ഇടയ്ക്ക് ഒന്ന് മയങ്ങിയ അവൾ പെട്ടെന്ന് ഞെട്ടിയുണർന്നു . അടുത്തിരുന്ന ആളുടെ ശരീരം ട്രെയിനിന്റെ താളത്തിനൊപ്പം അവളുടെ ദേഹത്ത് തട്ടിക്കൊണ്ടിരിക്കുന്നു. അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ബുക്ക് എടുത്ത് ബാഗിൽ വച്ചിട്ട്, ബാഗ് കയ്യിൽ എടുത്തുകൊണ്ട് അവൾ എഴുന്നേറ്റു. എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു. പലവിധ ചിന്തകളിലും സംസാരങ്ങളിലും ഉറക്കവുമൊക്കെയായി എല്ലാവരും യാത്രയിൽ മുഴുകിയിരുന്നു. അവൾ നടന്ന് വാതിലിന്റെ അടുത്തെത്തി. ആരും അവിടെ ഉണ്ടായിരുന്നില്ല എന്നത് അവളെ ആശ്വസിപ്പിച്ചു. കാറ്റിൽ പറന്നു കൊണ്ടിരുന്ന മുടിയിഴകളെ ഹെയർ ബാൻഡ് കൊണ്ട് ഒതുക്കി കെട്ടി വച്ചു. അവിടെ അങ്ങനെ നിന്നപ്പോൾ അവൾക്ക് ഒരു ശാന്തത അനുഭവപ്പെട്ടു. “ട്രെയിനിന്റെ വാതിലിൽ നിന്നുള്ള യാത്ര അപകടമാണ്.” തൊട്ടു പിറകിൽ നിന്നുള്ള ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു. അവളുടെ പിറകിൽ നിന്ന് അയാൾ അവളെ നോക്കി ചിരിച്ചു. അല്പം നീണ്ട തവിട്ടു നിറം കലർന്ന മുടിയിഴകൾ കാറ്റിൽ മുഖത്തേക്ക് വീണു ഇളകി പറക്കുന്നുണ്ട്. ഇളം തവിട്ടു നിറത്തിൽ തിളങ്ങുന്ന കണ്ണുകൾ. പുരുഷന്മാരുടെ പുഞ്ചിരിയിത്രയും ശാന്തമായിരിക്കുമോ എന്ന് അവൾ അത്ഭുതത്തോടെ ചിന്തിച്ചു. അയാൾക്ക് ടോയിലേറ...
മറ്റൊരു സ്ഥലം. മറ്റൊരു റയിൽവേ സ്റ്റേഷൻ. ഭൂതകാല ഓർമകളുടെ ഭാരവും പേറി ഒരു ട്രെയിൻ ആ റയിൽവേ സ്റ്റേഷനിലേക്ക് കിതച്ചു ചെന്നു നിന്നു. ആളുകൾ തിക്കി തിരക്കി ഇറങ്ങുകയും കയറുകയും ചെയ്യുന്ന ബഹളം. എസി കംപാർട്ട്മെണ്ടിന്റെ വിൻഡോ സീറ്റിലിരുന്ന് ബുക്ക് വായിച്ചു കൊണ്ടിരുന്ന അയാൾ തല ഉയർത്തി ചുറ്റും നോക്കി. പുറത്ത് മഴ അത്യാവശ്യം കനത്തിൽ പെയ്തു കൊണ്ടിരിക്കുന്നു. കുട ചൂടിയും അല്ലാതെയും ആളുകൾ ട്രയിനിൽ കയറുകയും സ്റ്റേഷനിൽ കൂടി നടക്കുകയും ധൃതിയിൽ ഓടുകയും ചെയ്യുന്നു. അയാൾ ചുറ്റുമൊന്നു കണ്ണോടിച്ചു. അതുവരെ ആളുകൾ ഉണ്ടായിരുന്ന ചില സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. ചിലതിലേക്ക് പുതിയ ആളുകൾ എത്തിയിരിക്കുന്നു. അയാളുടെ സീറ്റിൽ അയാളെ കൂടാതെ മദ്ധ്യവയസകയായ ഒരു സ്ത്രീ ആണ് ഇരുന്നത്. അയാൾ നോക്കിയപ്പോൾ അവർ അയാളെ നോക്കി വെറുതെ ചിരിച്ചു. അയാളും ചിരിച്ചു. എതിർവശത്തെ സീറ്റിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു. ജനാലക്കരികിലെ സീറ്റ് അടുത്ത യാത്രക്കാരെ ആരെയോ പ്രതീക്ഷിച്ചു ഒഴിഞ്ഞു കിടന്നു. മഴ ശക്തിയാർജിച്ച് കൊണ്ടിരുന്നു. ജനാല ചില്ലിൽ നേർത്ത മഞ്ഞുപാളി.തമ്മിൽ തിരിച്ചറിയാത്ത വിധം ഇഴുകി ചേർന്ന കാൽപ്പാടുകൾ കംപാർട്ട്മെണ്ടിൽ അങ്ങോളമിങ്ങോളം ചിതറിക്ക...