Skip to main content

അവരിടങ്ങൾ 23

തോരാതെ പെയ്തു തുടങ്ങിയ മഴ മൂന്നാം ദിവസവും തുടർന്നു കൊണ്ടിരിക്കുന്നു. രാവിലെ മുതൽ മൂടി കെട്ടിയ അന്തരീക്ഷം ആണ്. അവൾ ജനലിൽ കൂടി പുറത്തെ ഇരുട്ടിലേക്ക് നോക്കി ഇരുന്നു.  വീശിയടിക്കുന്ന കാറ്റും കൂടെ മഴയും തകർക്കുന്നു.  മുഖത്തേക്ക് ഇടക്കിടക്ക് ചിതറി വീഴുന്ന മഴത്തുള്ളികൾ തണുത്ത സൂചി തുമ്പ് കൊണ്ട് ചെറുതായി കുത്തുന്നത് പോലെ ആണ് അവൾക്ക് തോന്നിയത്. ആ തണുപ്പ് അസ്വദിച്ചും മഴയുടെ ശബ്ദം കേട്ടും അവൾ അങ്ങനെ തന്നെ ഇരുന്നു.

"വെറുതെ ചാറ്റൽ അടിച്ചു പനി പിടിപ്പിക്കേണ്ട.."

അവന്റെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. എതിർവശത്തെ ഭിത്തിക്കരികിൽ ഇട്ടിരിക്കുന്ന ചാരു കസേരയിൽ ഇരുന്ന് അവൻ അവളെ നോക്കി ചിരിച്ചു. മടിയിലെ ചെറിയ ബോർഡിൽ പേപ്പറുകൾ അടുക്കി വച്ചിരിക്കുന്നു. അടുത്തു കിടന്ന മേശയിൽ, നിറയെ എഴുതിയ കുറെ പേപ്പറുകളും ഇരിക്കുന്നു. കൈയിലിരുന്ന പേന കൊണ്ട് താടിയിൽ താളം പിടിച്ചു കൊണ്ട് അവൻ അവളെ നോക്കി ചിരിച്ചു.

"ഒരു മഴ ചാറ്റൽ കൊണ്ടൊന്നും എനിക്കങ്ങനെ പനി പിടിച്ച ചരിത്രം ഇല്ല.." അവൾ അവനെ നോക്കി തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.

"ചരിത്രം തിരുത്തി എഴുതപ്പെടാൻ ഉള്ളതാണെന്നല്ലേ?!

" എന്റെ കാര്യത്തിൽ അതിന് ഞാൻ കൂടി വിചാരിക്കണം"

അവൾ വിട്ടു കൊടുത്തില്ല. അവൻ മറുപടി പറയാതെ വെറുതെ ചിരിച്ചു. അവൾ അവന്റെ മടിയിലിരുന്ന പേപ്പറുകളിലേക്ക് നോക്കി. ഒന്നും എഴുതാതെ ശൂന്യമാണ് അത്.

"രാവിലെ മുതൽ ആ പേപ്പറും പേനയും പിടിച്ചിരിപ്പാണല്ലോ. എന്നിട്ട് ഒന്നും കാണുന്നില്ലല്ലോ."

അവൻ ഒരു ദീർഘ നിശ്വാസത്തോടെ കസേരയിൽ ചാരി കിടന്നു. ഒരു കൈ തലക്ക് പിറകിൽ വച്ചിട്ട് അവളെ നോക്കി.

"എന്താണെന്ന് അറിയില്ല. എന്തോ ഒരു തടസ്സം പോലെ. ഇന്നലെ വരെ ഉണ്ടായിരുന്ന ആ ഒഴുക്ക് അങ്ങു നഷ്ടപ്പെട്ടത് പോലെ."

"അതെങ്ങനെയാ..എഴുതാനെന്നും പറഞ്ഞു മുറിയിൽ കയറി ഇങ്ങനെ മുഴുവൻ സമയവും പൂട്ടി ഇരുന്നാൽ ഏത് ഒഴുക്കും തടസപ്പെടും. ഇടക്ക് ഒന്ന് പുറത്തിറങ്ങി കൂടെ?! "

അവളുടെ ചോദ്യത്തിന് അവൻ നിഷേധർത്ഥത്തിൽ തലയാട്ടി.

