അവർക്കു നേരെ തുറക്കുന്നതേയില്ല . തങ്ങൾക്കു വീട് നിർമ്മിച്ച് നൽകും എന്ന ഉറപ്പിന്മേൽ ഇരുന്നൂറോളം കുടുംബൾക്കു വേണ്ടി സ്ഥലം അളന്നിട്ടേക്കുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി  എന്നാണിവർ പറയുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റെഷന്‍ വളര്‍ന്നു  പടര്‍ന്നു  കിടക്കുന്നതും ഇവിടെ തന്നെ. കൈക്കുഞ്ഞുങ്ങളുമായി,കാടിന് നടുവിൽ മഴയും മഞ്ഞും വെയിലും കൊണ്ട് വന്യ മൃഗങ്ങളുടെ ഏത് നേരത്തുമുള്ള ആക്രമണങ്ങൾ ഭയന്ന് ജീവിക്കേണ്ടി വരുന്ന മനുഷ്യാവസ്ഥ  എത്രത്തോളം ഭീകരമാണെന്ന് , എന്തിനും ഏതിനും പരാതികളുമായി ജീവിക്കുന്ന നമ്മളിൽ ആർക്കും തന്നെ മനസ്സിലാവാത്ത യാഥാർഥ്യമാണ്. മണ്ണും മരവും നശിപ്പിച്ചു വെള്ളവും വായുവും മലിനമാക്കി വികസനമെന്ന നാട്യത്തിൽ പുതുതലമുറക്കിനി ഇടമില്ലാത്ത വിധം പ്രകൃതിയെ ചൂഷണം ചെയ്യുന്ന കുത്തകമുതലാളിമാർക്കില്ലാത്ത നിയമാവലികളാണ് കാടിനെ  ആശ്രയിച്ചു കാടിന്റെക മാറിലുറങ്ങി ഉണരുന്നൊരു ജനവിഭാഗങ്ങൾക്ക് ഭരണകൂടം കൽപ്പിച്ചു നൽകുന്നത്. തലമുറകളായി അനുഭവിച്ചു വരുന്ന ഈ ദുരിതങ്ങൾക്ക്, അവഗണനകൾക്ക്, നഷ്ട്ടപ്പെട്ടുപോകുന്ന ജീവിതത്തിന്  ആര് ,എന്ന് ഇനി മാറ്റം നേടി തരുമെന്നുള്ള അവരുടെ ചോദ്യത്തിന് ആരാണ് മറുപടി നൽകുക.?!!












Comments

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...