നീ ആയിരുന്നു.. നീ മാത്രമായിരുന്നു,
മറ്റൊന്നിനും സാധിക്കാത്ത വിധം എന്നിൽ
ചിലതുണർത്തിയ ഒരേ ഒരുവൻ.
വാക്കുകളായിരുന്നു നീ,
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചിതറി മാറിക്കൊണ്ടിരുന്ന അർത്ഥതലങ്ങൾ.
ഒരു തുള്ളിയിൽ വിഷം കലർത്തി,
പ്രണയം പകർന്നു തന്ന ഒരേ ഒരുവൻ.
ഭ്രാന്തമായി എനിക്ക് ചുറ്റും ഒഴുകി നിറഞ്ഞവൻ.
എന്റെ നാഭിയിൽ മഞ്ഞു പെയ്യിച്ച മാന്ത്രികൻ..
നോട്ടം കൊണ്ട് എന്റെ കണ്ണുകളെ തളർത്തിയ,
ശ്വാസം കൊണ്ടെന്റെ കഴുത്തിൽ വിയർപ്പൊഴുക്കിയ,
ചുണ്ടുകൾ കൊണ്ടെന്റെ ചുണ്ടിൽ
മൂന്നു പതിറ്റാണ്ടിന്റെ തേരോട്ടം നടത്തിയ,
സ്പർശം കൊണ്ടെന്നിൽ പടർന്നു വേരോടിയ,
ഒരേ ഒരുവൻ.
നീ എന്നിൽ, ഭ്രാന്ത് മുളപ്പിച്ച നേരങ്ങളിൽ
ഞാനോരോ ലോകങ്ങൾ നെയ്തിരുന്നു.
അപ്പോഴൊക്കെ, മറ്റൊന്നിനും കടക്കാനാവാത്ത വിധം എന്റെ
അതിരുകളിൽ നീ അനുവാദമില്ലാതെ കാവലൊരുക്കി..
ഇനി നീ തന്നെ, എന്റെ നേരും നിയമവും..
നിനക്കുള്ള കത്തുകൾ 11❤❤❤
ReplyDelete