"അങ്ങനെ അല്ലെടോ. ഒരുരുപ്പിൽ ഇരുന്നാലെ അത് തീരുള്ളൂ. അല്ലെങ്കിൽ അതിങ്ങനെ നീണ്ടു പോകും."

"പിന്നിതിപ്പോൾ എന്തു പറ്റി?!!

"അറിയില്ല.ഒരു മടുപ്പ് പോലെ.വിചാരിക്കുന്നത് ഒന്നും എഴുതാൻ പറ്റുന്നില്ല."

അവൻ കസേരയിലേക്ക് തല ചായ്ച്ചു വച്ചു കിടന്നു. അവൾ, അവനെ വെറുതെ നോക്കി ഇരുന്നു. അവൻ അവളെ നോക്കി 'എന്താ' എന്ന അർത്ഥത്തിൽ പുരികം ഉയർത്തി.' ഒന്നുമില്ല 'എന്ന് കണ്ണടച്ചു കാണിച്ചിട്ട് അവൾ, ഇരുന്നിടത്തു നിന്ന് എണീറ്റ് അവന്റെ അരികിൽ മേശയിൽ ചാരി നിന്നു. എന്നിട്ട് എഴുതി വച്ചിരുന്ന പേപ്പറുകൾ എടുത്ത് ഓരോന്നും ഓടിച്ചു വായിച്ചു നോക്കി കൊണ്ടിരുന്നു. അവൻ  കണ്ണുകളടച്ചു കിടന്നു. അവൾ വായിക്കുന്നതിന്റെ ഇടയിൽ കണ്ണടച്ചു കിടക്കുന്ന അവനെ ഒന്നു നോക്കിയിട്ട് അല്പം ഉറക്കെ വായിക്കാൻ തുടങ്ങി.

"നമ്മൾ കണ്ടു നിർത്തിയിടത്തു നിന്ന് കാലം പിന്നോട്ട് ഒഴുകയായിരുന്നു..."

അതു കേട്ട് അവൻ കണ്ണു തുറന്ന് അവളെ നോക്കിയപ്പോൾ അവൾ ആ വരികൾ തന്നെ ഒന്നുകൂടി വായിച്ചു. അവൻ നോക്കുന്നത് മനസ്സിലാക്കിയിട്ട് അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി ആത്മഗതമെന്നോണം പറഞ്ഞു.

"കാലത്തെ അങ്ങനെ തിരികെ ഒഴുക്കി വിടാൻ കഴിഞ്ഞിരുന്നെങ്കിൽ വരണ്ടു പോയ എത്ര എത്ര സമതലങ്ങളെ വീണ്ടും ചെന്ന് നനച്ചു തളിർപ്പിക്കാമായിരുന്നു..!!

"തിരിച്ചു ചെന്നാലും തളിർക്കാൻ കഴിയുന്ന സമതലങ്ങൾ സ്വന്തമായി ഉള്ളവർ ഭാഗ്യവാന്മാർ"..!!

അവൾക്കുള്ള മറുപടി എന്നോണം ആണ് അവൻ അത് പറഞ്ഞത്. അവൾ പക്ഷെ അതിനു മറുപടി ഒന്നും പറഞ്ഞില്ല. രണ്ടുപേർക്കുമിടയിൽ അൽപനേരം കൂടി മൗനം തുടർന്നു.

"വസന്തങ്ങൾ പലത് പെയ്തിട്ടും തളിർക്കാൻ മറന്നു പോയ ചില്ലകൾ മാത്രമാണ് സ്വന്തമെന്നു പറയാൻ ആകെയുള്ളത്. അത് പുറമെ നിന്നു നോക്കുമ്പോൾ ആർക്കും മനസിലാകണം എന്നില്ല "

മൗനം മുറിച്ചു കൊണ്ട് അവൾ വീണ്ടും പറഞ്ഞു. അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.

"നല്ല മൂഡിലാണല്ലോ"

"മൂഡ് ഒക്കെ നമ്മൾ ഉണ്ടാക്കുന്നത് അല്ലെ?! വെറുതെ ഇങ്ങു വരില്ലല്ലോ..?!!" അവൾ പേപ്പറുകൾ തിരികെ മേശയിൽ തന്നെ വച്ചു.

