നീയെന്ന കാറ്റിന്റെ വേരിൽ മുളച്ച
മഴമരമായിരുന്നു ഞാൻ.
നീ വീശിയ വേഗത്തിൽ ഞാനെന്നും
എന്നെ എവിടെയോ ഉപേക്ഷിച്ചു കൊണ്ടിരുന്നു.
കാലങ്ങളായി പെയ്ത മഴദൂരങ്ങൾക്കിടയിൽ
നിന്നിലേക്കുള്ള ദൂരം നേർത്തതും
വിജനവുമായികൊണ്ടേയിരിക്കുന്നു.
പെയ്തു തീരാനിനിയുമുണ്ടേറെ എങ്കിലും
നിന്റെ ദിക്കുകൾ തേടിയലയാൻ
ചിറകുകൾ ഇല്ലെനിക്കിനി ബാക്കി.
തപിക്കുന്ന, വരണ്ട, വിജന തീരങ്ങൾ
ഇനിയുമുണ്ടേറെ കാതങ്ങൾക്കപ്പുറം.
നീയെന്ന വാക്കിലൂർന്ന്
നിനക്ക് താഴെ ഞാനടിഞ്ഞ
മണ്ണല്ലെന്റെ അവസാനം,
വിജനതീരങ്ങൾ ഇനിയുമുണ്ടേറെ കാതങ്ങൾക്കപ്പുറം..
പലവഴിയൊഴുകി,
പല തിരക്കൈകളിൽ ഏറി
പലനാൾ കഴിഞ്ഞൊരു ദൂരത്തിൽ
ഒരേ കര തേടുന്ന സഹയാത്രികരായി
നാം നമ്മെ കണ്ടെത്താം..
മഴമരമായിരുന്നു ഞാൻ.
നീ വീശിയ വേഗത്തിൽ ഞാനെന്നും
എന്നെ എവിടെയോ ഉപേക്ഷിച്ചു കൊണ്ടിരുന്നു.
കാലങ്ങളായി പെയ്ത മഴദൂരങ്ങൾക്കിടയിൽ
നിന്നിലേക്കുള്ള ദൂരം നേർത്തതും
വിജനവുമായികൊണ്ടേയിരിക്കുന്നു.
പെയ്തു തീരാനിനിയുമുണ്ടേറെ എങ്കിലും
നിന്റെ ദിക്കുകൾ തേടിയലയാൻ
ചിറകുകൾ ഇല്ലെനിക്കിനി ബാക്കി.
തപിക്കുന്ന, വരണ്ട, വിജന തീരങ്ങൾ
ഇനിയുമുണ്ടേറെ കാതങ്ങൾക്കപ്പുറം.
നീയെന്ന വാക്കിലൂർന്ന്
നിനക്ക് താഴെ ഞാനടിഞ്ഞ
മണ്ണല്ലെന്റെ അവസാനം,
വിജനതീരങ്ങൾ ഇനിയുമുണ്ടേറെ കാതങ്ങൾക്കപ്പുറം..
പലവഴിയൊഴുകി,
പല തിരക്കൈകളിൽ ഏറി
പലനാൾ കഴിഞ്ഞൊരു ദൂരത്തിൽ
ഒരേ കര തേടുന്ന സഹയാത്രികരായി
നാം നമ്മെ കണ്ടെത്താം..
Comments
Post a Comment