നാമറിയാതെ, നമ്മിലൊരു ലോകം
തീർക്കുന്നുണ്ട്,
തൊട്ടിരിക്കുന്ന വിരൽദൂരങ്ങൾ..
പിണഞ്ഞിറങ്ങാൻ തേടുന്നുണ്ട്,
വഴുതിമാറുന്ന മിഴിസ്പർശങ്ങൾ. കണ്ടെത്തപ്പെടുന്നുണ്ട് നാം തനിയെ
നിറഞ്ഞു തൂകിയ നിമിഷങ്ങളിൽ..
മറവികളിൽ സ്വയം പൂത്തു തുടങ്ങുന്നുണ്ട്
ഉടഞ്ഞു വീഴുന്ന മൗനങ്ങൾ..
പിന്നോട്ട് പിടിച്ചടുപ്പിക്കുന്നുമുണ്ട് ,
കുഞ്ഞു കുഞ്ഞു വെളിച്ചങ്ങൾ..
നാമിരുവർക്കുമിടയിൽ ബാക്കിയാകുന്നുണ്ട് വരണ്ടു തുടങ്ങിയ പുഴയോർമ്മകൾ ..
തീർക്കുന്നുണ്ട്,
തൊട്ടിരിക്കുന്ന വിരൽദൂരങ്ങൾ..
പിണഞ്ഞിറങ്ങാൻ തേടുന്നുണ്ട്,
വഴുതിമാറുന്ന മിഴിസ്പർശങ്ങൾ. കണ്ടെത്തപ്പെടുന്നുണ്ട് നാം തനിയെ
നിറഞ്ഞു തൂകിയ നിമിഷങ്ങളിൽ..
മറവികളിൽ സ്വയം പൂത്തു തുടങ്ങുന്നുണ്ട്
ഉടഞ്ഞു വീഴുന്ന മൗനങ്ങൾ..
പിന്നെയും തൊട്ടു വിളിക്കുന്നുണ്ട്
ഇരുണ്ടു തുടങ്ങിയ വിജനതകൾ.പിന്നോട്ട് പിടിച്ചടുപ്പിക്കുന്നുമുണ്ട് ,
കുഞ്ഞു കുഞ്ഞു വെളിച്ചങ്ങൾ..
നാമിരുവർക്കുമിടയിൽ ബാക്കിയാകുന്നുണ്ട് വരണ്ടു തുടങ്ങിയ പുഴയോർമ്മകൾ ..
Comments
Post a Comment