Skip to main content

അവരിടങ്ങൾ 17

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അയാളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റം അവൾക്ക് അനുഭവപ്പെട്ടു. അവൾ അയാളെ നോക്കി ചിരിച്ചു. 

"എന്തേ? അയാൾ തിരക്കി.

"ഏയ്..എന്തോ, ഒരു പ്രത്യേകത തോന്നി ഇന്ന് താങ്കൾക്ക്" 

"ഞാൻ ഏറ്റവും ആഗ്രഹിച്ച നിമിഷങ്ങൾ ആണിത്. ചിലപ്പോൾ അതു കൊണ്ടായിരിക്കും" അയാൾ കണ്ണിറുക്കി ചിരിച്ചു കൊണ്ട്  മറുപടി നൽകി. അവൾ ഇടതു കൈകൊണ്ട് മുടി ഒതുക്കി അയാളെ ഒന്നു പാളി നോക്കി.അവളുടെ കൈകളിലെ വളകൾ കിലുങ്ങി. അയാൾ പെട്ടെന്ന് ഓർത്തത് പോലെ എഴുന്നേറ്റു പോയി അയാളുടെ ബാഗ് എടുത്തു. അവൾ ആകാംക്ഷയോടെ അയാളെ നോക്കി. അയാൾ ബാഗിൽ നിന്നൊരു വൈൻ ബോട്ടിൽ എടുത്തു കൊണ്ട് അവളെ നോക്കി. "ഞാൻ ഇത് മറന്നു പോയി. കഴിഞ്ഞ തവണ യാത്രപോയപ്പോൾ വാങ്ങിയത് ആണ്.ഇതുവരെ ഇതു തുറക്കണം എന്ന് തോന്നിയില്ല" അയാൾ പറഞ്ഞു കൊണ്ട് അവൾക്കരികിൽ വന്നിരുന്നു. "താൻ കഴിക്കുമല്ലോ അല്ലെ?! അയാൾ അവളോട് ചോദിച്ചു. 

"ഇപ്പോൾ വേറെ ആരും ഇല്ലല്ലോ കമ്പനി തരാൻ."അവൾ ചിരിച്ചു.

 "എനിക്ക് കമ്പനി തരാൻ വേണ്ടി കഴിക്കണം എന്നില്ല" അയാൾ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു. 

" ഞാൻ വൈൻ കഴിക്കാറുണ്ട്" അയാൾ ഗ്ലാസ്സിൽ പകർന്ന വൈൻ കൈയിലെടുത്തു കൊണ്ട് അവൾ അയാളെ നോക്കി." നടക്കാതെ പോയ   മുതിരിത്തോട്ടം തേടിയുള്ള യാത്രയുടെ ഓർമയ്ക്കായി"  ആയാളും ഗ്ലാസ് ഉയർത്തി അവളുടേതിൽ മുട്ടിച്ചു. ഗ്ളാസിൽ നിന്ന് ഒരിറക്കു കുടിച്ച ശേഷം അയാൾ അവളെ നോക്കി
"സത്യത്തിൽ, ആ യാത്ര നമുക്ക് ഒന്ന് പ്ലാൻ ചെയ്യണം. ഞാൻ അത് ഒത്തിരി ആഗ്രഹിച്ചതാണ്. " 

"ഇനിയിപ്പോൾ പോകാൻ ആളുണ്ടല്ലോ" അവൾ ഗ്ലാസ് ചുണ്ടോട് ചേർത്ത് അയാളെ ഏറുകണ്ണിട്ടു നോക്കി. അയാൾ ചിരിച്ചു. "ഓഹ്..അതോ..അത് അങ്ങനെ ഒന്നുമില്ല" 

"നിങ്ങൾ തമ്മിൽ റിലേഷനിൽ ആണെന്നാണ് എന്റെ ധാരണ" 

"ആണെന്നോ അല്ലെന്നോ ഉറപ്പു പറയാൻ സാധിക്കാത്ത ഒരു ബന്ധം ആണത്" അയാൾ ചിരിച്ചു. "സത്യത്തിൽ, ഞങ്ങൾക്കിടയിൽ എന്താണുള്ളത് എന്ന് ഞങ്ങൾക്ക് തന്നെ ചില സമയത്ത് വല്ലാത്ത സംശയം ആണ്" 

"വിവാഹം കഴിക്കാൻ ഉള്ള പ്ലാൻ ഇല്ലേ?! അവൾ ചോദിച്ചു. 