"എങ്കിൽ പിന്നെ മൂഡ് പോകുന്നതിനു മുൻപ് ഈ എഴുത്ത് ഒന്നു പൂർത്തിയാക്കി തന്നുകൂടെ.എന്റെ ജോലി ഒഴിയുമല്ലോ."

"ചില ജോലികൾ സ്വന്തമായി തന്നെ ചെയ്യുന്നതാണ് അതിന്റെ ഭംഗി."

"എന്നാലും ഒരു കൈ സഹായം തരാൻ മനസില്ലല്ലേ ?! "

"ഇല്ല..എന്റെ കൈകൾക്ക് ഇപ്പോൾ തീരെ ഒഴിവില്ല" അവൾ പറഞ്ഞു കൊണ്ട് അവനിരുന്ന കസേരയുടെ കൈയിൽ ഇരുന്നിട്ട് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ഉം?!

"ഈ മീശയും താടിയുമൊക്കെ ഒന്നു വെട്ടി ഒതുക്കി നിർത്തിക്കൂടെ?! എന്തൊരു കോലം ആണിത്?! "

"കട്ടി മീശയും താടിയും ഉള്ള ആണുങ്ങളെ ആണ് സ്ത്രീകൾക്ക് കൂടുതൽ താല്പര്യം എന്നു എവിടെയോ കേട്ടിരുന്നു?!" അവന്റെ മുഖത്തൊരു കുസൃതി ചിരി ഉണ്ടായി.

"ഓ...അപ്പോൾ അതാണ് കാര്യം..പക്ഷെ അത് ഈ താടി അല്ല.." അവൾ അവനെ കളിയാക്കി.

"എന്റെ താടിക്ക് എന്താ ഒരു കുഴപ്പം?!| അവൻ വിരലുകൾ കൊണ്ട് താടിയുഴിഞ്ഞു കൊണ്ട് അവളെ മുഖം ചെരിച്ചു നോക്കി.

"കൊള്ളില്ല..അത്ര തന്നെ."

"അപ്പോൾ കൊള്ളാവുന്ന താടി വേറെ അറിയാം എന്നാണോ?!! അവന്റെ ചോദ്യം കേട്ട് അവൾ അവനെ ഒന്നു ചുഴിഞ്ഞു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. അവൻ അവളുടെ മുഖത്തു തന്നെ നോക്കിയിരുന്നു.

"എനിക്ക് താടിയുള്ള ഒരു ആണിനോട് മാത്രമേ ആകർഷണം തോന്നിയിട്ടുള്ളൂ"

അവളെന്തോ ഓർമ വന്നത് പോലെ അവനെ നോക്കി. അവന്റെ മുഖത്തു ചോദ്യഭാവത്തോടൊപ്പം ഒരു ആകാംക്ഷയും നിറഞ്ഞു.

"ചക്രവർത്തിനി നിനക്ക് ഞാനെന്റെ' എന്നു പാടിക്കൊണ്ടു ആ വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന താടിയുള്ള ആ നായകനില്ലേ..?! അയാളോട്.."

"ആര്..പഴയ നടൻ ഭാർഗവനോ?! " അവൻ അതിശയ ഭാവത്തിൽ അവളെ നോക്കി ഉറക്കെ ചിരിച്ചു..

"അതേ.." അവൾ കണ്ണിറുക്കി.
"കാമുകിയെ കുറിച്ച് ഇത്ര മനോഹരമായി ആലപിച്ച കാമുകൻ വേറെയുണ്ടോ?! കൂടെ ആ താടിയുള്ള റൊമാന്റിക് മുഖവും അവിടെ മിന്നി മറഞ്ഞ പ്രണയഭാവങ്ങളും.എന്റെ താടി പ്രണയത്തിന് അവിടെ നിന്നു പിന്നെ ഇതുവരെ വണ്ടി കിട്ടിയിട്ടില്ല.."

"എന്നാൽ പിന്നെ ഞാനൊന്ന് നോക്കട്ടെ എന്റെ താടിയോടും പ്രേമം  തോന്നുമോ എന്ന്.."

