വേഗങ്ങളെ പിടിച്ചു നിർത്തി
കല്ല് കെട്ടി, കമ്പു കോർത്തു
ഉള്ളുറഞ്ഞു കനം തിങ്ങിയ
മൗനമാക്കുമ്പോൾ ,
പൊട്ടിയുതിർന്നുണർന്നു
വരുന്നൊരു കാലം അടിയിലെവിടെയോ
അടിഞ്ഞു കിടന്നിരുന്നു .
ഉയിർക്കൊണ്ട പുതിയ പ്രവാഹങ്ങളിൽ
തുരുമ്പെടുത്ത പടവാളുകൾ
തീരം തേടി പാഞ്ഞു,സീമകളില്ലാതെ ..
മറഞ്ഞുപോയ ഓർമകൾക്ക് ഇത്രയേറെ
മുറിവുണ്ടാക്കാൻ കഴിയുമെന്ന്
ഓർമിപ്പിച്ചു കൊണ്ട് ,
പിന്നെയും നിസ്സംഗമായി
തീ പടർന്നു കൊണ്ടിരുന്നു .
ഇരുകരകളിലെയും സ്വർഗം
നഷ്ടപ്പെടുന്നവർ,
ഭൂമിയും ആകാശവും
മാത്രമല്ലാതൊരു നിയമം തേടുന്നവരായി..
തേടിചെല്ലാനില്ലാത്ത വിധം
ശൂന്യമായ നിലങ്ങളിൽ
കണ്ണീരിന്റെ ഉപ്പുനീരുറവ
പുതിയ ചാലുകീറി ഒഴുകിയിരുന്നു..
യുഗങ്ങളോളം ഘനീഭവിച്ചു പോയ,
പകയുടെ ,തിര തുപ്പിയ
ജീർണ്ണനിലങ്ങൾ..
കല്ല് കെട്ടി, കമ്പു കോർത്തു
ഉള്ളുറഞ്ഞു കനം തിങ്ങിയ
മൗനമാക്കുമ്പോൾ ,
പൊട്ടിയുതിർന്നുണർന്നു
വരുന്നൊരു കാലം അടിയിലെവിടെയോ
അടിഞ്ഞു കിടന്നിരുന്നു .
ഉയിർക്കൊണ്ട പുതിയ പ്രവാഹങ്ങളിൽ
തുരുമ്പെടുത്ത പടവാളുകൾ
തീരം തേടി പാഞ്ഞു,സീമകളില്ലാതെ ..
മറഞ്ഞുപോയ ഓർമകൾക്ക് ഇത്രയേറെ
മുറിവുണ്ടാക്കാൻ കഴിയുമെന്ന്
ഓർമിപ്പിച്ചു കൊണ്ട് ,
പിന്നെയും നിസ്സംഗമായി
തീ പടർന്നു കൊണ്ടിരുന്നു .
ഇരുകരകളിലെയും സ്വർഗം
നഷ്ടപ്പെടുന്നവർ,
ഭൂമിയും ആകാശവും
മാത്രമല്ലാതൊരു നിയമം തേടുന്നവരായി..
തേടിചെല്ലാനില്ലാത്ത വിധം
ശൂന്യമായ നിലങ്ങളിൽ
കണ്ണീരിന്റെ ഉപ്പുനീരുറവ
പുതിയ ചാലുകീറി ഒഴുകിയിരുന്നു..
യുഗങ്ങളോളം ഘനീഭവിച്ചു പോയ,
പകയുടെ ,തിര തുപ്പിയ
ജീർണ്ണനിലങ്ങൾ..
Comments
Post a Comment