"ഹേയ്..അവൾ ആ ഒരു ടൈപ്പ് ഒന്നും അല്ല. ഭയങ്കര ambitious ആണവൾ. അവളുടെ ഈ പറന്നു നടക്കുന്ന രീതി പക്ഷെ അവളുടെ വീട്ടുകാർക്ക് ഇഷ്ടമല്ല.അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ട്." അയാൾ പറഞ്ഞു കൊണ്ട് ഗ്ലാസ് കൈയിലെടുത്തു. ആവൾ കേട്ടിരുന്നു. 

"നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം" ? അവൾ വീണ്ടും ചോദിച്ചു. "അവൾ ആദ്യമുണ്ടായിരുന്ന ജോലി കളഞ്ഞിട്ടാണ് ഞങ്ങളുടെ കമ്പനിയിൽ ജോയിൻ ചെയ്തത്, ഞങ്ങളുടെ common സുഹൃത്ത് വഴി. അങ്ങനെ ഉള്ള പരിചയം." 

"നിങ്ങൾ ഒരുമിച്ച് അല്ലെ ഇപ്പോൾ താമസം?! "അവൾ ചോദിച്ചത് കേട്ട് അയാൾ അവളെ നോക്കി .
" അയ്യോ..അങ്ങനെ ഒന്നുമില്ല. ജോലി സംബന്ധമായ താമസം മാത്രം.എന്റെ വീട്ടുകാർ അതിനേക്കാൾ പ്രശ്നം ആണ്. പെണ്ണുങ്ങളുമായി കറങ്ങി നടക്കൽ ആണെന്നാണ് ഈ ജോലിയെ കുറിച്ചുള്ള അവരുടെ പരാതി. അതു കൊണ്ട് രാത്രി വീട്ടിൽ കേറിയില്ലെങ്കിൽ പിന്നെ ഒന്നും പറയണ്ട" അയാൾ ചിരിച്ചു. "പക്ഷെ..വേറെ ഒന്നുണ്ട്" ..അയാൾ നിർത്തിയിട്ട് അവളെ നോക്കി കണ്ണിറുക്കി. 
അവൾ ചോദ്യഭാവത്തിൽ അയാളെ നോക്കി. "തന്റെ കാര്യത്തിൽ അവൾക്ക് എന്നോട് കുറച്ച് possesiveness ഉണ്ട്. 
അവളുടെ കണ്ണുകൾ അതിശയ ഭാവത്തിൽ വിടർന്നു. "അതെന്താ..?! 

"അറിയില്ല. പക്ഷെ , അവൾ വഴിയാണ് തന്നെ ഞാൻ പരിചയപ്പെട്ടതെങ്കിലും അന്നത്തെ ആ പരിപാടിയിൽ നമ്മുടെ ആദ്യത്തെ പരിചയപ്പെടൽ മുതൽ അവൾക്കൊരു തോന്നലുണ്ട്, എനിക്കെന്തോ തന്റെ കാര്യത്തിൽ ഒരു പ്രത്യേക താല്പര്യം ഉണ്ടോ എന്ന്. ഇടയ്ക്ക് അത് പറഞ്ഞു എന്തേലും ഒക്കെ കളിയാക്കാറുണ്ട്. ചിലപ്പോൾ ഇത്തിരി വഴക്കിടും.സാധാരണ അവൾ ബന്ധങ്ങളിൽ അത്തരം നിബന്ധനകൾ ഒന്നും വയ്ക്കാത്ത ആളാണ്.പക്ഷെ തന്റെ കാര്യത്തിൽ എന്തോ..എന്തോ..ഒരു..അസൂയ പോലെ" അവൾ അത് കേട്ട് ഉറക്കെ ചിരിച്ചു. അയാൾ അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു. 