അതു പറഞ്ഞിട്ട് അവൻ അവളെ  പിടിച്ചു കൊണ്ട് തന്നെ പെട്ടെന്ന് എഴുന്നേറ്റു.അപ്രതീക്ഷിതായിരുന്നതിനാൽ അവൾ ബാലൻസ് തെറ്റിയത് പോലെ അവന്റെ ദേഹത്തേക്ക് ചാഞ്ഞു പോയി. അവൻ എഴുന്നേറ്റിട്ടു അവളെ അല്പം ഉയർത്തി മേശമേൽ ഇരുത്തിയിട്ട് മുഖം അവളുടെ കഴുത്തിൽ അമർത്തി ഉരുമ്മി. അവൾ അവന്റെ കയ്യിൽ നിന്ന് പുറത്തു ചാടാൻ ശ്രമിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു, അവന്റെ മുഖം പിടിച്ചു മാറ്റാൻ ശ്രമിച്ചു. അവൻ പെട്ടെന്ന് അവളുടെ വാ പൊത്തി.

"പതിയെ ചിരിക്ക് പെണ്ണേ..അമ്മ കേൾക്കും" അതേ നിമിഷം വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.

"നിങ്ങൾ കഴിക്കുന്നൊന്നും ഇല്ലേ പിള്ളേരെ?! പുറത്തു നിന്നു ഒരു സ്ത്രീ ശബ്ദം ഉയർന്നു. അവൻ അവളെ നോക്കി മിണ്ടരുത് എന്ന് ചുണ്ടിൽ വിരൽ ചേർത്ത് ആംഗ്യം കാണിച്ചിട്ട് പോയി വാതിൽ തുറന്നു.

"ചോറ് ഇരുന്നു തണുക്കുന്നു..കഴിക്കുന്നില്ലേ നിങ്ങൾ?!"

"അമ്മ കഴിച്ചിട്ട് കിടന്നോ. കുറച്ചു പണി കൂടി ഉണ്ട്.അത് തീർത്തിട്ട് കഴിച്ചോളാം."

അവർ തല ഉള്ളിലേക്ക് ഇട്ടിട്ടു അവളെ നോക്കി." നിനക്കും വേണ്ടേ ഇപ്പോൾ?!"

'അമ്മ കഴിച്ചോ.ഞങ്ങൾ ഒരുമിച്ചു കഴിച്ചോളാം.

"ശെരി. കഴിച്ചിട്ട് എല്ലാം എടുത്തു ഫ്രിഡ്‌ജിൽ വച്ചേക്കാൻ മറക്കല്ലേ."

"ഇല്ല.."

അവൾ മറുപടി നൽകി. അമ്മ പോയപ്പോൾ അവൻ വീണ്ടും വാതിൽ അടച്ചു കുറ്റിയിട്ടു. എന്നിട്ട് അവളുടെ അടുത്തു വന്നു പുറംതിരിഞ്ഞു നിന്ന അവളുടെ വയറിനു മുകളിൽ കൂടി കൈയിട്ടു ചേർത്തു പിടിച്ചു തോളിൽ താടി അമർത്തി.

"തന്റെ അമ്മ ആയിട്ടാണ് എന്നെ ഇങ്ങനെ ഇവിടെ തിന്നും കുടിച്ചും കിടക്കാൻ അനുവദിക്കുന്നത്.." അവൾ അത് കേട്ട് ചിരിച്ചു കൊണ്ട് അവനെ നോക്കി. അവൻ തുടർന്നു.

"എഴുതാനാണെന്നും പറഞ്ഞു വന്നു കേറുമ്പോൾ ഒരു മുറി ഇങ്ങനെ സ്വന്തമായി തന്ന് സമയാസമയം ആഹാരവും തന്ന് ആര് നിർത്തും.അതും മകളുടെ സുഹൃത്തിനെ."

"'അമ്മ കരുതുന്നുണ്ടാവും എഴുതി എഴുതി എവിടേലും ഒക്കെ എത്തുമ്പോൾ എന്നെ കെട്ടിക്കോളും എന്ന്..അതു കൊണ്ട് പേരുദോഷം ആയാലും കുഴപ്പമില്ലല്ലോ"

"ഏയ്..അമ്മ തന്റെ ആണെങ്കിലും എനിക്ക് ദോഷം വരുന്നത് ഒന്നും  ചിന്തിക്കില്ല എന്ന് എനിക്കറിയാം.."

