നിനക്കറിയുമോ,
കടന്നു പോയത് ചില നിമിഷങ്ങൾ മാത്രമായിരുന്നില്ല..
നാമെന്നൊരിടമായിരുന്നു..!
നമ്മളായിരുന്നു വേര് പടർത്തിയത്..!
ഉരുവിട്ടതൊക്കെയും,
നമുക്കെന്ന് മാത്രമായിരുന്നു..
കാലങ്ങൾ മുന്നേ യാത്ര തുടങ്ങിയതും
നാം തമ്മിലായിരുന്നു..!
ഒരൊറ്റ ശ്വാസത്തിന്റെ നിലയില്ലാക്കയത്തിലാണ്
നാം വീണ്ടും കണ്ടതും കണ്ടെടുക്കപ്പെട്ടതും.!
അപ്പോൾ പക്ഷെ, ഒഴുകിയിറങ്ങിയൊരു തുള്ളി മാത്രമായിരുന്നു
നാം..!
പിന്നെയെപ്പൊഴോ ഒരു പുഴയാവുകയായിരുന്നു..!
ഞാനെന്ന വേനലിൽ നീയും,
നീയെന്ന ഒഴുക്കിൽ ഞാനും..!

Comments
Post a Comment