" ചിരിക്കണ്ട..അവൾ പറഞ്ഞതിലും സത്യമുണ്ടല്ലോ.അതു കൊണ്ട് അവൾ പറയുമ്പോൾ ഞാൻ അത്ര എതിർക്കാറില്ല. അതാണ് കൂടുതലും അവളുടെ ദേഷ്യത്തിന് കാരണം.എനിക്കിഷ്ടമില്ലാത്ത കാര്യമാണെങ്കിൽ ഞാൻ പല്ലും നഖവും ഉപയോഗിച്ചെതിർക്കും എന്ന് അവൾക്കറിയാം" അയാൾ അവളെ നോക്കി.അവൾ അയാളെ നോക്കാതെ ഗൂഢമായൊരു ചിരിയോടെ ആഹാരം കഴിക്കുന്നത് തുടർന്നു. അയാൾ കുറച്ചു നേരം നിശബ്ദമായി ഇരുന്നു.അവളും ഒന്നും മിണ്ടിയില്ല. അയാൾ എന്തോ ഓർത്തിട്ടെന്നവണ്ണം ദീർഘമായി നിശ്വാസിച്ചു. കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ഗ്ലാസ്സിൽ ഉള്ള വൈൻ കുടിച്ചു തീർത്തു. വീണ്ടും ഗ്ലാസ് നിറച്ചു കൊണ്ട് അവളെ നോക്കി. അവളുടെ ഗ്ലാസ് അപ്പോഴും പകുതിയിൽ അധികം ഉണ്ടായിരുന്നു. "കഴിച്ചോളൂ, ഞാൻ കുറച്ചു സ്ലോ ആണ്" അവൾ പറഞ്ഞു. അയാൾ നിറഞ്ഞ ഗ്ലാസ്സിന്റെ മുകളിൽ വെറുതെ വിരലോടിച്ചു. 
" അവളെ പരിചയപ്പെടുമ്പോൾ ഞാൻ ആകെ തകർന്നടിഞ്ഞു നിൽക്കുന്ന സമയം ആണ്. ഞാൻ ജീവിതത്തിൽ ആദ്യമായി മനസു പറിച്ചു കൊടുത്തു പ്രണയിച്ചവൾ പെട്ടെന്നൊരു ദിവസം ഇട്ടിട്ട് പോയപ്പോൾ എന്തു ചെയ്യണം എന്നറിയാത്ത പോലെ ആയിരുന്നു.. സത്യത്തിൽ പെട്ടെന്ന് ആയിരുന്നില്ല കേട്ടോ ആ വേർപിരിയൽ.പതിയെ പതിയെ അവൾ അതിനു സ്വയം prepared ആയി. ഞങ്ങൾ അത്ര നല്ല സുഹൃത്തുക്കളും ആയിരുന്നു. അതുകൊണ്ട് സൗഹൃദത്തോടെ തന്നെ കൈ കൊടുത്തു പിരിഞ്ഞു. വീട്ടുകാർ എനിക്കൊരു സ്ഥിര ജോലി ഒക്കെ ആകുമ്പോൾ ഞങ്ങളുടെ കല്യാണം നടത്താം എന്നും തീരുമാനിച്ചിരുന്നു.പക്ഷെ എന്തോ, അവൾക്ക് എത്രയും പെട്ടെന്ന് ജീവിതം  സേഫ്‌ ആക്കണം എന്നായിരുന്നു. സോ, ഏറ്റവും നല്ലത് എന്ന് തോന്നിയത് അവൾ തിരഞ്ഞെടുത്തു" അയാൾ മറന്നു പോയൊരു വേദനയെ പെട്ടെന്ന് വീണ്ടും അനുഭവിച്ചത് പോലെ കുനിഞ്ഞിരുന്നു. പെട്ടെന്നുള്ള അയാളുടെ ഭാവമാറ്റത്തിൽ അവൾ ഒന്ന് അമ്പരന്നു. എന്തു പറയണം എന്നറിയാതെ അവൾ ഇരുന്നു. അയാൾ മുഖം ഉയർത്തി അവളെ നോക്കി. "നഷ്ട പ്രണയത്തിന്റെ സ്ഥാനത്ത് മറ്റു പലരെയും പ്രതിഷ്ഠിച്ചു നോക്കി. ഒന്നിലും ഉറച്ചില്ല. ആഘോഷ രാവുകളും യാത്രകളും സെക്സും ,ഇതൊക്കെ മാത്രം. ഒന്നിലും ആ പഴയ ആഴം തിരിച്ചു കിട്ടിയില്ല. പിന്നെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു. അപ്പോൾ ആണ് ഇവൾ വന്നത്. അവൾക്ക് എല്ലാം അറിയാം. കെട്ടുപാടുകൾ ഒന്നും ഇല്ല എങ്കിലും അവൾക്ക് എന്നെ കേട്ടാൽ മനസിലാകും." അയാൾ അവളെ നോക്കി. അവൾ എന്തു പറയണം എന്നറിയാതെ അയാളെ നോക്കി നിസ്സസഹായതയോടെ ഇരുന്നു