അവൻ ചിരിയമർത്തി. അത് കേട്ട് അവൾ കൈ മുട്ടു കൊണ്ട് അവന്റെ വയറിൽ ഒന്ന് കുത്തി. അവൻ വേദനിച്ചിട്ടെന്നവണ്ണം അവളുടെ ദേഹത്തെ പിടി വിട്ടിട്ട് പുറകോട്ട് നീങ്ങി. അവൾ അവനെ നോക്കി പുച്ഛത്തിൽ ഒന്നു ചുണ്ട് കോട്ടി.

"അല്ലെങ്കിൽ തന്നെ ആർക്കു വേണം ?!

വേണ്ടാ?!

അവൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി.അവൾ വേണ്ട എന്ന അർത്ഥത്തിൽ ചുമൽ കുലുക്കി കൊണ്ട് അവനെ നോക്കി അർത്ഥം വച്ചു ചിരിച്ചു.

"അല്ലെങ്കിലും 'സുഹൃത്തിനെ' ആരും കല്യാണം കഴിക്കില്ലല്ലോ.."

"ഓഹോ..അപ്പോൾ വെറും സുഹൃത്ത് മാത്രമാണ് ഞാൻ?!! അവന്റെ ചോദ്യം കേട്ട് അവൾ അവന്റെ മുഖത്തു നിന്നു നോട്ടം മാറ്റി.

"അല്ല എന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല"

അവൻ അതു കേട്ട് അവളെ നോക്കി മിണ്ടാതെ നിന്നു.  അവൾ അവനെ നോക്കി പുരികം ഉയർത്തി കണ്ണുകൾ വിടർത്തി കൈകൾ പുറകിൽ കെട്ടി വിജയഭാവത്തിൽ നിന്നു. അവൻ പെട്ടെന്ന് മുന്നോട്ട് നീങ്ങി അവളുടെ കൈയിൽ പിടിച്ചു വലിച്ചു ദേഹത്തേക്കിട്ടു.അങ്ങനെ തന്നെ ചേർത്തു പിടിച്ചു കൊണ്ട്  കട്ടിലിലേക്ക് ചാഞ്ഞു.അവൾ അവന്റെ നെഞ്ചിലേക്ക് അഴിഞ്ഞുലഞ്ഞത് പോലെ വീണു. ഒന്നുകൂടി അവളെ ദേഹത്തോട് അമർത്തി പിടിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു അവൾക്ക് മേലെയായി.അങ്ങനെ തന്നെ കിടന്നു കൊണ്ട് അവളുടെ കഴുത്തിൽ അവൻ ചുണ്ടുകൾ അമർത്തി. അവൾ അവന്റെ മുഖം പിടിച്ചു മാറ്റി.

"എന്താ ഉദ്ദേശം?!

"നല്ല ഉദ്ദേശം തന്നെ. "

"എന്നാൽ പോയിരുന്ന് എഴുതാൻ നോക്ക്." അവനെ തള്ളി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. അവൻ അവളെ അമർത്തി പിടിച്ചു.

"ഇത്രയും എഴുതിയില്ലേ.. ഇനി കുറച്ചു നേരം വിശ്രമം..." അവൻ അവളെ വീണ്ടും അമർത്തി ചുംബിച്ചു. അവൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തും കഴുത്തിലും കുതറി നടന്നു. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു. അവന്റെ കഴുത്തിൽ കൈകൾ ചുറ്റിപിണച്ചു അവൾ അവനെ ദേഹത്തോട് ചേർത്തമർത്തി. അവന്റെ ചുണ്ടുകളുടെ സഞ്ചാരം  കഴുത്തിൽ നിന്നു താഴേക്ക് ചലിച്ചു തുടങ്ങിയപ്പോൾ അവളവനെ വീണ്ടും ഇറുകെ പുണർന്നു. അവളിൽ നിന്നുയർന്ന നിശ്വാസങ്ങളുടെ ചൂട് അവന്റെ വികാരങ്ങളെ ജ്വലിപ്പിച്ചു കൊണ്ടിരുന്നു. ഒരു കൈ അവളുടെ വയറിന്റെ വശത്തു കൂടി അടിയിലേക്ക് കടത്തി അവനവളെ ഒന്നു കൂടി അമർത്തി പുണർന്നു. അവളുടെ ശരീരം അല്പം വളഞ്ഞു മുകളിലേക്കുയർന്നു. അവന്റെ കൈവിരലുകൾ അവളുടേതിൽ അമർന്നു കൊരുത്തു..
രതിനേരങ്ങളുടെ ലാളനകളിൽ അവൾ സ്വയം മറന്നു. ചുംബനങ്ങളിൽ നിന്നു വേർപ്പെടുന്ന നിമിഷങ്ങളിൽ അവളുടെ ചുണ്ടുകളിൽ നിന്നുയർന്ന ഞരക്കങ്ങളും മൂളലുകളും കേട്ട് അവൻ പെട്ടെന്ന് കൈപ്പടം അവളുടെ ചുണ്ടുകളിൽ അമർത്തിയിട്ട് അവളുടെ ചെവിയിൽ മന്ത്രിച്ചു..