"പക്ഷെ.." അയാൾ കസേരയിൽ നിന്ന് അവൾക്ക് നേരെ കുറച്ചു കൂടി ആഞ്ഞിരുന്നു " പക്ഷെ, അവരിൽ നിന്നൊന്നും കിട്ടാത്ത ഒരു സമാധാനം തന്നെ കണ്ടപ്പോൾ മുതൽ ആണ് എനിക്ക് കിട്ടി തുടങ്ങിയത്" അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി. ഇടതു കരം കൊണ്ട് അവളുടെ കവിളിൽ തൊട്ടു " ഞാൻ ഇതുവരെ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടി എന്നൊരു തോന്നലായിരുന്നു തന്നെ ആദ്യം കണ്ടപ്പോൾ. അത്ര വലിയ ആൾക്കൂട്ടം അവിടെ ഉണ്ടായിട്ടും എനിക്ക് വേണ്ടി മാത്രം, എനിക്ക് കാണാൻ വേണ്ടി മാത്രം ഒറ്റയ്ക്ക് കാത്തു നിന്നത് പോലെ" അവൾ അമ്പരപ്പിൽ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
 " പേടിക്കണ്ട..വൈനിന്റെ ഹാങ്ങോവർ ഒന്നും അല്ല." അയാൾ നേരെ ഇരുന്നു. അവൾ കഴിപ്പ് മതിയാക്കി എഴുന്നേറ്റു. അയാളുടെ മുന്നിലിരുന്ന പാത്രം കൂടി എടുത്ത് അടുക്കളയിലെ സിങ്കിൽ ഇട്ടിട്ട് ഡൈനിങ് ഹാളിലെ വാഷ് ബേസിനിൽ കൈ കഴുകി. അപ്പോഴേക്ക് അയാളും അവൾക്കരികിൽ എത്തി. അവൾ ടവൽ എടുത്തു കൈയും മുഖവും തുടച്ചു കൊണ്ട് അയാൾക്ക് വേണ്ടി മാറി കൊടുത്തിട്ട് അയാൾ കൈ കഴുകുന്നത് നോക്കി നിന്നു. കൈകഴുകി നിവർന്ന അയാൾക്ക് നേരെ അവൾ ടവൽ നീട്ടി കൊണ്ട് പറഞ്ഞു " പക്ഷെ, എനിക്ക് ഇങ്ങനെ ഒരാൾക്ക് വേണ്ടി മാത്രം കാത്തു നിൽക്കാനുള്ള സ്വാതന്ത്ര്യം ഇല്ലല്ലോ" അവൾ നീട്ടിയ ടവൽ വാങ്ങാതെ അയാൾ അവളുടെ സാരി തുമ്പ് കൈയിലെടുത്തു. "തന്റെ മേലുള്ള ആരുടെയും അവകാശത്തിൽ കൈ കടത്താൻ ഞാൻ ഉദേശിക്കുന്നില്ല" പറഞ്ഞു കൊണ്ട് അയാൾ അവളുടെ സാരിതുമ്പിൽ മുഖം അമർത്തി തുടച്ചു. "എനിക്ക് ഇങ്ങനെ ചെറിയ ചെറിയ നിമിഷങ്ങൾ മതി. എനിക്ക് വേണ്ടി മാത്രം ഉള്ളത്" അത് പറഞ്ഞിട്ട് അയാൾ അവളുടെ ഇടുപ്പിലൂടെ കൈ കടത്തി അവളെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു. പ്രതീക്ഷിക്കാതെ നിന്നിരുന്നതിനാൽ അവൾക്ക് നില തെറ്റി. നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് തന്നെ തിരിഞ്ഞു അവളെ അവൻ ഭിത്തിയിലേക്ക് ചാരി നിർത്തി. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അഗാധമായൊരു ഭാവതീവ്രതയോടെ അയാൾ അവളുടെ മുഖം കൈയിലെടുത്തു. അയാളുടെ ശ്വാസത്തിൽ അവൾക്ക് മുന്തിരിയുടെ ഗന്ധം അനുഭവപ്പെട്ടു. ഒരു വിരൽ കൊണ്ട് അവളുടെ ചുണ്ടുകളെ അയാൾ അരുമയായി തഴുകി. അവൾക്കൊരു വിറയൽ അനുഭവപ്പെട്ടു. അവൾ പതിയെ ഇടം കൈ കൊണ്ട് അവൾ അവനെ തള്ളിയകറ്റി. താഴെ വീണു കിടന്ന ടവൽ എടുത്ത് വിരിച്ചിട്ട ശേഷം അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. തിരികെ ടേബിളിന്റെ അരികിലെ കസേരയിൽ ചെന്നിരുന്നു. അയാളും അവളെ പിന്തുടർന്നു. ടേബിളിൽ ചാരി കൈകെട്ടി നിന്നു കൊണ്ട് അയാൾ ബാൽക്കണിക്ക് പുറത്തെ ആകാശത്തെ നോക്കി. നേരിയ നിലാവെളിച്ചം പടർന്നു കിടക്കുന്നു. അയാൾ വീണ്ടും ഗ്ലാസ് കൈയിലെടുത്തു കൊണ്ട് അവളെ നോക്കി.