"പതിയെ..!!" അതു കേട്ട് കണ്ണുകൾ തുറന്ന് അവളവനെ കുസൃതിയോടെ നോക്കി ചുണ്ട് കടിച്ചു ചിരിച്ചു..

"വികാരങ്ങൾ അങ്ങനെ അമർത്തി വയ്ക്കാൻ ഉള്ളതല്ല എന്നറിഞ്ഞു കൂടെ..?! അവൻ കൂടുതൽ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അവളുടെ നനഞ്ഞ ചുണ്ടുകളുടെ മധുരത്തിലേക്ക് തിരികെ പോയി. നേരം പോകുന്നത് അറിയാതെ അവർ കാമത്തിനും ആനന്ദിനും ഇടയിലൂടെ ഊർന്നു പൊയ്ക്കൊണ്ടിരുന്നു. ദൂരെ എവിടെയോ ഒറ്റക്കൊരു രാപ്പാടി നീട്ടി മൂളി..!

ഫോൺ നിർത്താതെ ബെല്ലടിക്കുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് ഞെട്ടി കണ്ണു തുറന്നു.കിടന്ന കിടപ്പിൽ നിന്നു ചാടിയെണീറ്റ്  ചുറ്റും നോക്കി. മുറിയിൽ വെളിച്ചം.അവന്റെ കസേര ശൂന്യം..!അവളുടെ കണ്ണുകൾ ക്ലോക്കിലേക്ക് നീണ്ടു. എട്ടുമണി..! അവൾ പതിയെ വീണ്ടും കട്ടിലിലേക്ക് കിടന്നു. ഇരു കൈകളും കൊണ്ട് മുഖം അമർത്തി തുടച്ചു. ദേഹത്തേക്ക് തണുപ്പ് പടർന്നപ്പോൾ ഊർന്നു പോയ പുതപ്പെടുത്തു പുതച്ചു.  എന്തൊക്കെയോ ഓർമകളിൽ അങ്ങനെ തന്നെ കിടന്നു. കുറച്ചു നേരത്തെ നിശ്ശബ്ദക്ക് ശേഷം ഫോൺ വീണ്ടും ബെല്ലടിച്ചു തുടങ്ങി. അവൾ പെട്ടെന്ന് ഫോൺ എടുത്തു.

"ഹലോ..ഗുഡ് മോർണിംഗ്..!! "അവന്റെ സ്വരം..!

"എഴുന്നേറ്റില്ലേ ഇതുവരെ"..?!

"ഇല്ല..എപ്പോൾ പോയി?!" ഉറക്കത്തിന്റെ ആലസ്യത്തോടെ അവൾ ചോദിച്ചു.

"വെളുപ്പിനെ..താൻ നല്ല ഉറക്കം..ഉണർത്താൻ തോന്നിയില്ല.." രണ്ടു പേരും കുറച്ചു നേരം ഒന്നും മിണ്ടിയില്ല.

"എടോ.." അവൻ വിളിച്ചു.

"ഉം.."?!

"താൻ റെഡി ആയി വരുമോ..?നമുക്കൊരിടം വരെ പോകണം.."

"എന്താ കാര്യം..?!

"എനിക്ക്...എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.." അവന്റെ സ്വരം പതിഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല.

"വരുമോ?! അവൻ ചോദിച്ചു.

"ഉം..വരാം.."

"താൻ റെഡി ആയിട്ട് വിളിച്ചാൽ മതി.ഞാൻ വന്നു പിക് ചെയ്യാം.."

"ശെരി.." അവൾ ഫോൺ  വച്ചിട്ട് എഴുന്നേറ്റിരുന്നു ചിതറി കിടന്ന മുടി വാരി കെട്ടി വച്ചു.കൈയെത്തി ജനൽ തുറന്നിട്ടിട്ട് കാൽ മുട്ടുകൾ ഉയർത്തി വച്ച് അതിൽ താടി അമർത്തി പുറത്തേക്ക് നോക്കി ഇരുന്നു. മഴ വീണ്ടും ചെറുതായി പെയ്തു തുടങ്ങി. ചാഞ്ഞു പെയ്യുന്ന മഴത്തുള്ളികൾ നോക്കിയിരിക്കെ അവളുടെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു..







Comments

Post a Comment

Popular posts from this blog

അവരിടങ്ങൾ 28

ചിതറികിടന്ന മുടി , നഗ്നമായ മാറിലേക്കെടുത്തിട്ട്, അവൾ, ബെഡിൽ നിന്നെഴുന്നേറ്റ് അഴിച്ചു വച്ച വസ്ത്രങ്ങൾ എടുത്തു ധരിക്കുമ്പോൾ, പുറകിൽ നിന്നവന്റെ സംതൃപ്തിയോടുള്ള ചിരി കേട്ടു. പുറം തിരിഞ്ഞു നിന്നു വസ്ത്രം ധരിക്കുന്നതിന്റെ ഇടയിൽ അവൾ തല മാത്രം തിരിച്ചു അവനെ നോക്കി. കട്ടിലിനു കുറച്ചു മാറി  ഒരു കസേരയിൽ ഇരുന്ന് കൈയിലെ ക്യാമറയിൽ കുറച്ചു മുൻപെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി ആസ്വദിക്കുകയാണ്. ഓരോ ചിത്രങ്ങൾ കാണുമ്പോഴും അവന്റെ മുഖത്ത് സന്തോഷം നിറയുന്നു. അവൾ ഒരു ചെറു ചിരിയോടെ വസ്ത്രം ധരിച്ചു, അരികിൽ ഇരുന്ന ബാഗും ഫോണും എടുത്ത് അവനു മുൻപിൽ ബെഡിൽ വന്നിരുന്നു. ഫോൺ കൈയിലെടുത്ത് കൊണ്ട്, ഒരു കൈ ബെഡിൽ കുത്തി അല്പം പുറകോട്ട് ചാഞ്ഞിരുന്നു ഫോണിൽ സ്ക്രോൾ ചെയ്യാൻ തുടങ്ങി. തല ഉയർത്തി നോക്കിയ അവൻ അവളുടെ ഇരുപ്പ് കണ്ട് ഒരു നിമിഷം അനങ്ങാതെ ഇരുന്നിട്ട് വീണ്ടും ക്യാമറ എടുത്ത് ക്ലിക്ക് ചെയ്തു. അവൾ ഫോൺ മാറ്റി അവനെ ഒന്നു നോക്കി, "ക്ലിക്ക് ചെയ്തു കഴിഞ്ഞില്ലേ?! "സത്യം പറയാമല്ലോ, ഇയാൾ വെറുതേ ഇരുന്നാൽ പോലും അതിൽ ഒരു സൗന്ദര്യം ഉണ്ട്.." "താങ്ക്സ് ഫോർ ദി കോംപ്ലിമെന്റ്" അവൾ ചുണ്ടിന്റെ ഒരു വശം കൊണ്ട് ചെറു...