 " ഇത്ര മനോഹരമായൊരു മൊമെന്റ് എന്റെ ജീവിതത്തിൽ ഞാൻ പ്രതീക്ഷിച്ചതല്ല, അതും തന്റെ കൂടെ". 

"കണ്ടത് മനോഹരം, കാണാനുള്ളത് അതിമനോഹരം എന്നല്ലേ" അവൾ കളിയാക്കി.

"ശെരിക്കും?! അയാൾ കുനിഞ്ഞു അവളുടെ മുന്നിലെ ടേബിളിൽ കൈയൂന്നി അവളുടെ മുഖത്തേക്ക് നോക്കി. 
അവൾ വീണ്ടും ചിരിച്ചു. "ആയിരിക്കാം..! 

അവൾ എഴുന്നേറ്റ് ബാൽക്കണിയിൽ നിലത്തു പോയിരുന്നു. അവൻ കൂടെ ചെന്നു. നനവുള്ള തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. നിലാവിൽ അവളുടെ മുഖം തിളങ്ങി. അവൻ അവളുടെ ചുമലിൽ പിടിച്ചു തന്റെ ദേഹത്തേക്ക് ചാരി ഇരുത്തി. അവൾ അവനിലേക്ക് ഒതുങ്ങിയിരുന്നു. 
"ഞാൻ ആഗ്രഹിക്കുന്ന സമയങ്ങളിൽ എല്ലാം ഇതേ പോലെ എന്റെയൊപ്പമുണ്ടാകില്ലേ?! അവന്റെ ചോദ്യം കേട്ട് അവൾ പുഞ്ചിരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. കുറച്ചു നേരം കൂടി അവൾ മൗനം പാലിച്ചു. അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു വച്ചിട്ട് അവന്റെ ഗന്ധം ശ്വസിക്കുന്നത് പോലെ ദീർഘമായി ശ്വാസം വലിച്ചെടുത്തു. അവൻ അവളെ തന്റെ ദേഹത്തേക്ക് അമർത്തി. "എനിക്കറിയില്ല." അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "ഈ നിമിഷം ഇങ്ങനെ ഒരുമിച്ചുണ്ടാകും എന്നല്ലാതെ എന്നെ സംബന്ധിക്കുന്ന മറ്റുറപ്പുകൾ തരാൻ എനിക്കാവുമെന്ന് തോന്നുന്നില്ല. " അവളുടെ സ്വരത്തിലെ നിസ്സഹായത അവനെ തൊട്ടു.
 "വേണ്ട..ഉറപ്പുകൾ തരേണ്ട.ഇപ്പോൾ ഈ നിമിഷമുണ്ടല്ലോ, നമുക്ക് മാത്രമായി.അത് മതി. അതിനപ്പുറത്തേക്ക് ഉള്ള ആഗ്രഹങ്ങൾ ഞാൻ... "  അവൻ പൂർത്തിയാക്കാതെ നിർത്തി.അവൾ മുഖമുയർത്തി അവനെ നോക്കി. അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി.നിലാവിനാൽ വിശുദ്ധമായൊരു രാത്രി അവർക്കിടയിൽ ബാക്കിയായി..!!


Comments

  1. ❤️❤️❤️❤️❤️

    ReplyDelete
  2. ജീവിതം ചിലപ്പോഴൊക്കെ കാറ്റത്തെ കരിയില പോലെയാണ്...
    ഒരിടവും സ്വസ്ഥവും സ്ഥായിയുമാവാതെ...

    Touching... 🙏❤️

    ReplyDelete

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...