നിനക്കുള്ള കത്തുകൾ 19

പണ്ടെങ്ങോ കണ്ടു മറന്ന സ്വപ്നങ്ങളിലുണ്ടായിരുന്നു, നിലാവ് വീണ വയൽവരമ്പുകളും അവിടെയെവിടെയോ ഒരിക്കൽ നാം കണ്ടുമുട്ടുമെന്ന തോന്നലുകളും.. ഞാനും നീയും, നാമെന്ന നിമിഷങ്ങളിൽ നിറയുന്ന ഒരു കാലമുണ്ടെന്ന് കരുതി കാത്തിരുന്ന, എന്നോ മാഞ്ഞു മറഞ്ഞു പൊയ്ക്കൊണ്ടിരുന്ന വിദൂര ഓർമ്മകൾ.. അപ്രതീക്ഷിതമായൊരു നാൾ, സ്വപ്നം പോലെ ഒരു നാൾ, പറയാൻ ബാക്കിയായ എന്തിന്റെയോ അവസാനം പോലെ എനിക്കും നിനക്കുമിടയിൽ ഒരു കാലം ഉണ്ടാകുകയായിരുന്നു.. പിന്നെയുള്ള ഓർമ്മകൾക്കെല്ലാം  നിലാവിന്റെ നിറവും, നിന്റെ ഗന്ധവും ആണ്.. നിലാവ് വിടരുന്ന ചില രാത്രികൾ.. എന്റെ കഴുത്തിൽ പൊടിഞ്ഞ വിയർപ്പിൽ പോലും നീ നിറഞ്ഞ നേരങ്ങൾ.. !! പരസ്പരം ഉറഞ്ഞുകൂടി, ഉതിർന്നു വീണുകൊണ്ടിരുന്ന നമ്മൾ..!  കാലങ്ങളായി ഞാൻ കാതോർത്തിരുന്നതുപോലെ പരിചിതമായ നിന്റെ നെഞ്ചിടിപ്പുകൾ.. നാമറിയാത്ത ഏതോ കാലത്തു നിന്ന് പരസ്പരം തേടിയലഞ്ഞു കണ്ടെത്തിയവരായിരുന്നു നാം... ! തിരിച്ചു കിട്ടാനാവാത്ത വിധം പോയ്മറഞ്ഞ നേരങ്ങളെയൊക്കെ പ്രണയത്തിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നവർ.. ഇനിയൊറ്റയെന്നില്ലാത്ത വിധം പരസ്പരം അഭയം കണ്ടെത്തുന്നവർ.. !! നീയില്ലാത്ത നേരങ്ങളിൽ, നീയെന്നു മാത്രം തേടിക്കൊ...

കടൽ - ചാപ്റ്റർ 1

ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ട് അയാൾ ആലോസരത്തോടെ കണ്ണ് തുറന്നു ചുറ്റും നോക്കി. നേരം നല്ലപോലെ പുലർന്നിരിക്കുന്നു . തുറന്നു കിടന്ന ജനലിൽ കൂടി വെയിലിന്റെ ചൂട് മുറിയിലേക്ക് കടന്നു വന്നു തുടങ്ങിയിരുന്നു. ഫോൺ ബെല്ലടിച്ചു നിന്നു. അയാൾ ഒരു ആശ്വാസത്തോടെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു . അഞ്ചാറ് നിമിഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങി. അയാൾ അല്പം ദേഷ്യത്തോടെ ദേഹത്ത് നിന്നു പുതപ്പ് മാറ്റി ചാടി എണീറ്റു. കട്ടിലിന്റെ എതിർ വശത്ത് ജനലിനോട് ചേർത്ത് ഇട്ടേക്കുന്ന മേശയിൽ ഇരുന്ന ഫോൺ അയാൾ കൈയിലെടുത്തു നോക്കി. നൌഷാദയാണ് വിളിക്കുന്നത്. അയാൾ ഒന്ന് നിശ്വസിച്ചിട്ട് ഫോൺ അറ്റെൻഡ് ചെയ്ത് ചെവിയോട് ചേർത്തു .  “ഹലോ" “നീ എഴുന്നേറ്റില്ലായിരുന്നോ ഇത്ര നേരമായിട്ടും?” മറുവശത്ത് നിന്ന് നൗഷാദിന്റെ ചോദ്യം കേട്ടപ്പോൾ അയാൾ ക്ലോക്കിലേയ്ക്ക് നോക്കിയിട്ട്, കണ്ണ് തിരുമ്മിക്കൊണ്ട് മറുപടി പറഞ്ഞു.  “രാവിലെ ഒരു സമാധാനവും തരില്ലേ നീ? മറുപടിയായി അപ്പുറത്ത് നിന്ന് നൌഷാദിന്റെ ചിരി കേട്ടു. പിന്നാലെ അടുത്ത ചോദ്യവും. “പിറന്നാൾ ആയിട്ട് എന്താണ് പരിപാടി?! “പിന്നെ.. ഈ വയസ്സ് കാലത്ത് ആണിനി  പിറന്നാൾ...